Thursday, April 28, 2011

എസ്.എസ്.എല്‍ .സി: 91.37 ശതമാനം വിജയം

തിരുവനന്തപുരം: ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 91.37 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. യാതൊരു മോഡറേഷനും നല്‍കാതെയാണ് ഇത്രയും പേര്‍ വിജയിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ നടക്കുന്ന സേ പരീക്ഷ എഴുതാം. ജൂണ്‍ ആദ്യവാരം ഇതിന്റെ ഫലം വരും. സമചിത്തതയോടെ എസ്.എസ്.എല്‍.സി ഫലത്തെ നേരിടാന്‍ കുട്ടികളും രക്ഷിതാക്കളും സമൂഹവും തയ്യാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയം ജില്ല 97.02 ശതമാനം വിജയവുമായി ഇത്തവണ ഒന്നാം സ്ഥാനത്തെത്തി. 96.26 ശതമാനം വിജയം നേടിയ കണ്ണൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം ജില്ല 85.93 ശതമാനം വിജയവുമായി ഏറ്റവും പിന്നിലായി. കൊല്ലം ജില്ലയില്‍ വിജയശതമാനം കുറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍ 82.25 ശതമാനം ഉപരിപഠന യോഗ്യതനേടി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 80.9 4ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത ലഭിച്ചു. ഒ.ബി.സി 91.36 ശതമാനമാണ് വിജയം. 29 സ്‌കൂളുകള്‍ നൂറുശതമാനം വിജയം കൈവരിച്ചു. സംസ്ഥനത്തെ എല്ലാ സ്‌കൂളുകളും 50 ശതമാനത്തിനുമേല്‍ വിജയം നേടി.
ഹര്‍ത്താല്‍ പ്രമാണിച്ച് നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് ഒരു ദിവസംമുമ്പേ ഫലം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 2732 പരീക്ഷാകേന്ദ്രങ്ങളിലായി റഗുലര്‍ വിഭാഗത്തില്‍ 458559 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 4752 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 228561 ആണ്‍കുട്ടികളും 230138 പെണ്‍കുട്ടികളുമാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം (72556) ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് (11069) ജില്ലയിലാണ്. ഗള്‍ഫില്‍ 511 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 1055 വിദ്യാര്‍ഥികളും പരീക്ഷയെഴുതിയിരുന്നു.

Wednesday, April 27, 2011

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഇന്ന്‌

 എസ്.എസ്.എല്‍.സി റിസല്‍റ്റ് ഇന്ന്‌ വൈകീട്ട് 4.30 ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് നാലരയ്ക്കാണ് ഫലപ്രഖ്യാപനം. ഹര്‍ത്താല്‍ പ്രമാണിച്ച് നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് ഒരു ദിവസംമുമ്പേ ഫലം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. ബോര്‍ഡ് യോഗം ചേരും. തുടര്‍ന്ന് വൈകീട്ട് ഫലപ്രഖ്യാപനം നടക്കും. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 2728 പരീക്ഷാകേന്ദ്രങ്ങളിലായി റഗുലര്‍ വിഭാഗത്തില്‍ 458699 വിദ്യാര്‍ഥികളും െ്രെപവറ്റ് വിഭാഗത്തില്‍ 4752 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 228561 ആണ്‍കുട്ടികളും 230138 പെണ്‍കുട്ടികളുമാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം (72556) ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് (11069) ജില്ലയിലാണ്. ഗള്‍ഫില്‍ 511 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 1055 വിദ്യാര്‍ഥികളും പരീക്ഷയെഴുതിയിരുന്നു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌