Thursday, September 27, 2012

ജൂനിയര്‍ ക്രിക്കറ്റില്‍ വിജയികളായ എം കെ എം ഹൈസ്കൂള്‍ ക്രിക്കറ്റ് ടീം.

ജൂനിയര്‍ ക്രിക്കറ്റില്‍ വിജയികളായ എം കെ എം ഹൈസ്കൂള്‍ ക്രിക്കറ്റ് ടീം.നാമക്കുഴി സ്കൂളിനെ തോല്‍പ്പിച്ചാണ് എം കെ എം വിജയികളായത്.

Friday, September 21, 2012

ആരോഗ്യം വീണ്ടെടുത്ത സ്വാതി പരീക്ഷയെഴുതാന്‍ വിദ്യാലയത്തില്‍

പിറവം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത കൊച്ചുകവയിത്രി സ്വാതികൃഷ്ണ മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം മാതൃവിദ്യാലയത്തിലെത്തി. ആരോഗ്യം മെച്ചപ്പെടുത്തിയ സ്വാതി പ്ലസ്ടു ഒന്നാം വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് മെച്ചപ്പെടുത്തല്‍ പരീക്ഷ എഴുതാനാണ് പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. പ്ലസ് വണ്‍ പരീക്ഷയില്‍ ഇക്കണോമിക്‌സിന് മൂന്ന് മാര്‍ക്കിന്റെ കുറവിലാണ് സ്വാതിക്ക് എ പ്ലസ് നഷ്ടമായത്. അത് കൂടി നേടി എല്ലാവിഷയത്തിനും എ പ്ലസ് നേടുകയാണ് ലക്ഷ്യം. അച്ഛന്‍ കൃഷ്ണന്‍കുട്ടിയും അമ്മ രാജിയും ചേച്ചി ശ്രുതിയുമൊത്ത് സ്വാതി വരുന്നതുകാണാന്‍ സ്‌കൂള്‍ ഒന്നടങ്കം കാത്തിരുന്നു. എംകെഎമ്മിന്റെ യൂണിഫോമായ നീല പാന്റ്‌സും വെള്ളയില്‍ നീലവരകളുള്ള മുഴുക്കൈയന്‍ ഷര്‍ട്ടും ഓവര്‍കോട്ടുമണിഞ്ഞ് എത്തിയ സ്വാതി രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി മാസ്‌ക്കും ധരിച്ചിരുന്നു. 

Thursday, September 20, 2012

സ്വാതി കൃഷ്ണ ഇംപ്രൂവ്മെന്‍റ് എക്സാം എഴുതുന്നതിനായി സ്കൂളില്‍ എത്തി.

കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന സ്വാതി കൃഷ്ണ ഇന്ന് (20-9-2012) എം.കെ .എം ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇംപ്രൂവ്മെന്‍റ് എക്സാം എഴുതുന്നതിനായി എത്തിയപ്പോള്‍.മേരി ടീച്ചറും കൂട്ടുകാരും സമീപം.

എം കെ എം ഹൈസ്കൂളില്‍ മനോരമ വായനക്കളരി

പിറവം .  എം കെ എം ഹൈസ്കൂളില്‍ മനോരമ വായനക്കളരി ആരംഭിച്ചു. തൈക്കൂടം ഹെല്‍സ ഇലക്ട്രിക്കല്‍സിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം വിദ്യാര്‍ഥി പ്രതിനിധികളായ  ദെയ്വ ലാല്‍, എലിസബത്ത് വില്‍സണ്‍ എന്നിവര്‍ക്ക് മനോരമ പത്രം കൈമാറി ഹെല്‍സ ഇലക്ട്രിക്കല്‍സ് എം ഡി  കെ.ജെ.സാജു  നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ പി.സി.ചിന്നക്കുട്ടി, പ്രധാന അധ്യാപകന്‍ കെ.വി.ബാബു, പിടിഎ പ്രസിഡന്റ് സാജു കുറ്റിവേലില്‍, അധ്യാപകരായ ബിനു ഇടക്കുഴി,  ജാന്‍സി ജോണ്‍ പ്രസംഗിച്ചു.  

അവാര്‍ഡ് ദാനവും അനുമോധന സമ്മേളനവും.

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ കഴിഞ്ഞ എസ്‌ എസ്‌ എല്‍ സി യ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അവാര്‍ഡു വിതരണവും അനുമോദന സമ്മേളനവും ബഹു. എം.പി ശ്രീ.ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുന്നു.പ്രിന്‍സിപ്പാള്‍ ശ്രീ.എ.എ ഒനാന്കുഞ്ഞു, ശ്രീ ഹെഡ് മാസ്റ്റര്‍ കെ വി ബാബു,രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ ,മത്തായി തെക്കും മൂട്ടില്‍,പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌, ശ്രീ.കെ സി സാജു, സാഹിത്യകാരന്‍ ശ്രീ പായിപ്ര ദമനന്‍ ,മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി എന്നിവര്‍ സമീപം
ബഹുമാനപ്പെട്ട ശ്രീ എം പി ജോസ് കെ മാണി സ്കൂളിലെ വിശേഷങ്ങള്‍ ഹെഡ് മാസ്റ്റര്‍ കെ വി ബാബുവിനോട് നിന്നും ചോദിച്ചു അറിയുന്നു.വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ  പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ സമീപം.
എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ കഴിഞ്ഞ എസ്‌ എസ്‌ എല്‍ സി യ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അവാര്‍ഡു വിതരണവും അനുമോദന സമ്മേളനവും ബഹു. എം.പി ശ്രീ.ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ച യോഗത്തില്‍  മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി സ്വാഗതം പറഞ്ഞു.സ്കൂളില്‍ ആദ്യമായി എത്തിയ വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ ബഹുമാനപ്പെട എം പി യെ ഷാള്‍ അണിയിച്ചു ആദരിച്ചു.
പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ മുഖ്യ പ്രഭാഷണം നടത്തി.പ്രിന്‍സിപ്പാള്‍ ശ്രീ.എ.എ ഒനാന്കുഞ്ഞു, ശ്രീ ഹെഡ് മാസ്റ്റര്‍ കെ വി ബാബു,രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍  ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍,പി ടി എ പ്രസിഡണ്ട്‌  ശ്രീ.കെ സി സാജു എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.സാഹിത്യകാരന്‍ ശ്രീ പായിപ്ര ദമനന്‍  കുട്ടികള്‍ക്കായി വ്യക്തിത്വ വികസന ക്ലാസ് എടുത്തു. 
ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിന് എ പ്ലസ്‌ നേടിയകുട്ടികളായ അലീഷ അന്ന സാജു, ലിഡിയ ബാബു, ആഷ്‌ലി പോള്‍,എയ്ഞ്ചല്‍.പി.ഏലിയാസ് എന്നിവര്‍ക്ക് ബഹുമാനപ്പെട്ട ജോസ് കെ മാണി എം പി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി ക്ലിന്റ് ബാബുവിനുള്ള ഉപഹാരം പിതാവും വെളിയനാട് സെന്‍റ് പോള്‍സ് ഹൈ സ്കൂളിലെ അധ്യാപകനുമായ ബാബു സാര്‍ ബഹു. എം പി ജോസ് കെ മാണിയില്‍ നിന്നും സ്വീകരിക്കുന്നു.
ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിന് എ പ്ലസ്‌ നേടിയ കുട്ടികള്‍ അവാര്‍ഡ് കൈപ്പറ്റിയതിനു ശേഷം.ഇടത്ത് നിന്നും അലീഷ അന്ന സാജു, ലിഡിയ ബാബു, ആഷ്‌ലി പോള്‍,എയ്ഞ്ചല്‍.പി.ഏലിയാസ്
അവാര്‍ഡ് വാങ്ങിയ കുട്ടികള്‍ക്ക് സി.കെ മിനി ടീച്ചര്‍ ഭക്ഷണം വിളമ്പി നല്‍കുന്നു. 

ജൈവ മരച്ചീനി കൃഷി വിളവെടുത്തു.


പിറവം: പിറവം എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍ സ്‌കൂള്‍ വളപ്പില്‍ നടത്തിയ മരച്ചീനി കൃഷി വിളവെടുത്തു. പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഷാജി വര്‍ഗീസ്, ലേഖ പി. ഐസക്, റെയ്‌സണ്‍ കുര്യാക്കോസ്, ആഷ്‌ലി എം.എ എന്നിവര്‍ പങ്കെടുത്തു.
ജൈവകൃഷിയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് എന്‍.എസ്.എസ്. നടത്തുന്ന കൃഷിക്കൂടം പദ്ധതിയിന്‍കീഴില്‍ പൂര്‍ണമായും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. കൃഷിയില്‍ നിന്നും കനത്ത വിളവ് ലഭിച്ചു.

Friday, September 14, 2012

സൗഹൃദ - ലഹരിവിരുദ്ധ ക്ലാസ്

പിറവം: പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ - ലഹരിവിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇരു ക്ലബ്ബുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ് അധ്യക്ഷനായി. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഫ്രാന്‍സിസ് മൂത്തേടന്‍ ക്ലാസെടുത്തു. സ്റ്റാഫ് പ്രതിനിധികളായ മെറീന എം.പൗലോസ്, സിജി എബ്രഹാം, ജെസി പി.മാത്യു എന്നിവര്‍ പ്രസംഗിച്ചു. പിറവം എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രമേശ് ലാല്‍ സ്വാഗതവും റെയ്‌സണ്‍ കുര്യാക്കോസ് നന്ദിയും പറഞ്ഞു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌