Showing posts with label യുവജനോത്സവം. Show all posts
Showing posts with label യുവജനോത്സവം. Show all posts

Saturday, October 29, 2011

എം കെ എം ന് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ്

പിറവം ഉപ ജില്ല കലോത്സവത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, പി.ടി.എ. പ്രസിഡന്റ്‌, സ്റ്റാഫ്‌ സെക്രട്ടറി, മറ്റ് അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

Monday, December 20, 2010

അനുമോദനങ്ങള്‍

പിറവം: യു പി വിഭാഗം ജില്ല കലോല്‍സവത്തില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം കെ എം ഹൈസ്കൂളിലെ  അനഘ ജയ്‌മോനെ പിറവം വലിയപള്ളി ഇടവക സംഗമത്തോഡനുബന്ധിച്ചു ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌  പ്രഥമന്‍ ബാവ പുരസ്കാരം നല്‍കി ആദരിക്കുന്നു. പിറവം എം.എല്‍.എ ശ്രീ എം ജെ ജേക്കബ്‌,  അഭി.മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപോലീത്ത ,പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ എന്നിവര്‍ സമീപം.

Tuesday, December 14, 2010

അനുമോദനങ്ങള്‍

  
എറണാകുളം ജില്ല കലോത്സവത്തില്‍ യു പി വിഭാഗം നാടോടി നൃത്തത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയ പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ അനഘ  ജയ് മോന്‍.

കലോത്സവം നിറങ്ങളുടെ ഉത്സവമായി കുട്ടികളുടെ ഘോഷയാത്ര

മൂവാറ്റുപുഴ: കുട്ടികളുടെ ഘോഷയാത്രയിലാണ് കലോത്സവത്തിന്റെ ഭംഗിയെന്ന് ഒരിക്കല്‍ക്കൂടി ഏവരും സമ്മതിച്ചു. ആവേശവും സന്തോഷവും പകര്‍ന്ന് നൂറുകണക്കിന് കുട്ടികള്‍ നഗരഹൃദയത്തിലൂടെ കടന്നുപോയി. അറിവിന്റെയും സാങ്കേതിക ജ്ഞാനത്തിന്റെയും നേര്‍ക്കാഴ്ചകള്‍ക്കൊപ്പം മനുഷ്യദുരയുടെ ഭീഷണികളും കുട്ടികള്‍ ഘോഷയാത്രയില്‍ അവതരിപ്പിച്ചു.
കൊച്ചുകുട്ടികളുടെ കലാരൂപങ്ങളും അഴകുവിരിയിച്ച വേഷവിധാനങ്ങളും നാടന്‍കലാരൂപങ്ങളുമെല്ലാം ഘോഷയാത്രയില്‍ നിരന്നു.
അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവവും കുട്ടികള്‍ നിശ്ചലദൃശ്യമായി അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 28 സംസ്ഥാനങ്ങളിലെയും വേഷമണിഞ്ഞ കുട്ടികളും ദേശീയപതാകയുടെ ഓരോ നിറങ്ങളായി ഓരോ സംഘം കുട്ടികള്‍ അണിനിരന്നതും കാഴ്ചയായി. എന്‍ഡോസള്‍ഫാന്‍ ദുരിതം, കമ്പ്യൂട്ടര്‍-സൈബര്‍ അതിപ്രസരം കുട്ടികളുടെ ജീവിതത്തില്‍ നടത്തുന്ന കടന്നുകയറ്റം, ബലൂണ്‍ വിസ്മയങ്ങള്‍, ചിത്രശലഭക്കാഴ്ചയായി മാറിയ കൊച്ചുകുട്ടികള്‍, നാടന്‍ കലാരൂപങ്ങള്‍ ഘോഷയാത്രകളില്‍ എന്നും മുറതെറ്റാതെ എത്തുന്ന ഭാരതാംബ തുടങ്ങിയ ദൃശ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
കൃത്യതയും സമയനിഷ്ഠയും പാലിച്ച ഘോഷയാത്ര മൂവാറ്റുപുഴ ഗവ. മോഡല്‍ എച്ച്എസ്എസ് മൈതാനിയില്‍ നിന്നാണ് സമ്മേളന നഗരിയായ ടൗണ്‍ ഹാളിലെത്തിയത്. കുട്ടികള്‍ക്ക് അലച്ചിലില്ലാതെ ഘോഷയാത്ര ഒരുക്കിയതും ഉദ്ഘാടന സമ്മേളനം സമയത്തുതുടങ്ങി അവസാനിപ്പിച്ചതും സംഘാടന മികവായി.

Sunday, December 12, 2010

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

മൂവാറ്റുപുഴ: എറണാകുളം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം മൂവാറ്റുപുഴയില്‍ തുടങ്ങി. ശനിയാഴ്ച രാവിലെ മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ. ദേവി പതാക ഉയര്‍ത്തി.
നഗരസഭാ ഉപസമിതി ചെയര്‍മാന്‍മാരായ കെ.ജി. അനില്‍കുമാര്‍, നിസ്സ അഷറഫ്, കെ.എം. കബീര്‍ കൗണ്‍സിലര്‍മാരായ ആര്യ സജി, ബീന വിനയന്‍, മിനി രാജന്‍, പ്രതിപക്ഷ നേതാവ് പി.എസ്. സലിം ഹാജി, എസ്. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ 15 വേദികളിലാണ് ശനിയാഴ്ച മത്സരങ്ങള്‍ നടന്നത്. രചനാമത്സരങ്ങള്‍ ഇതോടെ പൂര്‍ത്തിയായി.

Friday, November 26, 2010

കലോത്സവം കൊടിയിറങ്ങി

പിറവം ഉപജില്ലാ കലോത്സവത്തിന്റെ  സമാപന സമ്മേളനം പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്  പ്രസിഡണ്ട്‌ ശ്രീമതി ശ്രീമതി ഷേര്‍ലി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യുന്നു.ശ്രീമതി അന്നമ്മ ഡോമി ,ശ്രീമതി ഐഷ മാധവ്, ശ്രീ സാബു കെ ജേക്കബ്,ശ്രീമതി സാലിക്കുട്ടി ജേക്കബ്‌ എന്നിവര്‍ സമീപം.
ഹൈ സ്കൂള്‍ വിഭാഗം ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കിയ എം കെ എം ഹൈ സ്കൂള്‍ ടീം ട്രോഫി ഏറ്റു വാങ്ങുന്നു.
ടീം അംഗങ്ങള്‍ ആഹ്ലാദം പങ്കു വെക്കുന്നു.
 
പിറവം ഉപജില്ലാ കലോത്സവത്തില്‍  തുടര്‍ച്ചയായി നാലാം വര്‍ഷവും എം കെ എം ഹൈസ്കൂള്‍ ചാമ്പ്യന്‍മാരായി. കഴിഞ്ഞ നാല് ദിവസമായി നടന്നു വന്ന കലോത്സവത്തില്‍ 142   പോയിന്റ്‌ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 132 പോയിന്റ്‌ നേടി പിറവം ഫാത്തിമ മാതാ ഹൈ സ്കൂള്‍ രണ്ടാം സ്ഥാനവും, 118 പോയിന്റ്‌ നേടി പിറവം സെന്റ്‌ ജോസഫ്‌ സ്കൂള്‍  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എ എ ശ്രീ.ഓനന്‍കുഞ്ഞു സ്വാഗതം പറഞ്ഞ  സമാപന സമ്മേളനത്തില്‍ പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌  ശ്രീ സാബു കെ ജേക്കബ്‌ അദ്ധ്യക്ഷത വഹിച്ചു.പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ഷേര്‍ലി സ്റ്റീഫന്‍ ഉദ്ഘാടനം  ചെയ്തു.പിറവം ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌  ശ്രീമതി അന്നമ്മ ഡോമി, പി ടി എ പ്രസിഡണ്ട്‌ എം ഒ വര്‍ഗീസ്‌, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍  ശ്രീമതി ഐഷ മാധവ് , എം കെ എം ഹൈ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു, സംഘടന പ്രതിനിധികളായ  ശ്രീ ഏലിയാസ്‌ മാത്യു, ശ്രീ ടി കെ ശശീന്ദ്രന്‍, ശ്രീ ജോഷി ആണ്ട്രൂസ് , ശ്രീ ബിനു ഇ പി , ശ്രീമതി  ബെറ്റി കുര്യാക്കോസ് ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.പിറവം എ ഇ ഒ ശ്രീമതി സാലിക്കുട്ടി ജേക്കബ്‌ സമ്മാനദാനം  നിര്‍വ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ ഷാജി ജോര്‍ജ് നന്ദി പറഞ്ഞു.

Tuesday, November 23, 2010

അനുമോദനങ്ങള്‍...

ഹൈ സ്കൂള്‍ വിഭാഗം ഓട്ടന്‍ തുള്ളലില്‍  ഒന്നാം സ്ഥാനം നേടിയ ( എ ഗ്രേഡ് ) എം കെ എം ഹൈ സ്കൂളിലെ കുമാരി ശ്രീത്താര എസ്. 
പിറവം ഉപ ജില്ല കലോത്സവത്തില്‍ ചെണ്ട മേളം ഒന്നാം സ്ഥാനം (എ ഗ്രേഡ് ) കരസ്ഥമാക്കിയ എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ ടീം.

കലോത്സവത്തിന് തിരിതെളിഞ്ഞു...

പിറവം ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം പിറവം എം എല്‍ എ ശ്രീ എം ജെ ജേക്കബ്‌ എം എല്‍ എ നിര്‍വ്വഹിക്കുന്നു.ശ്രീ വില്‍സണ്‍ കെ ജോണ്‍, വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ, ശ്രീ സാബു കെ ജേക്കബ്‌, ശ്രീ എല്‍ദോസ് കുന്നപ്പിള്ളി ,ശ്രീമതി ജൂലി സാബു ശ്രീ കെ എന്‍ സുകുമാരന്‍ എന്നിവര്‍ സമീപം.
ഉപജില്ല കലോത്സവത്തിന് തുടക്കം  കുറിച്ച്  എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു (കലോത്സവം കണ്‍വീനര്‍) പതാക ഉയര്‍ത്തുന്നു.

Saturday, November 13, 2010

പിറവം വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം


പിറവം ഉപജില്ല സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

http://www.sslcexamkerala.gov.in/images/stories/download/new5.gif പിറവം വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം  2010 നവം 23 ,24 ,25 , 26 ( ചൊവ്വ ,ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടക്കും. 23 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ  ജേക്കബ്‌ അദ്ധ്യക്ഷത വഹിക്കും. ബഹു.പിറവം എം എല്‍ എ ശ്രീ എം ജെ ജേക്കബ്‌ ഉദ്ഘടാനം നിര്‍വ്വഹിക്കും.യോഗത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ഈ കലാ മാമാങ്കത്തിന്,അതിന്റെ സര്‍വ്വ തലത്തിലും ഉള്ള വിജയത്തിന് എല്ലാവരുടെയും സാന്നിദ്ധ്യസഹായ സഹകരണങ്ങള്‍ സാദരം പ്രതീക്ഷിച്ചുകൊള്ളുന്നു.

Friday, September 24, 2010

യുവജനോത്സവം കൊടിയിറങ്ങി ....

പി ടിപ്രസിഡണ്ട്‌ ശ്രീ എം വര്‍ഗീസില്‍ നിന്നും വിജയികള്‍ക്കുള്ള ട്രോഫി ഗ്രീന്‍ ഹൌസ് ടീം ഏറ്റുവാങ്ങുന്നു. ടീമിന് നേതൃത്വം നല്‍കിയ അദ്ധ്യപകരായ ശ്രീ ബിജു എം പോള്‍, ശ്രീമതി മഞ്ജു സൈമണ്‍, ശ്രീമതി റാണി ജോസഫ്‌ എന്നിവര്‍ സമീപം.
രണ്ടു ദിവസമായി നടന്നു വന്ന കലയുടെ മാമാങ്കത്തിന് തിരശീലവീണു. ഗ്രീന്‍, ബ്ലൂ, വൈറ്റ്, യെല്ലോ എന്നീ നാല് ഹൌസുകളായി മാറ്റുരച്ച മത്സരത്തില്‍ ഗ്രീന്‍ ഹൌസ് 265 പോയിന്റ്‌ നേടി വിജയികള്‍ക്കുള്ള എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. 206പോയിന്റ്‌ നേടി ബ്ലൂ ഹൌസ് രണ്ടാം സ്ഥാനം നേടി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ പ ടി എ പ്രസിഡണ്ട്‌ ശ്രീ എം ഒ വര്‍ഗീസ്‌ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിനി ജോസഫ്‌ സ്വാഗതം ആശംസിച്ചു. ഇന്ന് രണ്ടുവേദികളിലായി ഒപ്പന, ഗാനമേള, മോണോ ആക്ട്‌, വട്ടപ്പാട്ട്, ശാസ്ത്രീയ സംഗീതം, സംഘ ഗാനം, മാര്‍ഗം കളി, നാടകം എന്നീ മത്സരഇനങ്ങള്‍ അരങ്ങേറി.

Thursday, September 23, 2010

കലോത്സവത്തിന് തിരി തെളിഞ്ഞു ...

എം കെ എം സ്കൂളിലെ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം ടി പ്രസിഡണ്ട്‌ ശ്രീ എം വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്യുന്നു.അദ്ധ്യപകരായ ശ്രീ പി ടി രാജു,ശ്രീ സൈബി, ശ്രീ ഷാജി ജോര്‍ജ്, ശ്രീമതി പുഷ്പലത, ശ്രീ ബിനു പി എന്നിവര്‍ സമീപം.
പിറവം:വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം ഇന്ന് രാവിലെ സ്കൂള്‍ ടി പ്രസിഡണ്ട്‌ ശ്രീ എം വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു. ശ്രീ പി ടി രാജുസാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുവജനോത്സവം കണ്‍വീനര്‍ ശ്രീ സൈബിസാര്‍ സ്വാഗതം ആശംസിച്ചു.അദ്ധ്യപകരായ ശ്രീ ഷാജി ജോര്‍ജ് , ശ്രീമതി പുഷ്പലത ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കലാമത്സരങ്ങള്‍ ആരംഭിച്ചു. ഗ്രീന്‍, ബ്ലൂ, വൈറ്റ്, യെല്ലോ ഹൌസുകളിലായി കുട്ടികള്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തു. ഭരതനാട്യ മത്സരത്തില്‍ യു പി , ഹൈ സ്കൂള്‍ വിഭാഗത്തിലായി പതിനെട്ടോളം കുട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന് മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, കഥാപ്രസംഗം, ഗ്രൂപ്പ്‌ ഡാന്‍സ്, ലളിതഗാനം, മാപ്പിളപ്പാട്ട്, മിമിക്രി മുതലായ മത്സരങ്ങള്‍ നടന്നു. രണ്ടു വേദികളിലായി നടക്കുന്ന കലോത്സവത്തിന് നാളെ തിരശീല വീഴും.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌