Showing posts with label NSS. Show all posts
Showing posts with label NSS. Show all posts

Thursday, September 20, 2012

ജൈവ മരച്ചീനി കൃഷി വിളവെടുത്തു.


പിറവം: പിറവം എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍ സ്‌കൂള്‍ വളപ്പില്‍ നടത്തിയ മരച്ചീനി കൃഷി വിളവെടുത്തു. പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഷാജി വര്‍ഗീസ്, ലേഖ പി. ഐസക്, റെയ്‌സണ്‍ കുര്യാക്കോസ്, ആഷ്‌ലി എം.എ എന്നിവര്‍ പങ്കെടുത്തു.
ജൈവകൃഷിയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് എന്‍.എസ്.എസ്. നടത്തുന്ന കൃഷിക്കൂടം പദ്ധതിയിന്‍കീഴില്‍ പൂര്‍ണമായും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. കൃഷിയില്‍ നിന്നും കനത്ത വിളവ് ലഭിച്ചു.

Friday, September 14, 2012

സൗഹൃദ - ലഹരിവിരുദ്ധ ക്ലാസ്

പിറവം: പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ - ലഹരിവിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇരു ക്ലബ്ബുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ് അധ്യക്ഷനായി. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഫ്രാന്‍സിസ് മൂത്തേടന്‍ ക്ലാസെടുത്തു. സ്റ്റാഫ് പ്രതിനിധികളായ മെറീന എം.പൗലോസ്, സിജി എബ്രഹാം, ജെസി പി.മാത്യു എന്നിവര്‍ പ്രസംഗിച്ചു. പിറവം എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രമേശ് ലാല്‍ സ്വാഗതവും റെയ്‌സണ്‍ കുര്യാക്കോസ് നന്ദിയും പറഞ്ഞു.

Friday, January 20, 2012

എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ ഏറ്റവും മികച്ച എന്‍.എസ്.എസ്. യുണിറ്റ്. 





പിറവം: 2008 - 2011  വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച എന്‍.എസ്.എസ്. യുണിറ്റായി എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂളിനെ സംസ്ഥാന ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തു. എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ. ബെന്നി വി. വര്‍ഗീസിനെ ജില്ലയിലെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസര്‍ ആയും തിരഞ്ഞെടുത്തു.
തിരുവനതപുരം കോട്ടണ്‍ ഹില്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. അബ്ദു റബ്ബ്, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ശ്രീ. മുഹമ്മദ്‌ സഹീര്‍ I.A.S. എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ശ്രീ. ഒനാന്‍കുഞ്ഞ് എ.എ., ബെന്നി വി. വര്‍ഗീസ്‌, വിദ്യാര്‍ഥി പ്രതിനിധികളായ ആഷ് ലി ജോയി, റോഹന്‍ മാത്യു എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. അനവധി സാമൂഹിക, ആരോഗ്യ, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയ എന്‍.എസ്.എസ്. യുണിറ്റിന് മറ്റ് പല അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍.എസ്.എസ്. സംസ്ഥാന സെല്ലിന്റെ പ്രത്യേക പരാമര്‍ശവും നേടിയിട്ടുണ്ട്. 


Monday, January 16, 2012

തിരുവനതപുരം: എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് എറണാകുളം  ജില്ലയിലെ മികച്ച NSS യൂണിറ്റിനുള്ള അവാര്‍ഡും മികച്ച പ്രോഗ്രാം ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ബെന്നി വി. വര്‍ഗീസിന്  ഹയര്‍ സെക്കന്ററി ഡയറക്ടര്‍  ശ്രീ. പി.എസ്. മുഹമ്മദ്‌ സാഗിര്‍ (ഐ.എ.എസ്.) അവാര്‍ഡ്‌ കള്‍ സമ്മാനിക്കുന്നു. 




Sunday, August 21, 2011

"ജലായനം 2011" ഉദ്ഘാടനം ചെയ്തു.

"ജലായനം 2011 " പിറവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി അന്നമ്മ ഡോമി ഉദ്ഘാടനം ചെയ്യുന്നു.
കേരളത്തിലെ കുടിവെള്ളത്തിന്റെ ജലനിലവാരം  പരിശോധിച്ച് നിലവിലുള്ള സ്ഥിതി വിലയിരുത്തുന്ന പരിപാടിയാണ് ജലായനം.കുടിവെള്ള സാമ്പിളുകള്‍ പരിശോധിച്ച് അതിന്റെ റിപ്പോര്‍ട്ട് യുണിസെഫിന് നല്‍കും.ഇതിന്റെ ഭാഗമായി എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന  കുടിവെള്ള പരിശോധനാ പരിപാടിയായ "ജലായനം 2011 " പിറവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി അന്നമ്മ ഡോമി ഉദ്ഘാടനം ചെയ്തു. പിറവം  ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള കുടിവെള്ളത്തിന്‍റെ ഗുണ നിലവാരം പരിശോധിച്ച് റിപ്പോര്‍ട യുണിസെഫിന്  നല്‍കും. മാലിന്യം കണ്ടെത്തുന്ന ജല സ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി ടി എ വൈസ് പ്രസിഡണ്ട്‌ ശ്രീ കെ സി സാജു കുറ്റിവേലില്‍ അദ്ധ്യക്ഷത വഹിച്ചു.പിറവം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്‌ ശ്രീ കെ പി സലിം സദ്ഭാവന പ്രതിജ്ഞ ചൊല്ലികൊടുത്തു. പിറവം ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികളായ ശ്രീ ടി കെ പ്രസാദ്, ശ്രീമത് സാലി കുര്യാക്കോസ് ,ശ്രീമതി ബിന്ദു ബാബു, പിറവം വലിയ പള്ളി ട്രസ്റ്റി ശ്രീ മത്തായി തെക്കുംമൂട്ടില്‍, എം കെ എം  ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ  എ എ ഒനാന്‍ കുഞ്ഞു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു . എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ ഷാജി വര്‍ഗീസ്‌ സ്വാഗതവും ബെന്നി വി വര്‍ഗീസ്‌ കൃതജ്ഞയും പറഞ്ഞു.
പിറവം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്‌ ശ്രീ കെ പി സലിം സദ്ഭാവന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു .

Monday, June 27, 2011

ലഹരി വിരുദ്ധ ദിനാചരണം നടത്തി.

എന്‍ എസ് എസ് യൂണിറ്റിന്‍റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു  കെ ജേക്കബ്‌ ഉദ്ഘാടനം ചെയ്യുന്നു .
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ എന്‍ എസ് എസ് യൂണിറ്റിന്‍റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു  കെ ജേക്കബ്‌ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
മുവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹൈസിന്ത് ആന്റണി,ശ്രീമതി പി പി സുധാദേവി എന്നിവര്‍ ക്ലാസ്സ്‌ എടുത്തു. പ്രിന്‍സിപ്പല്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു, ബിബിന്‍ ജോസ്, ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു, പി ടി എ പ്രസിഡണ്ട്‌ എം ഓ വര്‍ഗീസ്‌, ജില്‍സ് ജോര്‍ജ്,  ശ്രീ തോമസ്‌ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

Friday, May 20, 2011

വനം, വന്യജീവി പഠന ക്യാമ്പുമായി എം.കെ.എമ്മിലെ കുട്ടികള്‍ ഇടുക്കി വനാന്തരത്തില്‍


പിറവം: പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ പ്രകൃതിയെ അടുത്തറിയാന്‍ ഇടുക്കി വന്യജീവി സങ്കേതത്തില്‍ നടത്തിയ മൂന്നു ദിവസത്തെ ക്യാമ്പ്‌ പഠന ക്യാമ്പ് കുട്ടികള്‍ക്ക് പുത്തന്‍ അറിവ് പകര്‍ന്നു.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകള്‍ക്കരികിലുള്ള നിബിഡ വനപ്രദേശമാണ് വന്യ ജീവിസങ്കേതമായി സംരക്ഷിക്കുന്നത്. ആന കാട്ടുപോത്ത്, വിവിധയിനം കുരങ്ങുകള്‍ തുടങ്ങി ധാരാളം ജീവികള്‍ ഇവിടെയുണ്ട്.
കാടറിയാന്‍ കണ്ണും കാതും തുറന്നു ആകാംഷയോടെ നടന്നു നീങ്ങിയ  വിദ്യാര്‍ ത്ഥികള്‍ക്ക് മുന്നില്‍ കാടിന് കൂടുതല്‍ കനം വച്ചു.അഗാധതയില്‍ നിന്നുയര്‍ന്ന് നില്‍ക്കുന്ന വന്‍മരങ്ങളും അവയ്ക്കിടയില്‍ മലമുകളിലെ മഹാസമുദ്രം പോലെ വിസ്തൃതമായ ഇടുക്കി ഡാമിന്റെ റിസര്‍വോയറും. വന്യജീവികളുടെ ആവാസകേന്ദ്രമായ നിബിഡവനമേഖലയും കുട്ടികള്‍ മതിവരുവോളം കണ്ട് ആസ്വദിച്ചു. ആയിരക്കണക്കിന് പച്ചമരുന്നുകള്‍ ഉള്‍പ്പെടുന്ന ജൈവസമ്പത്തിന്റെ കലവറ, പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള ഇടുക്കി വന്ന്യജീവി സങ്കേതം സാഹസികതയുടെ പുതിയ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. വനാന്തരയാത്രയില്‍ നിന്നും കിട്ടിയ അറിവുകള്‍ കുട്ടികള്‍ക്ക് താങ്കളുടെ ചുറ്റുപാട് കളെക്കുറിച്ച് പുതിയ ദിശാബോധം നല്‍കി. ക്യാമ്പിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദര്‍ശനവും ക്ലാസ്സുകളും നടന്നു. ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാബി വര്‍ഗീസ്‌, റെഞ്ചര്‍ കെ.എ.വര്‍ഗീസ്‌, പ്രിന്‍സിപ്പല്‍ എ.എ.ഓനാന്‍കുഞ്ഞ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി. വര്‍ഗീസ്, അധ്യാപകനായ സിജി എബ്രഹാം, എം.ജെ.പൗലോസ്  വിദ്യാര്‍ഥിപ്രതിനിധികളായ അക്ഷയ് കെ.പി, റിതിന്‍ രാജ്, ജില്‍സ് ജോര്‍ജ്, ആനന്തു.റ്റി.ജി, ജോഷി വര്‍ഗീസ്‌, അലോക് തോമസ്, റിച്ചാര്‍ഡ്‌ രാജു എന്നിവര്‍  തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

Friday, May 6, 2011

കൊയ്ത്തുത്സവം

എം കെ എം ഹയര്‍ സ്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ "കൃഷികൂട്ടം പദ്ധതിയുടെ ഭാഗമായി നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. കൊയ്ത്തു പാട്ടുമായി പാടത്തിറങ്ങിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുല്സവമാക്കി മാറ്റി. "ആഗോള ജൈവ വൈവിധ്യവര്‍ഷത്തിന്റെ ഭാഗമായി "എന്റെ ഗ്രാമം ജൈവഗ്രാമം " എന്നാ പേരില്‍ പുത്തന്‍തലമുറക്ക്‌ അന്ന്യമായികൊണ്ടിരിക്കുന്ന പരമ്പരാഗതമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഹയര്‍ സെക്കന്ററി എന്‍ എസ് എസ് ന്‍റെ പരിപാടിയാണ് "കൃഷികൂട്ടം പദ്ധതി".സ്പെഷ്യല്‍ ക്യാമ്പിന്റെ ഭാഗമായി പാടശേഖര സമിതിയുടെ സഹകരണത്തോടെ IRI 5 ഇനത്തില്‍ പെട്ട വിത്താണ് വിദ്യാര്‍ഥികള്‍ വിതച്ചത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നൂറുമേനി വിളവു തന്നെ ലഭിച്ചു. വെള്ളം തിരിക്കാനും,കലാപരിക്കാനും,വലം തൂകുവാനും വിദ്യാര്‍ഥികള്‍ തന്നെയിറങ്ങി. പാടശേഖര സമിതിയുടെയും പഞ്ചായത്തിന്റെയും പൂര്‍ണ്ണ സഹകരണം ഉണ്ടായിരുന്നു. 
നെല്‍കൃഷിയുടെ മഹത്വം സാര്‍വത്രികമാക്കുന്നതിനും പരമ്പരാഗതമായ നമ്മുടെ കാര്‍ഷിക സംസ്കാരത്തില്‍ പുതു തലമുറയ്ക്ക് താല്പര്യം ഉണ്ടാക്കുന്നതിനുമാണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിയിറക്കി മാതൃകയാക്കിയത്. കൊയ്ത്തുല്സവത്തിന്റെ ഉദ്ഘാടനം മണീട് പഞ്ചായത്ത് അംഗം ശ്യാമ വി ദേവരാജ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ എ.എ ഓനന്‍കുഞ്ഞു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ്, പാടശേഖരസമിതി ഭാരവാഹികളായ കുമാരന്‍, തോമസ്‌,മോഹനന്‍, വിദ്യാര്‍ഥി പ്രതിനിധികളായ റിതിന്‍ രാജ്, ജിന്‍സ് ജോര്‍ജ്,അക്ഷയ് കെ പി , ഐശ്വര്യ വേണുഗോപാല്‍,അഞ്ജു അശോകന്‍,എന്നിവര്‍ നേതൃത്വം നല്‍കി.

Friday, January 14, 2011

പ്രകൃതിയെ പ്രണമിച്ചു നെല്‍കൃക്ഷിയിറക്കി എം കെ എം വിദ്യാര്‍ഥികള്‍

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ "കൃക്ഷി കൂട്ടം " പദ്ധതിയുടെ ഭാഗമായി കാരൂര്‍ പാടശേഖരത്തില്‍ നെല്‍കൃക്ഷിയിറക്കി.'ആഗോള ജൈവ വൈവിധ്യ' വര്‍ഷാചരണ പരിപാടിയുടെ ഭാഗമായി 'എന്റെ ഗ്രാമം ജൈവ ഗ്രാമം ' എന്ന പേരില്‍ പുത്തന്‍ തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന പരമ്പരാഗതമായ കാര്‍ക്ഷിക പ്രവത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഹയര്‍ സെക്കന്ററി എന്‍ എസ് എസ് - ന്‍റെ പരിപാടിയാണ് "കൃക്ഷി കൂട്ടം " പദ്ധതി.ഉഴുത പാടത്ത് വിദ്യാര്‍ഥികള്‍ പുല്ലുകള്‍ നീക്കി വരമ്പുകള്‍ വച്ച് പൂര്‍ണ്ണമായും കൃക്ഷിക്കായി ഒരുക്കിയെടുത്തു. പാടശേഖരണ സമിതിയുടെ സഹകരണത്തോടെ IRI 5 ഇനത്തില്‍പ്പെട്ട നെല്‍ വിത്താണ് വിതച്ചിരിക്കുന്നത്. കൃക്ഷിക്കായി  6 പറ പാടമാണ്‌  എന്‍ എസ് എസ് യൂണിറ്റ് പാട്ടത്തിനെടുത്തിരിക്കുന്നത്.

Wednesday, December 29, 2010

പൊതു ജനാരോഗ്യ സൂചികയുമായി എന്‍ എസ് എസ് അംഗങ്ങള്‍

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ വാര്‍ഷിക  ക്യാമ്പിനോടനുബന്ധിച്ചു സംസ്ഥാനതല പരിപാടിയുടെ ഭാഗമായി എന്‍ എസ് എസ് അംഗങ്ങള്‍ പൊതുജനങ്ങള്‍ക്കായി ബോഡി മാസ്സ് ഇന്‍ടക്സ് (BMI ) നിര്‍ണ്ണയം നടത്തി.ആധുനിക  മനുഷ്യന്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ ആരോഗ്യ പ്രശ്നമായ "ജീവിതശീല രോഗങ്ങള്‍" തിരിച്ചരിയുന്നതിനായിരുന്നു പരിപാടി. പിറവം CHC യുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ മൂന്നു ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. 'BMI കാര്‍ഡും', 'ആരോഗ്യത്തിലേക്കു ഈ വഴി ' എന്ന ലഘു ലേഖയും വിതരണം ചെയ്തു. CHC സൂപ്രണ്ട് ഡോ നസീമ നജീബ്, പി ടി എ പ്രസിഡണ്ട്‌  ശ്രീ എം ഒ വര്‍ഗീസ്‌, പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു , എന്‍ എസ് എസേ പ്രോഗ്രാം  ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌,ശ്രീ ഷാജി വര്‍ഗീസ്‌  എന്നിവര്‍ നേതൃത്വം നല്‍കി.

Monday, December 27, 2010

സാമൂഹ്യ സേവനവുമായി വിദ്യാര്‍ഥികള്‍ ഗ്രാമങ്ങളിലേക്ക്.

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് വാര്‍ഷിക സപ്ത ദിന സഹവാസ ക്യാമ്പ്‌ എം ജെ ജേക്കബ്‌ എം എല്‍ എ ഉദ്ഘാടനം ചെയ്തു.പ്രോജക്റ്റ് വര്‍ക്കുകള്‍ , സാമൂഹ്യ സേവന പരിപാടികള്‍ ,വിദ്യാര്‍ത്ഥികളെ കര്‍മ്മോല്സുകരാക്കുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന  വിവിധ പരിപാടികള്‍ എന്നിവ ക്യാമ്പില്‍ ഉണ്ടായിരുന്നു.കാരൂര്‍ സെന്റ്‌ ഗ്രിഗോറിയോസ് യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ മണീട്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ പോള്‍ വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു.V H C ഡയറക്ടര്‍ ഡോ. ജോണി കെ ജോണ്‍ മുഖ്യ പ്രഭാക്ഷണം നടത്തി.ഡോ. ഉല്ലാസ് ജോര്‍ജ്, പഞ്ചായത്തംഗം ശ്രീമതി ശ്യാമ പി ദേവരാജന്‍,മാനേജര്‍ ശ്രീ പി സി ചിന്നകുട്ടി, പ്രിന്‍സിപ്പല്‍ ശ്രീ  എ എ ഓനന്‍കുഞ്ഞു,കാരൂര്‍ സെന്റ്‌ ഗ്രിഗോറിയോസ് യു പി സ്കൂള്‍ മാനേജര്‍ എം യു പൗലോസ്‌,ഹെഡ്മിസ്ട്രസ്സ്  എല്‍സമ്മ  വര്‍ഗീസ്‌, പി ടി എ പ്രസിഡണ്ട് എം ഒ വര്‍ഗീസ്‌,ശ്രീ ഷാജി വര്‍ഗീസ്‌,അലോക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ സ്വാഗതവും ശ്രീ സിജി എബ്രഹാം നന്ദിയും പറഞ്ഞു.

Wednesday, December 1, 2010

ലോക എയിഡ്സ് ദിനത്തില്‍ സാമൂഹ്യ അവബോധന റാലി നടത്തി.

എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് വോളന്‍ഡിയേഴ്സ് ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു നടത്തിയ സാമൂഹ്യ അവബോധന റാലി പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ  സാബു  കെ ജേക്കബ്‌ ഫ്ലാഗ് ഓഫ്‌  ചെയുന്നു.
എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് വോളന്‍ഡിയേഴ്സ് ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു പിറവം പട്ടണത്തില്‍ സാമൂഹ്യ അവബോധന റാലി നടത്തി.H I V യെക്കുറിച്ച് അവബോധം  ജനിപ്പിക്കുന്നതിനായി  അന്താരാഷ്ട്രതലത്തില്‍ അഗീകരിച്ചിരിക്കുന്ന  ചിഹ്നം ആയ 'റെഡ് റിബണ്‍' ധരിച്ചു എല്ലാ വിദ്യാര്‍ഥികളും അസംബ്ലിയില്‍ അണിനിരന്നു.   തുടര്‍ന്ന് എയിഡ്സ് ബാധിതരോട് ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും ,തങ്ങളുടെ  സാമൂഹ്യ കടമ നിര്‍വ്വഹിക്കുമെന്നും പ്രതിഞ്ജ എടുത്തു.പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു..ആയിട്സ് ബോധന സന്ദേശമടങ്ങിയ  പ്ലാകാര്‍ഡുമായി വിദ്യാര്‍ഥികള്‍  ടൌണില്‍ പ്രചാരണം നടത്തി.മാനേജര്‍  ശ്രീ  പി സി ചിന്നകുട്ടി, ഡയറക്ടര്‍  ശ്രീ ജോണ്‍ കുംബ്ലശേരില്‍, പി ടി എ പ്രസിഡണ്ട്‌ ശ്രീ എം ഒ വര്‍ഗീസ്‌, പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, എന്‍ എസ് എസ് പ്രൊഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി സാറാമ്മ കുര്യാക്കോസ്, അദ്ധ്യാപകരായ ശ്രീ  ഷാജി വര്‍ഗീസ്‌, ശ്രീ അഭിലാഷ് കെ , ശ്രീ സിജി എബ്രാഹം,ശ്രീമതി പ്രിയ എസ്  നായര്‍, വിദ്ധ്യാര്‍ഥി  പ്രതിനിധികളായ അലോക്  തോമസ്,റിനീത് വിജയന്‍, ഷെല്‍ജി  കെ സ്റ്റീഫന്‍ , ബിബി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഹൈ സ്കൂളില്‍ നടന്ന പ്രത്യാക  അസംബ്ലിയില്‍ കുട്ടികളും അധ്യാപകരും 'റെഡ് റിബണ്‍ " ധരിച്ചു  എയിഡ്സ് ദിന പ്രതിഞ്ജ എടുത്തു.ഹെഡ് മാസ്റെര്‍ ശ്രീ കെ വി ബാബു എയിഡ്സ് ദിന സന്ദേശം നല്‍കി.തുടര്‍ന്ന് നടന്ന സെമിനാറില്‍ എയിഡ്സ് തടയുന്നതിനെകുറിച്ചു കുട്ടികള്‍ക്ക് ബോതവല്‍ക്കരണം നടത്തി.

Monday, October 18, 2010

പരിസ്ഥിതി സന്ദേശവുമായി എം കെ എം സ്കൂളില്‍ 'ജലായനം ' പദ്ധതി' ആരംഭിച്ചു.

പിറവം: നദികളും, തടാകങ്ങളും, മറ്റു ജലസ്രോതസ്സുകളും മലിനമാക്കുന്നതിനെതിരെയും, ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സമൂഹത്തെ ബോധാവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ജലായനം' പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ആദ്യഘട്ടമായി സാമൂഹ്യഅവബോധന സൈക്കിള്‍ റാലി പിറവം പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ബിജുമോന്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു.പരിസ്ഥിതി സൌഹാര്‍ദ്ധ ജീവിത ശൈലിയും സംസ്കാരവും രൂപപെടുത്തിയെടുക്കുവാന്‍ അദ്ദേഹം കുട്ടികളെ ഉദ്ബോധിപിച്ചു.പ്രിന്‍സിപ്പാള്‍ ശ്രീ എ ആ ഓനന്‍കുഞ്ഞു ആദ്യക്ഷനായിരുന്നു.  എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ 'ജലായനം'പദ്ധതി' വിശദീകരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി സാറാമ്മ കുര്യാക്കോസ് ,ശ്രീ ജോമോന്‍ ജേക്കബ്‌,വോളന്ററി സെക്രട്ടറിമാരായ അലോക് തോമസ്‌, തോമസ്‌ ഏലിയാസ്,അക്ഷയ മോള്‍ എന്നിവര്‍ സംസാരിച്ചു.

Tuesday, September 28, 2010

ടൂറിസം ഗ്രാമമായ കുമ്പളങ്ങി സന്ദര്‍ശിച്ചു


എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസിലെയും ടൂറിസം ക്ലബ്ബിലെയും അംഗങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ടൂറിസം ഗ്രാമമായ കുമ്പളങ്ങി സന്ദര്‍ശിച്ചപോള്‍ . പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌, അദ്ധ്യപകരായ ശ്രീമതി സാറാമ്മ കുര്യാക്കോസ് ( സ്റ്റാഫ്‌ സെക്രട്ടറി ), ശ്രീമതി മിട്ടു ജോര്‍ജ് എന്നിവര്‍ കുട്ടികളോടൊപ്പം .


പിറവം: എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസിലെയും ടൂറിസം ക്ലബ്ബിലെയും അംഗങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി എക്സിബിഷന്‍ ആയ കേരള ട്രാവല്‍ മാര്‍ട്ട് (KCM) സന്തര്‍ശിച്ചു. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന പ്രദര്‍ശനം DTPC യുടെ പ്രത്യക അനുമതിയോടെയാണ് സ്കൂളിനു ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ടൂറിസം ഗ്രാമമായ കുമ്പളങ്ങി സന്ദര്‍ശിക്കുകയും ടൂറിസത്തിന്റെ സ്വാഭാവിക തലങ്ങള്‍ മനസിലാക്കുകയും തനതു ഗ്രാമീണ കാര്‍ഷിക പ്രവത്തനങ്ങളായ തെങ്ങ് കയറ്റം , കണ്ടം ഉഴല്‍, ഞണ്ട് പിടുത്തം എന്നിവ നേരിട്ട് കണ്ടു മനസിലാക്കി. കുമ്പളങ്ങിയിലെ നിരവധി ഹോം സ്റ്റേകള്‍ സന്തര്ശിക്കുകയും വിദേശികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.തുടര്‍ന്ന് കുട്ടികള്‍ കേരളത്തിലെ ഏക പോര്‍ച്ചുഗീസ്‌പട്ടണമായ ഫോര്‍ട്ട്‌ കൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു ഡച്ച് ഭരണ കാലത്തിന്‍റെ ചരിത്ര അവശേഷിപ്പുകള്‍ കണ്ടുമനസിലാക്കി. പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌, അദ്ധ്യപകരായ ശ്രീമതിസാറാമ്മ കുര്യാക്കോസ് ( സ്റ്റാഫ്‌ സെക്രട്ടറി ), ശ്രീമതി മിട്ടു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, September 26, 2010

N S S


എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ സര്‍വീസ്‌ സ്കീമിന്റെ നാല്‍പ്പത്തിയൊന്നാം സ്ഥാപക ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയില്‍ജില്ല പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌ ശ്രീ കെ എന്‍ സുഗതന്‍
എന്‍ എസ് എസ് പതാക ഉയര്‍ത്തി.

Saturday, September 18, 2010

മാതൃഭൂമി സീഡ് പുരസ്ക്കാരം

സീഡിന്റേത് ഭാവിതലമുറയ്ക്കായുള്ള യജ്ഞം: എം.എ ബേബി
കൊച്ചി:സര്‍ക്കാരിതര സംഘടനകള്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതും ജനകീയവുമാണ് മാതൃഭൂമിയുടെ 'സീഡെ'ന്ന് വിദ്യാഭ്യാസ മന്ത്രി എം.. ബേബി. 'സീഡി'ന്റെ (സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡവലപ്‌മെന്റ്) പ്രഥമ പുരസ്‌കാര വിതരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിതലമുറയേയും
പ്രകൃതിയേയും നിലനിര്‍ത്താനുള്ള സംരംഭമെന്ന നിലയില്‍ യജ്ഞം മഹനീയമാണ്. മാനവരാശിയുടെ സുസ്ഥിരവികസനം ലക്ഷ്യമാക്കിയുള്ള സീഡിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ സഹായം നല്‍കും- അദ്ദേഹം പറഞ്ഞു. ചടങ്ങിലെത്താന്‍ സാധിക്കാത്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സന്ദേശം വായിച്ചു. മണ്ണിനോടും പ്രകൃതിയുടെ പച്ചപ്പിനോടുമുള്ള ആദരവാണ് സീഡെന്ന പുണ്യയജ്ഞം. ഇത് പ്രകൃതിയോടുള്ള പ്രാര്‍ത്ഥനയാണ്- സന്ദേശത്തില്‍ പറയുന്നു. സീഡില്‍ പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുത്ത 150 അദ്ധ്യാപകര്‍ക്കും 150 വിദ്യാര്‍ത്ഥികള്‍ക്കുമായി പരിസ്ഥിതി സംരക്ഷണ ക്യാമ്പ് നടത്തുമെന്ന് വനംമന്ത്രി ബിനോയ് വിശ്വം വ്യക്തമാക്കി.

മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്ക്കാരം പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ കരസ്ഥമാക്കി. സ്കൂളിനു വേണ്ടി മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടിയും,പ്രിന്‍സിപ്പല്‍ ശ്രീ ഒനാന്‍കുഞ്ഞും പുരസ്ക്കാരം ഏറ്റുവാങ്ങി. ഇത് കൂടാതെ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച അദ്ധ്യാപക കോ- ഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്ക്കാരത്തിന് പിറവം എം കെ എം സ്കൂളിലെ ശ്രീ ബെന്നി വി വര്‍ഗീസ്‌ അര്‍ഹനായി .

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 11-ന് നടന്ന ചടങ്ങില്‍ വെച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള വിശിഷ്ട ഹരിതവിദ്യാലയം അവാര്‍ഡ് എറണാകുളം ജില്ലയിലെ നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

Friday, September 17, 2010

വിളവെടുപ്പുത്സവം

എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ കൃക്ഷി കൂട്ടം പദ്ധതിയുടെ ഭാഗമായി നട്ട വാഴ കൃഷിയുടെ വിളവെടുപ്പ് പിറവം വലിയപള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു

എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ കൃക്ഷി കൂട്ടം പദ്ധതിയുടെ ഭാഗമായി നട്ട വാഴ കൃഷിയുടെ വിളവെടുപ്പ് പിറവം വലിയപള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് വാളണ്ടിയേഴ്സിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം വ്യത്യസ്ഥ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുട്ടികളെ ഉദ്ബോദിപ്പിച്ചു.പുതിയ തലമുറയെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍പരിചയപെടുത്തുന്നതിനും പരമ്പരാഗതമായ കൃഷി രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് കൃക്ഷി കൂട്ടം പദ്ധതിയിലൂടെ ഉദേശിക്കുന്നത്. പിറവം വലിയപള്ളി ട്രസ്റ്റീ ശ്രീ മത്തായി തേക്കുംമൂട്ടില്‍, പ്രിന്‍സിപ്പല്‍ ശ്രീ ഓനന്‍കുഞ്ഞു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌, പി ടി പ്രസിഡണ്ട്‌ ശ്രീ എം വര്‍ഗീസ്‌, പ്ലസ്ടു സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി സാറാമ്മ ടീച്ചര്‍ ,ശ്രീമതി ജെസി ടീച്ചര്‍, ശ്രീ പൗലോസ്‌ എം ജെ, എന്‍ എസ് എസ് വാളണ്ടിയേര്സായ റിനീത് വിജയന്‍, അനുരാജ്, അജിന്‍, അനീന രാജു, ബിബി പോള്‍ എന്നിവരും പങ്കെടുത്തു.


അപൂര്‍വ്വമായ വയലറ്റ് മന്ദാരം
സ്കൂള്‍ മുറ്റത്ത് പൂവിട്ടപ്പോള്‍

Wednesday, August 11, 2010

സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി


പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ സൈലെന്റ് വാലിയില്‍ നടത്തിയ പഠന ക്യാമ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ശ്രേഷ്o കാതോലിക്ക ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയില്‍ നിന്നും കുട്ടികള്‍ ഏറ്റുവാങ്ങുന്നു.

Wednesday, July 28, 2010

എന്‍ എസ് എസ് ക്ലബിലെ കുട്ടികള്‍ "കൃഷി കൂട്ടം" പദ്ധതിയില്‍ നട്ട അന്‍പതോളം വാഴകള്‍ കുലച്ചപ്പോള്‍.

പ്രിന്‍സിപ്പാള്‍ ..ഓനന്‍കുഞ്ഞു,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ്‌
മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോടൊപ്പം
വാഴത്തോട്ടത്തില്‍


Sunday, July 4, 2010

ഹെര്‍ബല്‍ ഗാര്‍ഡന്‍



എന്‍ എസ് എസ് പ്രവര്‍ത്തകര്‍ സ്കൂള്‍ കാമ്പസില്‍ ഔഷധ തോട്ടം വച്ചുപിടിപ്പിച്ചു.അത്യപൂര്‍വ്വ ഇനത്തില്‍പെട്ട നൂറോളം ഔഷധ ചെടികള്‍ കുട്ടികള്‍ വച്ച് പിടിപ്പിച്ചു.പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ് എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌