Tuesday, November 29, 2011

സേവ് മുല്ലപ്പെരിയാര്‍ റാലി നടത്തി.

പിറവം:അപകടാവസ്ഥയിലായ മുല്ലപ്പെരിയാര്‍ ഡാം പുതുക്കി നിര്‍മിക്കണ മേന്നാവശ്യപെട്ടു "സേവ് മുല്ലപ്പെരിയാര്‍" മുദ്രാവാക്യം മുഴക്കി കൊണ്ട് എം കെ എം ഹൈ സ്കൂളിലെ വിദ്യാര്‍ഥികള്‍ പിറവത്ത് വമ്പിച്ച റാലി നടത്തി. "അണ പൊട്ടുന്ന ആശങ്ക"യുമായി ഞങ്ങളുടെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ പ്ലാകാര്‍ഡുകള്‍ ഉയര്‍ത്തികൊണ്ടു വിദ്യാര്‍ഥികള്‍ മുദ്രാവാക്യത്തോടെ ടൌണില്‍ പ്രകടനം നടത്തി. സ്കൂളില്‍ നിന്നും ആരംഭിച്ച റാലിയ്ക്ക് പി.ടി.എ പ്രസിഡണ്ട്‌ എം.ഒ.വര്‍ഗീസ്‌ മദേഴ്സ് ഫോറം പ്രസിഡന്റും ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമായ ഐഷാ മാധവ്, പ്രിന്‍സിപ്പാള്‍ എ എ ഓനാന്‍കുഞ്ഞു , ഹെഡ് മാസ്റ്റര്‍ കെ വി ബാബു, അധ്യാപകരായ ഫാ.ജെയ്സണ്‍ വര്‍ഗീസ്‌,പി ടി രാജു,എബിന്‍ കുര്യാക്കോസ്,ബിനു ഇ പി,ബിജു എം പോള്‍, ഷാജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. 

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള

നീനോ ജോസ് 
സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ സ്വര്‍ണ്ണം 
അക്ഷയ് സോമന്‍ ( എം കെ എം )
ജൂനിയര്‍ ബോയ്സ് ജാവലിന്‍ ത്രോ സ്വര്‍ണം
*സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പിറവം എംകെഎംഎച്ച് എസിലെ
 നീനോ ജോസ് സ്വര്‍ണ്ണം നേടി.
* ജൂനിയര്‍ ബോയ്സ് ജാവലിന്‍ ത്രോ അക്ഷയ് സോമന്‍ ( എം കെ എം ) സ്വര്‍ണം നേടി.
* ജൂനിയര്‍ ഗേള്‍സ്‌ റിലേയ്ക്കും സബ്ബ് ജൂനിയര്‍ ഗേള്‍സ്‌ റിലേയ്ക്കും എം കെ എം ടീം വെങ്കലം നേടി.  
കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം തന്നെ കോതമംഗലം ഉപജില്ലയുടെ ആധിപത്യം. ഒന്നാം ദിനം 28 ഇനങ്ങളില്‍ ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 207.5 പോയിന്‍േറാടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കോതമംഗലം കുതിക്കുന്നത്. 31.3 പോയിന്‍േറാടെ അങ്കമാലി ഉപജില്ല രണ്ടാം സ്ഥാനത്തും 23 പോയിന്‍േറാടെ എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്. 10 ഉപജില്ലകള്‍ ആദ്യ ദിനം പോയിന്റ് പട്ടികയിലിടം നേടിയപ്പോള്‍ 20 പോയിന്‍േറാടെ പിറവം ഉപജില്ല നാലാം സ്ഥാനത്തും മട്ടാഞ്ചേരി അഞ്ചാം സ്ഥാനത്തുമാണുള്ളത്.

മാര്‍ ബേസില്‍, സെന്റ് ജോര്‍ജ് സ്‌കൂളുകളുടെ മികവിലാണ് ഇക്കുറിയും കോതമംഗലം മീറ്റില്‍ ആധിപത്യം തുടരുന്നത്. സ്‌കൂള്‍ വിഭാഗത്തില്‍ 104 പോയിന്‍േറാടെ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പോയിന്റ് നിലയില്‍ മുന്നില്‍. 67.3 പോയിന്‍േറാടെ കോതമംഗലത്തിന്റെ തന്നെ സെന്റ് ജോര്‍ജ് തൊട്ടുപിന്നിലുണ്ട്. 15 പോയിന്‍േറാടെ തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. സബ് ജൂനിയര്‍ , ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെല്ലാം ഓവറോള്‍ പ്രകടനത്തില്‍ കോതമംഗലം തന്നെയാണ് ഒന്നാമതുള്ളത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ നസീമുദ്ദീനും 400 മീറ്ററില്‍ ഇതേ സ്‌കൂളിന്റെ തന്നെ അനിലാഷ് ബാലനും സ്വര്‍ണം സ്വന്തമാക്കി. 

ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ നിമിന മാത്യു (സേക്രഡ് ഹാര്‍ട്ട്, തേവര) വിനാണ് ഒന്നാം സ്ഥാനം. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എസ്.സുജിതും ( പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി), ലോങ് ജമ്പില്‍ തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ ബ്രൈറ്റ് കെ. ദേവസ്യയും ഒന്നാമതെത്തി. ഇതേ വിഭാഗം ജാവലിന്‍ ത്രോയില്‍ മാര്‍ ബേസിലിന്റെ ജിബിന്‍ റെജിക്കാണ് സ്വര്‍ണം. 57.26 മീറ്റര്‍ മറികടന്നായിരുന്നു ജാവലിനില്‍ ജിബിന്റെ സ്വര്‍ണനേട്ടം. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അനില്‍ഡ തോമസും 5000 മീറ്ററില്‍ മരിയ ഷാജി (ഇരുവരും കോതമംഗലം മാര്‍ ബേസില്‍) യും ജേതാക്കളായി. 

സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പിറവം എംകെഎംഎച്ച്എസിലെ നീനോ ജോസും ഷോട്ട്പുട്ടില്‍ മാര്‍ ബേസിലിന്റെ ആതിര മുരളീധരനും സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ സനിത സാജന്‍ (9.74 മീറ്റര്‍) ഒന്നാമതെത്തി. ഇതേ വിഭാഗം ലോങ് ജമ്പില്‍ സെന്റ് ജോര്‍ജിന്റെ അഞ്ജു കുര്യാക്കോസും ഡിസ്‌ക്കസ് ത്രോയില്‍ ഇതേ സ്‌കൂളിലെ എ.ആര്‍. വിഷ്ണുപ്രിയയും സ്വര്‍ണനേട്ടം സ്വന്തമാക്കി. നേരത്തെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് പവലിയനില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവാണ് കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് 14 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 4000 ത്തോളം കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ ഹൈബി ഈഡന്‍ എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി പതാക ഉയര്‍ത്തി. അന്‍വര്‍ സാദത്ത് എം.എല്‍എ, ഗെയിംസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.പി ബെന്നി, കെ.യു. അബ്ദുള്‍ റഹീം, എഇഒ ശ്രീകല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മീറ്റിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച 40 ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. 

Monday, November 14, 2011

ഉപജില്ല കായിക മേള -എം കെ എം നു കിരീടം

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം 
Mathrubhumi



സ്കൂളുകളുടെ പോയിന്റ്‌ നിലവാരം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, November 12, 2011

11-11-11 - ല്‍ എം കെ എം ചരിത്രം കുറിച്ചു

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. 
പാമ്പാക്കുട എം ടി എം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പിറവം  ഉപജില്ലാ കായിക മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ കായിക താരങ്ങള്‍ ട്രോഫിയുമായി.അധ്യാപകരായ മഞ്ജു ബി, മഞ്ജു കുര്യന്‍, മഞ്ജു സൈമണ്‍  പിറവം എ ഇ ഒ സാലിക്കുട്ടി ജേക്കബ്‌ , പിറവം വലിയ പള്ളി ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ , എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ കായികാധ്യാപകന്‍  എം സി തങ്കച്ചന്‍, പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ഉല്ലാസ് തോമസ്‌ , പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്  മെമ്പര്‍ ഐഷ മാധവന്‍, ഹെഡ് മാസ്റ്റര്‍ കെ വി ബാബു,പ്രിസിപ്പാള്‍ ഓനന്‍കുഞ്ഞു, ആദ്ധ്യാപകരായ പി ടി രാജു, എബിന്‍ കുര്യാക്കോസ് ,ഷാജി ജോര്‍ജ് , സൈബി സി കുര്യന്‍, പ്രദീപ്‌ അബ്രാഹം, ബിനു.ഇ.പി എന്നിവര്‍ എന്നിവര്‍ സമീപം. 
11-11-11 ല്‍ എം കേംഎം ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ ചരിത്രം കുറിച്ചു. പാമ്പാക്കുട എം ടി എം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പിറവം ഉപജില്ലാ കായിക മത്സരത്തില്‍ പാമ്പാക്കുട എം ടി എം ന്റെ കുത്തക തകര്‍ത്ത് എം കെ എം എം കേംഎം ഹയര്‍ സെക്കന്ററി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. മൂന്നു ദിവസങ്ങളിലായി നടന്ന കായിക മേളയില്‍ 269 പോയിന്റ്‌ നേടിയാണ്‌ എം കെ എം ചാമ്പ്യന്‍മാരായത്. പാമ്പാക്കുട എം ടി എം സ്കൂള്‍ രണ്ടാം സ്ഥാനവും, പിറവം സെന്റ്‌ ജോസഫ്‌ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. എം ടി എം ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം റോയി പുത്തൂരാന്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ പാമ്പാക്കുട ബ്ലോക്ക് വൈസ് പ്രസിഡണ്ട്‌ ശ്രീ ഉല്ലാസ് തോമസ്‌ ചാമ്പ്യന്‍മാര്‍ക്കുള്ള "ഷെറിന്‍ മാത്യു മെമ്മോറിയല്‍" എവറോളിംഗ് ട്രോഫി സമ്മാനിച്ചു. പിറവം എ ഇ ഒ സാലിക്കുട്ടി ജേക്കബ്‌,പാമ്പാക്കുട ബ്ലോക്ക് മെമ്പര്‍ ശ്രീമതി ഐഷ മാധവ്, എം ടി എം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീമതി ലൌലി ജോസഫ്‌ എന്നിവര്‍ മറ്റു പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. 
വിജയികളായ കുട്ടികള്‍ പിറവം ടൌണില്‍ ആഹ്ലാദ പ്രകടനം നടത്തി. പി ടി എ പ്രസിഡണ്ട്‌ ശ്രീ എം ഒ വര്‍ഗീസ്‌ , പ്രിന്‍സിപ്പാള്‍  എ എ ഓനന്‍കുഞ്ഞു, ഹെഡ് മാസ്റ്റര്‍ കെ വി ബാബു അധ്യാപകരായ എം സി തങ്കച്ചന്‍,പി ടി രാജു, എബിന്‍ കുര്യാക്കോസ്,മഞ്ജു സൈമണ്‍,മഞ്ജു കുരുവിള കവിത എം കെ, ലേഖ പി ഐസക് ,ബിനു ഇ. പി , ഷാജി ജോര്‍ജ്, സൈബി സി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിറവം പള്ളിയില്‍ എത്തിയ കായിക താരങ്ങളെ ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ , യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സാബു കോട്ടയില്‍, എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം കായിക താരങ്ങള്‍ക്ക് സ്നേഹ വിരുന്നും നല്‍കി.  
വ്യക്തിഗത ചാമ്പ്യന്‍ഷിപ് ലഭിച്ച എം കെ എം ലെ കുട്ടികള്‍ 
സീനിയര്‍ ഗേള്‍സ്‌ - ആഷ്‌ലി എം എം &നീനോ ജോസ് 
ജൂനിയര്‍ ബോയ്സ് - അക്ഷയ് സോമന്‍ 
സബ്ബ് ജൂനിയര്‍ ഗേള്‍സ്‌ - ശ്രീലക്ഷ്മി അശോകന്‍ 
കിഡീസ്‌ ഗേള്‍സ്‌ - മെറിന്‍ ബിജു  
സ്കൂളുകളുടെ പോയിന്റ്‌ നിലവാരം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സീനിയര്‍ പെണ്‍കുട്ടികളുടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്‌ പുരസ്കാരം എം ടി എം സ്കൂള്‍ ഹെഡ് മിസ്ട്രിസ്  ശ്രീമതി ലൌലി ജോസഫില്‍ നിന്നും ഏറ്റു വാങ്ങുന്നു 
സബ്ബ് ജൂനിയര്‍ ബോയ്സ് ഓവറോള്‍ ചാമ്പ്യന്‍ ഷിപ്‌ 
സീനിയര്‍ ഗേള്‍സ്‌ വ്യക്തിഗത ചാമ്പ്യന്‍ഷിപ്‌ നേടിയ നീനോ ജോസിനു പാമ്പാക്കുട ബ്ലോക്ക് മെമ്പര്‍ ശ്രീമതി ഐഷ മാധവ് പുരസ്ക്കാരം നല്‍കുന്നു. 
സീനിയര്‍ ഗേള്‍സ്‌ വ്യക്തിഗത ചാമ്പ്യന്‍ഷിപ്‌ നേടിയ ആഷ്‌ലി എം എം നു പാമ്പാക്കുട ബ്ലോക്ക് മെമ്പര്‍ ശ്രീമതി ഐഷ മാധവ് പുരസ്ക്കാരം നല്‍കുന്നു. 
ജൂനിയര്‍ ബോയ്സ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്‌ നേടിയ അക്ഷയ് സോമന് പാമ്പാക്കുട ബ്ലോക്ക് വൈസ് പ്രസിഡണ്ട്‌ ശ്രീ ഉല്ലാസ് തോമസ്‌ പുരസ്ക്കാരം നല്‍കുന്നു. 

 കിഡീസ്‌ ഗേള്‍സ്‌  വ്യക്തിഗത ചാമ്പ്യന്‍ഷിപ്‌ നേടിയ മെറിന്‍ ബിജു വിനു പിറവം എ ഇ ഒ സാലിക്കുട്ടി ജേക്കബ്‌ പുരസ്ക്കാരം നല്‍കുന്നു. 
ഓവറോള്‍ ചാമ്പ്യന്‍ഷിപ്‌ നേടിയ കുട്ടികള്‍ പുരസ്ക്കാരവുമായി. 
പിറവം ടൌണില്‍ നടത്തിയ ആഹ്ലാദ പ്രകടനം 
പിറവം ടൌണില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ കായിക താരങ്ങളെ അനുമോദിക്കുന്നു. 

മഞ്ജു സൈമണ്‍ ടീച്ചര്‍  ഓവറോള്‍ പുരസ്ക്കാരവുമായി കായിക താരങ്ങളോടൊപ്പം, കായികാദ്ധ്യാപകന്‍ എം സി തങ്കച്ചന്‍, പിറവം വലിയ പള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍  സമീപം. 
കായികാദ്ധ്യാപകന്‍ തങ്കച്ചന്‍ സാറിനെയും തോളിലേറ്റി കുട്ടികള്‍ ആഹ്ലാദം പങ്കിടുന്നു. 

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌