Wednesday, December 29, 2010

പൊതു ജനാരോഗ്യ സൂചികയുമായി എന്‍ എസ് എസ് അംഗങ്ങള്‍

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ വാര്‍ഷിക  ക്യാമ്പിനോടനുബന്ധിച്ചു സംസ്ഥാനതല പരിപാടിയുടെ ഭാഗമായി എന്‍ എസ് എസ് അംഗങ്ങള്‍ പൊതുജനങ്ങള്‍ക്കായി ബോഡി മാസ്സ് ഇന്‍ടക്സ് (BMI ) നിര്‍ണ്ണയം നടത്തി.ആധുനിക  മനുഷ്യന്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ ആരോഗ്യ പ്രശ്നമായ "ജീവിതശീല രോഗങ്ങള്‍" തിരിച്ചരിയുന്നതിനായിരുന്നു പരിപാടി. പിറവം CHC യുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ മൂന്നു ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. 'BMI കാര്‍ഡും', 'ആരോഗ്യത്തിലേക്കു ഈ വഴി ' എന്ന ലഘു ലേഖയും വിതരണം ചെയ്തു. CHC സൂപ്രണ്ട് ഡോ നസീമ നജീബ്, പി ടി എ പ്രസിഡണ്ട്‌  ശ്രീ എം ഒ വര്‍ഗീസ്‌, പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു , എന്‍ എസ് എസേ പ്രോഗ്രാം  ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌,ശ്രീ ഷാജി വര്‍ഗീസ്‌  എന്നിവര്‍ നേതൃത്വം നല്‍കി.

Monday, December 27, 2010

സാമൂഹ്യ സേവനവുമായി വിദ്യാര്‍ഥികള്‍ ഗ്രാമങ്ങളിലേക്ക്.

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് വാര്‍ഷിക സപ്ത ദിന സഹവാസ ക്യാമ്പ്‌ എം ജെ ജേക്കബ്‌ എം എല്‍ എ ഉദ്ഘാടനം ചെയ്തു.പ്രോജക്റ്റ് വര്‍ക്കുകള്‍ , സാമൂഹ്യ സേവന പരിപാടികള്‍ ,വിദ്യാര്‍ത്ഥികളെ കര്‍മ്മോല്സുകരാക്കുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന  വിവിധ പരിപാടികള്‍ എന്നിവ ക്യാമ്പില്‍ ഉണ്ടായിരുന്നു.കാരൂര്‍ സെന്റ്‌ ഗ്രിഗോറിയോസ് യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ മണീട്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ പോള്‍ വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു.V H C ഡയറക്ടര്‍ ഡോ. ജോണി കെ ജോണ്‍ മുഖ്യ പ്രഭാക്ഷണം നടത്തി.ഡോ. ഉല്ലാസ് ജോര്‍ജ്, പഞ്ചായത്തംഗം ശ്രീമതി ശ്യാമ പി ദേവരാജന്‍,മാനേജര്‍ ശ്രീ പി സി ചിന്നകുട്ടി, പ്രിന്‍സിപ്പല്‍ ശ്രീ  എ എ ഓനന്‍കുഞ്ഞു,കാരൂര്‍ സെന്റ്‌ ഗ്രിഗോറിയോസ് യു പി സ്കൂള്‍ മാനേജര്‍ എം യു പൗലോസ്‌,ഹെഡ്മിസ്ട്രസ്സ്  എല്‍സമ്മ  വര്‍ഗീസ്‌, പി ടി എ പ്രസിഡണ്ട് എം ഒ വര്‍ഗീസ്‌,ശ്രീ ഷാജി വര്‍ഗീസ്‌,അലോക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ സ്വാഗതവും ശ്രീ സിജി എബ്രഹാം നന്ദിയും പറഞ്ഞു.

Wednesday, December 22, 2010

ആദരാഞ്ജലികള്‍...

കരിങ്ങാച്ചിറ: യാക്കോബായ സഭയിലെ സീനിയര്‍ വൈദീകനും പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്ന  റവ ഫാ പി.പി. ജോസഫ്‌ (നടാപുഴ അച്ചന്‍)  അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. സ്കൂളില്‍ കൂടിയ അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു അനുശോചനം രേഖപ്പെടുത്തി.  
Mathrubhumi
 യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ: പി.പി. ജോസഫ്
കരിങ്ങാച്ചിറ: യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികനും സുറിയാനി ഭാഷാ പണ്ഡിതനുമായ ഫാ. പി.പി. ജോസഫ് (നടാപ്പുഴ അച്ചന്‍-93) അന്തരിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയില്‍നിന്ന് ''മല്‍ഫോനൊനാ സീഹോ''-പദവിയും, സഭയിലെ വിശിഷ്ട സേവനത്തിന് മോര്‍ ഏലിയാസ് തൃതീയന്‍ മെഡലും, മോര്‍ അപ്രേം ദി സിറിയന്‍ മെഡലും ലഭിച്ചിട്ടുണ്ട്.
കരിങ്ങാച്ചിറ കറുത്തേടത്ത് പെലപ്പിള്ളില്‍ ഐപ്പ് പോത്തന്‍േറയും അന്നമ്മയുടേയും മകനാണ്.
യാക്കോബായ സഭയിലെ നിരവധി മെത്രാപ്പോലീത്തമാരുടേയും വൈദികരുടേയും സുറിയാനി മല്‍പ്പാനാണ് ഫാ. പി.പി. ജോസഫ്. കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1933 ജൂലൈ 23ന് ആലുവയിലെ വലിയ തിരുമേനി പരിശുദ്ധനായ പൗലോസ് മോര്‍ അത്താനാസിയോസില്‍ നിന്ന് ഇദ്ദേഹം ശെമ്മാശപട്ടം സ്വീകരിച്ചു. 1936 മാര്‍ച്ച് ഒന്നിന് വൈദിക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബി.എ. ബിരുദവും, തിരുവനന്തപുരം ഗവ. ട്രെയിനിങ്ങ് കോളേജില്‍നിന്ന് ബി.റ്റി. ബിരുദവും നേടി. നാല്പത്തി ആറുവര്‍ഷം കരിങ്ങാച്ചിറ കത്തീഡ്രല്‍ വികാരിയായിരുന്ന ഫാ. പി.പി. ജോസഫ്, ചെറുതോട്ടുകുന്നേല്‍, വേളൂര്‍, കടുംഗമംഗലം, അമ്പലമുകള്‍ എന്നീ പള്ളികളിലും വികാരിയായിരുന്നു. ഇരുമ്പനം ഹൈസ്‌കൂള്‍ അധ്യാപകന്‍, പിറവം എം.കെ.എം. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍, വെണ്ണിക്കുളം സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ബ്രഹ്മപുരം ഓളങ്ങാട്ട് മൂലയില്‍ പരേതയായ അന്നമ്മ. മക്കള്‍: ആനി ജോസ് (റിട്ട: പ്രധാനാധ്യാപിക), പി.ഐ. ശോശാമ്മ (റിട്ട: പ്രിന്‍സിപ്പല്‍), ശാന്താ ജോര്‍ജ്(റിട്ട. പ്രിന്‍സിപ്പല്‍) മേഴ്‌സി കുര്യാക്കോസ്, ഫിലിപ്പ് (റിട്ട. ചീഫ് പ്ലാനര്‍ ജിസിഡിഎ). മരുമക്കള്‍: ഒ.ജെ. യോഹന്നാന്‍, ടി.യു. ജോര്‍ജ്, ഡോ. ഐസക് കുര്യാക്കോസ്, മോളി ഫിലിപ്പ്, പരേതനായ ടി.യു. ഉലഹന്നാന്‍. സഹോദരങ്ങള്‍: പി.പി. തോമസ് (റിട്ട: ഇന്‍ഡസ്ട്രീസ് ജോയിന്റ് ഡയറക്ടര്‍), പരേതരായ കുഞ്ഞെളച്ചി, മറിയാമ്മ. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രല്‍ സെമിത്തേരിയില്‍.
 

Monday, December 20, 2010

അനുമോദനങ്ങള്‍

പിറവം: യു പി വിഭാഗം ജില്ല കലോല്‍സവത്തില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം കെ എം ഹൈസ്കൂളിലെ  അനഘ ജയ്‌മോനെ പിറവം വലിയപള്ളി ഇടവക സംഗമത്തോഡനുബന്ധിച്ചു ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌  പ്രഥമന്‍ ബാവ പുരസ്കാരം നല്‍കി ആദരിക്കുന്നു. പിറവം എം.എല്‍.എ ശ്രീ എം ജെ ജേക്കബ്‌,  അഭി.മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപോലീത്ത ,പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ എന്നിവര്‍ സമീപം.

Tuesday, December 14, 2010

അനുമോദനങ്ങള്‍

  
എറണാകുളം ജില്ല കലോത്സവത്തില്‍ യു പി വിഭാഗം നാടോടി നൃത്തത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയ പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ അനഘ  ജയ് മോന്‍.

കലോത്സവം നിറങ്ങളുടെ ഉത്സവമായി കുട്ടികളുടെ ഘോഷയാത്ര

മൂവാറ്റുപുഴ: കുട്ടികളുടെ ഘോഷയാത്രയിലാണ് കലോത്സവത്തിന്റെ ഭംഗിയെന്ന് ഒരിക്കല്‍ക്കൂടി ഏവരും സമ്മതിച്ചു. ആവേശവും സന്തോഷവും പകര്‍ന്ന് നൂറുകണക്കിന് കുട്ടികള്‍ നഗരഹൃദയത്തിലൂടെ കടന്നുപോയി. അറിവിന്റെയും സാങ്കേതിക ജ്ഞാനത്തിന്റെയും നേര്‍ക്കാഴ്ചകള്‍ക്കൊപ്പം മനുഷ്യദുരയുടെ ഭീഷണികളും കുട്ടികള്‍ ഘോഷയാത്രയില്‍ അവതരിപ്പിച്ചു.
കൊച്ചുകുട്ടികളുടെ കലാരൂപങ്ങളും അഴകുവിരിയിച്ച വേഷവിധാനങ്ങളും നാടന്‍കലാരൂപങ്ങളുമെല്ലാം ഘോഷയാത്രയില്‍ നിരന്നു.
അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവവും കുട്ടികള്‍ നിശ്ചലദൃശ്യമായി അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 28 സംസ്ഥാനങ്ങളിലെയും വേഷമണിഞ്ഞ കുട്ടികളും ദേശീയപതാകയുടെ ഓരോ നിറങ്ങളായി ഓരോ സംഘം കുട്ടികള്‍ അണിനിരന്നതും കാഴ്ചയായി. എന്‍ഡോസള്‍ഫാന്‍ ദുരിതം, കമ്പ്യൂട്ടര്‍-സൈബര്‍ അതിപ്രസരം കുട്ടികളുടെ ജീവിതത്തില്‍ നടത്തുന്ന കടന്നുകയറ്റം, ബലൂണ്‍ വിസ്മയങ്ങള്‍, ചിത്രശലഭക്കാഴ്ചയായി മാറിയ കൊച്ചുകുട്ടികള്‍, നാടന്‍ കലാരൂപങ്ങള്‍ ഘോഷയാത്രകളില്‍ എന്നും മുറതെറ്റാതെ എത്തുന്ന ഭാരതാംബ തുടങ്ങിയ ദൃശ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
കൃത്യതയും സമയനിഷ്ഠയും പാലിച്ച ഘോഷയാത്ര മൂവാറ്റുപുഴ ഗവ. മോഡല്‍ എച്ച്എസ്എസ് മൈതാനിയില്‍ നിന്നാണ് സമ്മേളന നഗരിയായ ടൗണ്‍ ഹാളിലെത്തിയത്. കുട്ടികള്‍ക്ക് അലച്ചിലില്ലാതെ ഘോഷയാത്ര ഒരുക്കിയതും ഉദ്ഘാടന സമ്മേളനം സമയത്തുതുടങ്ങി അവസാനിപ്പിച്ചതും സംഘാടന മികവായി.

Sunday, December 12, 2010

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

മൂവാറ്റുപുഴ: എറണാകുളം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം മൂവാറ്റുപുഴയില്‍ തുടങ്ങി. ശനിയാഴ്ച രാവിലെ മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ. ദേവി പതാക ഉയര്‍ത്തി.
നഗരസഭാ ഉപസമിതി ചെയര്‍മാന്‍മാരായ കെ.ജി. അനില്‍കുമാര്‍, നിസ്സ അഷറഫ്, കെ.എം. കബീര്‍ കൗണ്‍സിലര്‍മാരായ ആര്യ സജി, ബീന വിനയന്‍, മിനി രാജന്‍, പ്രതിപക്ഷ നേതാവ് പി.എസ്. സലിം ഹാജി, എസ്. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ 15 വേദികളിലാണ് ശനിയാഴ്ച മത്സരങ്ങള്‍ നടന്നത്. രചനാമത്സരങ്ങള്‍ ഇതോടെ പൂര്‍ത്തിയായി.

Wednesday, December 1, 2010

ലോക എയിഡ്സ് ദിനത്തില്‍ സാമൂഹ്യ അവബോധന റാലി നടത്തി.

എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് വോളന്‍ഡിയേഴ്സ് ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു നടത്തിയ സാമൂഹ്യ അവബോധന റാലി പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ  സാബു  കെ ജേക്കബ്‌ ഫ്ലാഗ് ഓഫ്‌  ചെയുന്നു.
എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് വോളന്‍ഡിയേഴ്സ് ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു പിറവം പട്ടണത്തില്‍ സാമൂഹ്യ അവബോധന റാലി നടത്തി.H I V യെക്കുറിച്ച് അവബോധം  ജനിപ്പിക്കുന്നതിനായി  അന്താരാഷ്ട്രതലത്തില്‍ അഗീകരിച്ചിരിക്കുന്ന  ചിഹ്നം ആയ 'റെഡ് റിബണ്‍' ധരിച്ചു എല്ലാ വിദ്യാര്‍ഥികളും അസംബ്ലിയില്‍ അണിനിരന്നു.   തുടര്‍ന്ന് എയിഡ്സ് ബാധിതരോട് ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും ,തങ്ങളുടെ  സാമൂഹ്യ കടമ നിര്‍വ്വഹിക്കുമെന്നും പ്രതിഞ്ജ എടുത്തു.പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു..ആയിട്സ് ബോധന സന്ദേശമടങ്ങിയ  പ്ലാകാര്‍ഡുമായി വിദ്യാര്‍ഥികള്‍  ടൌണില്‍ പ്രചാരണം നടത്തി.മാനേജര്‍  ശ്രീ  പി സി ചിന്നകുട്ടി, ഡയറക്ടര്‍  ശ്രീ ജോണ്‍ കുംബ്ലശേരില്‍, പി ടി എ പ്രസിഡണ്ട്‌ ശ്രീ എം ഒ വര്‍ഗീസ്‌, പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, എന്‍ എസ് എസ് പ്രൊഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി സാറാമ്മ കുര്യാക്കോസ്, അദ്ധ്യാപകരായ ശ്രീ  ഷാജി വര്‍ഗീസ്‌, ശ്രീ അഭിലാഷ് കെ , ശ്രീ സിജി എബ്രാഹം,ശ്രീമതി പ്രിയ എസ്  നായര്‍, വിദ്ധ്യാര്‍ഥി  പ്രതിനിധികളായ അലോക്  തോമസ്,റിനീത് വിജയന്‍, ഷെല്‍ജി  കെ സ്റ്റീഫന്‍ , ബിബി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഹൈ സ്കൂളില്‍ നടന്ന പ്രത്യാക  അസംബ്ലിയില്‍ കുട്ടികളും അധ്യാപകരും 'റെഡ് റിബണ്‍ " ധരിച്ചു  എയിഡ്സ് ദിന പ്രതിഞ്ജ എടുത്തു.ഹെഡ് മാസ്റെര്‍ ശ്രീ കെ വി ബാബു എയിഡ്സ് ദിന സന്ദേശം നല്‍കി.തുടര്‍ന്ന് നടന്ന സെമിനാറില്‍ എയിഡ്സ് തടയുന്നതിനെകുറിച്ചു കുട്ടികള്‍ക്ക് ബോതവല്‍ക്കരണം നടത്തി.

Monday, November 29, 2010

സുവര്‍ണ്ണ വിജയം.

പിറവം ഉപജില്ലാ കലോത്സവത്തില്‍ ഹൈ സ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ ടീം അംഗങ്ങള്‍ അദ്ധ്യാപകരോടൊപ്പം.

Friday, November 26, 2010

കലോത്സവം കൊടിയിറങ്ങി

പിറവം ഉപജില്ലാ കലോത്സവത്തിന്റെ  സമാപന സമ്മേളനം പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്  പ്രസിഡണ്ട്‌ ശ്രീമതി ശ്രീമതി ഷേര്‍ലി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യുന്നു.ശ്രീമതി അന്നമ്മ ഡോമി ,ശ്രീമതി ഐഷ മാധവ്, ശ്രീ സാബു കെ ജേക്കബ്,ശ്രീമതി സാലിക്കുട്ടി ജേക്കബ്‌ എന്നിവര്‍ സമീപം.
ഹൈ സ്കൂള്‍ വിഭാഗം ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കിയ എം കെ എം ഹൈ സ്കൂള്‍ ടീം ട്രോഫി ഏറ്റു വാങ്ങുന്നു.
ടീം അംഗങ്ങള്‍ ആഹ്ലാദം പങ്കു വെക്കുന്നു.
 
പിറവം ഉപജില്ലാ കലോത്സവത്തില്‍  തുടര്‍ച്ചയായി നാലാം വര്‍ഷവും എം കെ എം ഹൈസ്കൂള്‍ ചാമ്പ്യന്‍മാരായി. കഴിഞ്ഞ നാല് ദിവസമായി നടന്നു വന്ന കലോത്സവത്തില്‍ 142   പോയിന്റ്‌ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 132 പോയിന്റ്‌ നേടി പിറവം ഫാത്തിമ മാതാ ഹൈ സ്കൂള്‍ രണ്ടാം സ്ഥാനവും, 118 പോയിന്റ്‌ നേടി പിറവം സെന്റ്‌ ജോസഫ്‌ സ്കൂള്‍  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എ എ ശ്രീ.ഓനന്‍കുഞ്ഞു സ്വാഗതം പറഞ്ഞ  സമാപന സമ്മേളനത്തില്‍ പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌  ശ്രീ സാബു കെ ജേക്കബ്‌ അദ്ധ്യക്ഷത വഹിച്ചു.പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ഷേര്‍ലി സ്റ്റീഫന്‍ ഉദ്ഘാടനം  ചെയ്തു.പിറവം ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌  ശ്രീമതി അന്നമ്മ ഡോമി, പി ടി എ പ്രസിഡണ്ട്‌ എം ഒ വര്‍ഗീസ്‌, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍  ശ്രീമതി ഐഷ മാധവ് , എം കെ എം ഹൈ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു, സംഘടന പ്രതിനിധികളായ  ശ്രീ ഏലിയാസ്‌ മാത്യു, ശ്രീ ടി കെ ശശീന്ദ്രന്‍, ശ്രീ ജോഷി ആണ്ട്രൂസ് , ശ്രീ ബിനു ഇ പി , ശ്രീമതി  ബെറ്റി കുര്യാക്കോസ് ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.പിറവം എ ഇ ഒ ശ്രീമതി സാലിക്കുട്ടി ജേക്കബ്‌ സമ്മാനദാനം  നിര്‍വ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ ഷാജി ജോര്‍ജ് നന്ദി പറഞ്ഞു.

Tuesday, November 23, 2010

അനുമോദനങ്ങള്‍...

ഹൈ സ്കൂള്‍ വിഭാഗം ഓട്ടന്‍ തുള്ളലില്‍  ഒന്നാം സ്ഥാനം നേടിയ ( എ ഗ്രേഡ് ) എം കെ എം ഹൈ സ്കൂളിലെ കുമാരി ശ്രീത്താര എസ്. 
പിറവം ഉപ ജില്ല കലോത്സവത്തില്‍ ചെണ്ട മേളം ഒന്നാം സ്ഥാനം (എ ഗ്രേഡ് ) കരസ്ഥമാക്കിയ എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ ടീം.

കലോത്സവത്തിന് തിരിതെളിഞ്ഞു...

പിറവം ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം പിറവം എം എല്‍ എ ശ്രീ എം ജെ ജേക്കബ്‌ എം എല്‍ എ നിര്‍വ്വഹിക്കുന്നു.ശ്രീ വില്‍സണ്‍ കെ ജോണ്‍, വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ, ശ്രീ സാബു കെ ജേക്കബ്‌, ശ്രീ എല്‍ദോസ് കുന്നപ്പിള്ളി ,ശ്രീമതി ജൂലി സാബു ശ്രീ കെ എന്‍ സുകുമാരന്‍ എന്നിവര്‍ സമീപം.
ഉപജില്ല കലോത്സവത്തിന് തുടക്കം  കുറിച്ച്  എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു (കലോത്സവം കണ്‍വീനര്‍) പതാക ഉയര്‍ത്തുന്നു.

Saturday, November 13, 2010

പിറവം വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം


പിറവം ഉപജില്ല സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

http://www.sslcexamkerala.gov.in/images/stories/download/new5.gif പിറവം വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം  2010 നവം 23 ,24 ,25 , 26 ( ചൊവ്വ ,ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടക്കും. 23 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ  ജേക്കബ്‌ അദ്ധ്യക്ഷത വഹിക്കും. ബഹു.പിറവം എം എല്‍ എ ശ്രീ എം ജെ ജേക്കബ്‌ ഉദ്ഘടാനം നിര്‍വ്വഹിക്കും.യോഗത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ഈ കലാ മാമാങ്കത്തിന്,അതിന്റെ സര്‍വ്വ തലത്തിലും ഉള്ള വിജയത്തിന് എല്ലാവരുടെയും സാന്നിദ്ധ്യസഹായ സഹകരണങ്ങള്‍ സാദരം പ്രതീക്ഷിച്ചുകൊള്ളുന്നു.

Monday, November 8, 2010

AWARENESS PROGRAMME ON SAFE USE OF MEDICINES

 
INDIAN PHARMACEUTICAL ASSOCITION
NATIONAL PHARMACY WEEK 

PEENYA BRANCH,EDUCATION DIVISION 
ACHARYA & B.M REDDY COLLEGE OF PHARMACY
SAFETY FIRST WITH MEDICINES:ASK YOUR PHARMACIST 
PRESENTED BY
SAUMYA SABU
MEERA PAULOSE
AMALA PAULOSE
&VAISHNAVI 
OBJECTIVE-TO CREATE AWARENESS 
    • To promote understanding and awareness of benefits and risks of medicines among the public

    • To educate them on safe, rational and more effective use of medicines to improve public heath and safety
COMMON PROBLEMS 
    • Failing to take the dose correctly
    • Taking other  contraindicative medicines
    • Self  medication
    • Discontinuation without consultation
    • Taking expired medicines

Sunday, October 24, 2010

'അവന്റെ' വഴിയില്‍ ഇരയായി, ഒരു മരവും മറതരാതെ

അമ്പ്, ഏത് നിമിഷത്തിലും മുതുകില്‍ തറയ്ക്കാം. പ്രാണനുംകൊണ്ട് ഞാന്‍ ഓടുകയാണ്. അന്ത്യത്തിന്റെ പ്രവചനംപോലെയായിരുന്നു ആ വരികള്‍. നിരത്തുവക്കില്‍ മരിച്ചുകിടന്ന കവി അയ്യപ്പന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത കുറിപ്പിലെ കവിതാശകലങ്ങള്‍. ഒരു പക്ഷേ അവസാനത്തെ കവിത. ഒരു കീറക്കടലാസിലായിരുന്നു അത്. ചില ഫോണ്‍നമ്പരുകള്‍ക്കൊപ്പം ഏറെ വ്യക്തമല്ലാത്ത വരികള്‍. അത് അതേപടി ഇവിടെ പകര്‍ത്തുകയാണ്. പണിക്കുറ തീരാത്ത കവിത. അവ്യക്തതകള്‍ തീര്‍ക്കാന്‍ വഴിയില്ല.
പല്ല്
അമ്പ് ഏത് നിമിഷത്തിലും
മുതുകില്‍ത്തറയ്ക്കാം
പ്രാണനുംകൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കിനുചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വഴിയില്‍ ഞാന്‍
ഇരയായി
നീയെന്നെപ്പോലെ
എന്നെ വിഡ്ഢിയായിക്കാണു (അവ്യക്തം)
മുറ്റത്തെ വെയിലിന്‍ (അവ്യക്തം)
നീയും പുതപ്പ്
(ഈ കവിതയിപ്പോള്‍ കന്റോണ്‍മെന്റ്
പോലീസിന്റെ കസ്റ്റഡിയിലാണ്.)

Wednesday, October 20, 2010

കേരള സര്‍ക്കാരിന്റെ  സ്കൂള്‍ കുട്ടികള്‍ക്കുള്ള പാല്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു നിര്‍വ്വഹിക്കുന്നു 

Monday, October 18, 2010

പരിസ്ഥിതി സന്ദേശവുമായി എം കെ എം സ്കൂളില്‍ 'ജലായനം ' പദ്ധതി' ആരംഭിച്ചു.

പിറവം: നദികളും, തടാകങ്ങളും, മറ്റു ജലസ്രോതസ്സുകളും മലിനമാക്കുന്നതിനെതിരെയും, ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സമൂഹത്തെ ബോധാവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ജലായനം' പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ആദ്യഘട്ടമായി സാമൂഹ്യഅവബോധന സൈക്കിള്‍ റാലി പിറവം പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ബിജുമോന്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു.പരിസ്ഥിതി സൌഹാര്‍ദ്ധ ജീവിത ശൈലിയും സംസ്കാരവും രൂപപെടുത്തിയെടുക്കുവാന്‍ അദ്ദേഹം കുട്ടികളെ ഉദ്ബോധിപിച്ചു.പ്രിന്‍സിപ്പാള്‍ ശ്രീ എ ആ ഓനന്‍കുഞ്ഞു ആദ്യക്ഷനായിരുന്നു.  എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ 'ജലായനം'പദ്ധതി' വിശദീകരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി സാറാമ്മ കുര്യാക്കോസ് ,ശ്രീ ജോമോന്‍ ജേക്കബ്‌,വോളന്ററി സെക്രട്ടറിമാരായ അലോക് തോമസ്‌, തോമസ്‌ ഏലിയാസ്,അക്ഷയ മോള്‍ എന്നിവര്‍ സംസാരിച്ചു.

Friday, October 15, 2010

എയ്ഡഡ് സ്‌കൂള്‍ പ്രവേശനം: പോലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ പ്രവേശനത്തെപ്പറ്റി പോലീസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളിലെ വ്യാജ മേല്‍വിലാസക്കാരെ കണ്ടെത്താനാണ് അന്വേഷണം. ഓരോ സ്‌കൂളിലും പോലീസ് നേരിട്ടെത്തി പരിശോധന നടത്തണം. അഡ്മിഷന്‍ രജിസ്റ്റര്‍ പരിശോധിച്ച് വ്യാജ മേല്‍വിലാസക്കാരെ പോലീസ് കണ്ടെത്തണമെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

Thursday, October 14, 2010

ഓഗസ്റ്റ്‌ 15 - ആഗോള കൈകഴുകല്‍ ദിനം


നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കയ്യില്‍
ആഗോളതലത്തില്‍ ശിശു മരണകാരണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും അതിസാരവും ശ്വാസകോശാണ്ബാധയും   മൂലമാണന്നു ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.ഒന്ന് മുതല്‍ അഞ്ചു വരെയുള്ള പ്രായത്തിലെ പ്രധാനപെട്ട പത്തില്‍ അഞ്ചു മാരക രോഗങ്ങളും ജലവും ശുചീകാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ ദിവസേന ആയിരം ശിശുക്കള്‍ അതിസാരം മൂലം മരണമടയുന്നു. തന്നെയുമല്ല,കുട്ടികളെ അസുഖങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കുന്നത് മൂലം ശരിയായി ആഹാരം കഴിക്കാന്‍ സാധിക്കാതെ വരുകയും സ്കൂള്‍ ദിനങ്ങള്‍ നഷ്ടപ്പെടുകയും  ചെയ്യുന്നു. ഇതുമൂലം ഇന്ത്യയിലെ പകുതിയോളം കുട്ടികളിലും പോഷകാഹാര കുറവുണ്ട്.

Tuesday, October 12, 2010

സ്വര്‍ണക്കൊടിയിറക്കം


ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അസാധ്യമായി ഒന്നുമില്ല എന്ന് വിളംബരം ചെയ്തുകൊണ്ട് പത്തൊന്‍പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണു. ഇന്ത്യക്കാരന്റെ ആശയാഭിലാഷങ്ങളും സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ച പ്രൗഢഗംഭീരമായ സമാപനച്ചടങ്ങോടെയാണ് ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഗെയിംസിനോട് വിടചൊല്ലിയത്. 38 സ്വര്‍ണമടക്കം 101 മെഡലുകളോടെ ഗെയിംസില്‍ രണ്ടാംസ്ഥാനത്തെത്തി തികഞ്ഞ അഭിമാനത്തോടെയായിരുന്നു ഇന്ത്യയുടെ കായികതാരങ്ങള്‍ സമാപനച്ചടങ്ങിനെത്തിയത്. കുറ്റമറ്റരീതിയില്‍ ഗെയിംസ് സംഘടിപ്പിച്ച് ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാനുള്ള ശേഷിയുണ്ടെന്ന ആത്മവിശ്വാസത്തോടെ സംഘാടകരും നിറഞ്ഞ മനസ്സോടെ അരലക്ഷത്തിലധികം കാണികളും അണിനിരന്നപ്പോള്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ചിരിക്കുന്ന മുഖങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവരെ സാക്ഷി നിര്‍ത്തി ഗെയിംസ് പതാക താഴെയിറക്കി. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അത് 2014-ല്‍ ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്ന സ്‌കോട്ട്‌ലന്‍ഡ് നഗരമായ ഗ്ലാസ്‌ഗോയിലെ പ്രഭു റോബര്‍ട്ട് വിന്റര്‍ക്ക് കൈമാറി. അതിന് സാക്ഷികളായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

ഇരുനൂറോളം 'പുതിയ' ജീവജാതികള്‍കൂടി



സിഡ്‌നി: വെളുത്ത വാലുള്ള എലിയും നീണ്ട മൂക്കുള്ള കുഞ്ഞന്‍തവളയുമുള്‍പ്പെടെ 200-ഓളം 'പുതിയ' ജീവജാലങ്ങളെ കണ്ടെത്തി. ശാന്തസമുദ്ര ദ്വീപായ പാപ്പു ന്യൂഗിനിയില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് മനുഷ്യന്‍ ഇന്നേവരെ പരിചയപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങള്‍ ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്.

Sunday, October 10, 2010

Quiz Programme.


ഹെല്‍ത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി  നൂറോളം കുട്ടികള്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഹെല്‍ത്ത്‌ ക്ലബ്ബ് ടീച്ചര്‍  കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി സി കെ മിനി, അദ്ധ്യപകരായ ശ്രീമതി ആശ തോമസ്‌, ശ്രീമതി പുഷപ്പലത പി ജെ,  ശ്രീമതി ലിബി രാജു, ശ്രീമതി ജിന്‍സി ജോര്‍ജ്, ശ്രീമതി ഷൈനി  അബ്രാഹം എന്നിവര്‍ നേതൃത്വം നല്‍കി. വിജയികളായവരുടെ പേര് വിവരം താഴെ കൊടുക്കുന്നു.

High School
  1. വൈശാക്  പി വിജയന്‍  
  2. ആര്യ വിദ്യാധരന്‍ 
  3. അമല്‍ ചാക്കോ
U P
  1. ശ്രീലക്ഷ്മി ശിവകുമാര്‍ 
  2. അലന്‍ ജോയി 
  3. അലക്സ്‌ പൗലോസ്‌

Wednesday, October 6, 2010

റേഡിയോ എം കെ എം

പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി MKM HSS ലെ  കുട്ടികള്‍ റേഡിയോ  സംപ്രേഷണം തുടങ്ങുന്നു. കുട്ടികളുടെ റേഡിയോ നിലയത്തിന്റെ ട്രയല്‍ സംപ്രേഷണം തുടങ്ങി കഴിഞ്ഞു.റേഡിയോ എം കെ എം എന്ന പേരിലായിരിക്കും സംപ്രേഷണം തുടങ്ങുക. കുട്ടികള്‍ക്ക് സ്റ്റുഡിയോയിലെത്തി ലൈവ് പ്രോഗ്രാമുകളിലും റെക്കോര്‍ഡിംഗ് പ്രോഗ്രമ്മുകളിലും നേരിട്ട് പങ്കെടുക്കാം.

Monday, October 4, 2010

ഉപജില്ല ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായി

2010 - 2011 വര്‍ഷത്തെ പിറവം ഉപജില്ല ക്രിക്കറ്റ്  മത്സരത്തില്‍ പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികളായ ടീം അംഗങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു, കയികാദ്ധ്യപകന്‍ ശ്രീ എം സി തങ്കച്ചന്‍, അദ്ധ്യപകനായ ശ്രീ അഭിലാഷ് എന്നിവര്‍ക്കൊപ്പം.

ശുചിത്വ വാരചാരണത്തിനു തുടക്കമായി.

ഗാന്ധിജയന്തി ദിനാചരണം

 
പ്ലാസ്റ്റിക്‌
വിരുദ്ധ പ്രചാരണം നടത്തി.

പിറവം: എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം നടത്തി. സ്കൂളില്‍ നടന്ന അസംബ്ലിയില്‍ എന്‍ എസ് എസ് പതാക ഉയര്‍ത്തി പ്രതിജ്ഞ എടുത്തു.തുടര്‍ന്ന് കലാലയ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി (Camous community Involvement ) കുട്ടികള്‍ പിറവം പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു, പ്ലാസ്റ്റിക്‌ ഉല്‍പ്പനങ്ങളുടെ ദോക്ഷവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. ആഗോള പരിസ്ഥിതി പ്രശ്നങ്ങളായ കാലാവസ്ഥ വ്യതിയാനം, താപനം എന്നിവയ്ക്ക് മുഖ്യ കാരണം പ്ലാസ്റ്റിക്‌ വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗമാണ്. ഇതിനെതിരെ ഒരു പുതിയ ഉപഭോഗ സംസ്ക്കാരം രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് എന്‍ എസ് എസ് അംഗങ്ങള്‍ സാമൂഹ്യ അവബോധനം നടത്തിയത്.പരിപാടികള്‍ക്ക് പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു, എന്‍ എസ് എസ് പ്രോഗ്രാം  ഓഫീസര്‍  ശ്രീ ബെന്നി വി വര്‍ഗീസ്‌, വോളന്റിയെര്‍ സെക്രട്ടറിമാരായ റിതിന്‍ രാജ്, അലോക് തോമസ്‌, റിനീത്, ജിബു, ദിയ, അനിറ്റ എന്നിവര്‍  നേതൃത്വം നല്‍കി.

Sunday, October 3, 2010

ന്യൂഡല്‍ഹി: സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ സ്‌മരണകളുയര്‍ത്തി 19 ാമത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ഇന്നു തുടക്കമാകും. ആതിഥേയരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ തിളക്കം പ്രതിഫലിക്കുന്ന വര്‍ണാഭമായ കലാവിരുന്നിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രധാന വേദിയായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴിന്‌ ആരംഭിക്കുന്ന ഉദ്‌ഘാടനച്ചടങ്ങിന്‌ ഗെയിംസിന്റെ ഔദ്യോഗിക ഗീതമായ 'ജിയോ ഉഠോ ബഠോ ജീതോ'യുമായി ഓസ്‌കര്‍ ജേതാവ്‌ എ.ആര്‍. റഹ്‌മാന്റെ പ്രകടനം കൂടുതല്‍ മിഴിവേകും.

Saturday, October 2, 2010

ഗാന്ധിജയന്തി സ്മൃതി


Tags: K.L.Mohanavarma, Mahatma Gandhi, Economic, India  
 940കളുടെ തുടക്കത്തിലാണ്. എന്റെ ഒരു വലിയമ്മാവനുണ്ടായിരുന്നു., ഗ്രാമങ്ങളില്‍ വൈദ്യുതിയും ടാര്‍ റോഡും വരുന്നതിനു മുമ്പുള്ള കാലമാണ്. സ്ഥലത്ത് ഒരു പ്രൈമറി സ്‌ക്കൂളും ഒരു കള്ളുകുടിയനും ഒരു യക്ഷിയും ഒരു വായനശാലയും മാത്രമേ ഉള്ളു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ത്തകളും അലയടികളും വായനശാലയില്‍ വരുന്ന പത്രങ്ങളിലൂടെ ഗ്രാമത്തില്‍ സജീവമായിരുന്നു. ഗാന്ധിജിയെ പത്രം വായിക്കാത്തവര്‍ക്കും അറിയാം. വലിയമ്മാവന്‍ പറയും.ഞാനും ഗാന്ധിയും ഒരു പോലാണ്. 

Friday, October 1, 2010

സ്പോര്‍ട്സ് മീറ്റ്‌ സമാപിച്ചു.


രണ്ടു ദിവസമായി  നീണ്ടു നിന്ന  ഈ വര്‍ഷത്തെ സ്പോര്‍ട്സ് മീറ്റ്‌ പൂര്‍വ്വാധികം ഭംഗിയായി  സമാപിച്ചു. ഗ്രീന്‍ ഹൌസ് 265 പോയിന്റു നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബ്ലൂ ഹൌസ് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു വിതരണം ചെയ്തു. ഗ്രീന്‍  ഹൌസിനു വേണ്ടി അദ്ധ്യപകരായ ശ്രീ ബിജു എം പോള്‍, ശ്രീമതി മഞ്ജു സൈമണ്‍, ശ്രീമതി റാണി എ ജോസഫ്‌  എന്നിവരും കുട്ടികളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌