***2014 വര്‍ഷത്തെ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫിബ്രവരി പത്തുമുതല്‍ 19 വരെ നടക്കും. എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ തീയതി മാറ്റി. എല്‍.എസ്.എസ്. പരീക്ഷ ഫിബ്രവരി 22 നും യു.എസ്.എസ്. പരീക്ഷ മാര്‍ച്ച് ഒന്നിനും തുടങ്ങും. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെ നടക്കും. അധ്യാപകരുടെ കുറവുമൂലം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് നിര്‍ബന്ധിത നിയമനങ്ങളായിരിക്കും നല്‍കുക. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അധ്യാപകര്‍ക്ക് ഓപ്ഷന്‍ നല്‍കാം. മറ്റ് വിഷയങ്ങള്‍ക്ക് സാധാരണപോലെ അപേക്ഷ വിളിച്ചായിരിക്കും നിയമനം. ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാപരിശോധനാ സമിതിയിലാണ് തീരുമാനം..
***ക്ലാസ് റൂമിലെ 'അടിശിക്ഷ' നിരോധിച്ചു. മോണിറ്റര്‍, ലീഡര്‍ സമ്പ്രദായത്തിലൂടെ ക്ലാസില്‍ സംസാരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയാറാക്കി ശിക്ഷിക്കുന്ന രീതി നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ക്ലാസ് മുറികളില്‍ അധ്യാപകനില്ലാത്ത അവസ്ഥ ഒരിക്കലുമുണ്ടാകരുതെന്നും ഡയറക്ടറുടെ ഉത്തരവ് എല്ലാ പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Tuesday, January 22, 2013

ഒരുക്കം 2014

മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച് വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു നീങ്ങുകയായിരിക്കും. ഒരേ ഒരു ലക്ഷ്യമേ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മനസ്സിലുള്ളു. അത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയം തന്നെയായിരിക്കും. അതിനൊരു പിന്തുണയുമായി ഈ വര്‍ഷവും വിദ്യാഭ്യാസവകുപ്പ് ഒരുക്കം പഠനസഹായി പുറത്തിറക്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ ഒരുക്കം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതത്രേ. പി.ടി.എ, എം.പി.ടി.എ, പ്രാദേശിക ഭരണസമിതികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഒരുക്കം പഠനക്യാമ്പുകള്‍ നടത്തേണ്ടതെന്ന് വിദ്യാഭ്യാസവകുപ്പ് ആമുഖത്തില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങള്‍ക്കും മികച്ച എസ്.എസ്.എല്‍.സി വിജയം ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഓരോ വിഷയങ്ങളുടേയും ഒരുക്കം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics

Sunday, January 20, 2013

സ്കൌട്ട് ആന്‍ഡ്‌ ഗൈഡ് ജില്ലാ റാലി

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂന്നു ദിവസമായി നടക്കുന്ന സ്കൌട്ട് ആന്‍ഡ്‌ ഗൈഡ് ജില്ലാ റാലി ബഹുമാനപ്പെട്ട ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്ഘാടനം ചെയ്യുന്നു.മൂവാറ്റുപുഴ ഡിഇഒ സി.എ .സന്തോഷ്‌,  ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ഐഷ മാധവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സാബു കെ ജേക്കബ്‌, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ജോസഫ്‌ ബാബു പിറവം രാജധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ ട്രസ്റ്റി മത്തായി മണപ്പാട്ട്, ഹെഡ് മാസ്റ്റര്‍ കെ വി ബാബു എന്നിവര്‍ സംബന്ധിച്ച്. 
 മൂന്നു ദിവസമായി എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന സ്കൌട്ട് ആന്‍ഡ്‌ ഗൈഡ് ക്യാമ്പില്‍  പങ്കെടുത്ത കുട്ടികള്‍.

Tuesday, December 11, 2012

പച്ചക്കറി ക്യഷിയുടെ വിളവെടുത്തു

എം കെ എം സ്കൂളിലെ കുട്ടികള്‍ ക്യഷി വകുപ്പിന്‍റെ സഹകരണത്തോടെ വീടുകളില്‍ ചെയ്ത പച്ചക്കറി ക്യഷിയുടെ വിളവെടുത്തു സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ വി ബാബുവിനെ ഏല്‍പ്പിക്കുന്നു.

Saturday, December 8, 2012

Participating in a one day workshop

NCC Students of MKM Hss Participating in a one day workshop on mediation Cort cases classes by Hon Justice Thottathil B Radhakrishnan,Justice s Sirijagan &Justice Surendra Mohan. — with pavithra m ashokan and aleena mathew.

Tuesday, November 27, 2012

അഭിനന്ദനങ്ങള്‍...

എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടന്ന ജില്ലാ സ്കൂള്‍ മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ങ്‌ ജമ്പില്‍ സ്വര്‍ണം നേടുന്ന എം.കെ.എം ഹയര്‍ സെക്കന്ററി സ്കൂളിലെ നീനോ ജോസ് ( ചിത്രം: മനോരമ ഫസ്റ്റ് പേജ് )

Thursday, October 25, 2012

സ്വാതി കൃഷ്ണ 4 മാസത്തെ ഇടവേളക്കുശേഷം സ്വന്തം ക്ലാസ്സ്‌ മുറിയില്‍  

സ്വാതി കൃഷ്ണ കൂട്ടുകാരോടൊപ്പം ക്ലാസ്സ്‌ മുറിയില്‍ പ്രത്യേകം ഇരിപ്പിടത്തില്‍ 

Monday, October 22, 2012

സ്വാതിയുടെ വീട്ടില്‍ വീണ്ടും പൂക്കാലം


പിറവം . ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ പാതയില്‍ കണ്ണിമ ചിമ്മാതെ അവള്‍ക്കു കാവലിരുന്നതു മുപ്പത്തിമുക്കോടി ദൈവങ്ങളായിരുന്നു. അതേ ഈശ്വരന്മാരെ വഴിനീളെ കണ്ടുവണങ്ങി സ്വാതി കൃഷ്ണ ഇന്നലെ സ്വവസതിയില്‍ മടങ്ങിയെത്തി. കരള്‍ കവരാനെത്തിയ രോഗത്തെ നാടിന്റെ പിന്തുണയും പ്രാര്‍ഥനയും കൊണ്ടു ചെറുത്തുതോല്‍പ്പിച്ച സ്വാതി കൃഷ്ണ തിരിച്ചെത്തിയപ്പോള്‍ എടയ്ക്കാട്ടുവയല്‍ ഗ്രാമത്തിന് അത് ആത്മനിര്‍വൃതിയുടെ നിമിഷം. 
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം അമൃത ആശുപത്രിക്കു സമീപത്തെ വാടകവീട്ടില്‍ മൂന്നു മാസത്തോളമായി വിശ്രമത്തിലായിരുന്നു സ്വാതി. രാവിലെ 8.40-നു വാടക വീട്ടില്‍ നിന്ന് അച്ഛന്‍ കൃഷ്ണന്‍കുട്ടിക്കും അമ്മ രാജിക്കും ചേച്ചി ശ്രുതിക്കുമൊപ്പം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അയല്‍വാസികള്‍ യാത്രാമംഗളം നേരാനെത്തിയിരുന്നു. ഒരു തീര്‍ഥയാത്രയ്ക്കു സമാനമായിരുന്നു മടക്കം. ആദ്യമിറങ്ങിയത് കലൂരിലെ അന്തോണീസ് പുണ്യവാളന്റെ പള്ളിയില്‍. 

സ്വപ്ന ചിറകേറി എം.കെ.എം ലെ എന്‍.സി.സി കുട്ടികള്‍ ...


Wednesday, October 17, 2012

എം.കെ.എമ്മില്‍ പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി


പിറവം: വിഷവിമുക്ത പച്ചക്കറിഗ്രാമം പദ്ധതിയില്‍ കൃഷിഭവന്റെ സഹകരണത്തോടെ പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. സ്‌കൂള്‍വളപ്പില്‍ തരിശായി കിടന്നിരുന്ന സ്ഥലത്ത് മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങളും എന്‍.എസ്.എസ്. അംഗങ്ങളും ഒത്തുചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് പച്ചക്കറിത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മാനേജര്‍ പി.സി. ചിന്നക്കുട്ടി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്‍, ജമ്മര്‍ മാത്യു, പി.ടി.എ. പ്രസിഡന്റ് കെ.സി. സാജു, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ പി. പ്രിയദര്‍ശിനി സ്വാഗതവും പ്രിന്‍സിപ്പല്‍ എം.എ. ഓനാന്‍കുഞ്ഞ് നന്ദിയും പറഞ്ഞു.

Thursday, September 27, 2012

ജൂനിയര്‍ ക്രിക്കറ്റില്‍ വിജയികളായ എം കെ എം ഹൈസ്കൂള്‍ ക്രിക്കറ്റ് ടീം.

ജൂനിയര്‍ ക്രിക്കറ്റില്‍ വിജയികളായ എം കെ എം ഹൈസ്കൂള്‍ ക്രിക്കറ്റ് ടീം.നാമക്കുഴി സ്കൂളിനെ തോല്‍പ്പിച്ചാണ് എം കെ എം വിജയികളായത്.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌