Wednesday, July 28, 2010

എന്‍ എസ് എസ് ക്ലബിലെ കുട്ടികള്‍ "കൃഷി കൂട്ടം" പദ്ധതിയില്‍ നട്ട അന്‍പതോളം വാഴകള്‍ കുലച്ചപ്പോള്‍.

പ്രിന്‍സിപ്പാള്‍ എ.എ.ഓനന്‍കുഞ്ഞു,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ്‌
മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോടൊപ്പം
വാഴത്തോട്ടത്തില്‍


Tuesday, July 27, 2010

ഹെല്‍ത്ത്‌ ക്ലബ്ബ്‌ മീറ്റിംഗ്

ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിന്റെ തുടര്‍ പ്രവര്‍ത്തനമായി ക്ലാസ്സിലെ കുട്ടികളെ ബോധവാന്‍മാരക്കുവാന്‍ ഹെല്‍ത്ത്‌ ക്ലബ്ബ് അംഗങ്ങളെ സജ്ജരാക്കുക എന്നാ ഉദ്ദേശമായിരുന്നു മീറ്റിങ്ങിനു.മഴക്കാല രോഗങ്ങള്‍,ആരോഗ്യ ശീലങ്ങള്‍, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയെകുറിച്ചുള്ള ക്ലാസ്സ്‌ അവലോകനം നടത്തി.സ്പോണ്‍സര്‍ സി കെ മിനി ടീച്ചര്‍ നേതൃത്വം കോടുത്തു.ടീച്ചര്‍മാരായ ജിന്‍സി ബിജു, ഷെബി എന്നിവര്‍ പങ്കെടുത്തു.നിയന്ത്രണ മാര്‍ഗങ്ങള്‍ വിശദീകരിച്ചു കോടുത്തു.ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തില്‍ ഓരോക്ലാസ്സിലും ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു.മഴക്കാല രോഗങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ക്ലാസ്സുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു.

Friday, July 16, 2010

കവിത

കണിക്കൊന്ന
ഫാ.
ജെയ്സണ്‍ വര്‍ഗീസ്‌

വറ്റിവരളുന്ന മണ്ണിന്റെ മാറിലെ-
ക്കിന്നു ഞാനെന്റെ കണിക്കൊന്ന നല്‍കവേ
കളിചിരി ക്കിന്നാരമോരോന്നു ചൊല്ലുന്ന

അമ്മ ഭൂമിയുടെ ആനന്ദമെത്രയോ....

ആഗോള താപനവുമതിലിന്റെ ഭൂമിയും
പേമാരി കാണാത്ത ദൈവനാടും

കൊന്നകള്‍ തേടുന്ന കുഞ്ഞിന്‍ മനസ്സിനും
കുഞ്ഞിളം തെന്നലാണെന്റെ കൊന്ന.

കാലം കൊഴിയവേ വേനല്‍ കൊഴുക്കവേ
അന്നെന്‍ കണിക്കൊന്ന തണലായ്‌ തളിര്‍ക്കട്ടെ
ഒരു നൂറു കിളികളും പരനൂറു ശലഭവും
അന്നെന്‍ മരചാര്‍ത്തിലാനന്ദമാടട്ടെ

എല്ലാം പെറുക്കി കരിഞ്ചന്തയാക്കുന്ന
സ്വന്തമായുള്ളന്റെ സ്വപ്നവും നല്‍കവേ
മാനിഷാദകള്‍ പോലും തേങ്ങലായ് തീരവേ
എന്റെ മരമാണെന്റെ സ്വപ്നം....എന്റെ മരമാണെന്റെ ദുഖം.

അച്ചന്‍സാര്‍


Tuesday, July 13, 2010

കണ്ണുകള്‍ക്ക്‌ കുളിര്‍മ്മയേകുന്ന കാഴ്ച വിസ്മയമൊരുക്കി വീണ്ടും സ്കൂള്‍ മുറ്റത്തെ വാക മരം പൂവിട്ടപ്പോള്‍...

Sunday, July 11, 2010

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

പിറവം എം കെ എം ഹൈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും നടന്നു. പി ടി എ പ്രസിഡണ്ട്‌ ശ്രീമതി ബീന ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രൊഫ. പി.എം മാത്യു ( ദേവമാത കോളേജ് കുറവിലങ്ങാട്‌) മുഖ്യ പ്രഭാക്ഷണം നടത്തി കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം മുഖ്യാതിഥി പ്രൊഫ. പി.എം മാത്യു നിര്‍വഹിച്ചു . പി ടി എ ഏര്‍പെടുത്തിയ മൊമെന്റോ പി ടി എ പ്രസിഡണ്ട്‌ ശ്രീമതി ബീനജോണ്‍ സമ്മാനിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു സ്വഗതം പറഞ്ഞു. ശ്രീമതി ജാന്‍സി അലക്സ്‌ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി പുഷപ്പലത നന്ദി പറഞ്ഞു.

Sunday, July 4, 2010

ഹെര്‍ബല്‍ ഗാര്‍ഡന്‍



എന്‍ എസ് എസ് പ്രവര്‍ത്തകര്‍ സ്കൂള്‍ കാമ്പസില്‍ ഔഷധ തോട്ടം വച്ചുപിടിപ്പിച്ചു.അത്യപൂര്‍വ്വ ഇനത്തില്‍പെട്ട നൂറോളം ഔഷധ ചെടികള്‍ കുട്ടികള്‍ വച്ച് പിടിപ്പിച്ചു.പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ് എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌