Friday, August 20, 2010

ഓണാഘോഷം 2010

എം കെ എം ഹൈസ്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍വാധികം ഭംഗിയായി നടന്നു. രാവിലെ പത്തു മണിക്ക് പൂവിടല്‍ മത്സരം ആരംഭിച്ചു.അഞ്ചുമുതല്‍ പത്താം ക്ലാസ്സ്‌ വരെയുള്ള 34 ഡിവിഷനിലെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. രാവിലെ സ്കൂള്‍ മുറ്റത്ത് ടീച്ചര്‍മ്മാരുടെ നേതൃത്ത്വത്തില്‍ പൂക്കളമൊരുക്കി. തുടര്‍ന്ന് പിറവത്തെ ഏറ്റവും വലിയ ഓണസദ്യ നടന്നു. 1400 ഓളം കുട്ടികളും അദ്ധ്യാപകരും പി ടി എ ഭാരവാഹികളും ഓണസദ്യയില്‍ പങ്കെടുത്തു.എല്ലാവര്‍ക്കും പായസവും വിതരണം ചെയ്തു.

Wednesday, August 11, 2010

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ ഇന്ന് ഉച്ചകഴിഞ്ഞ് മണിക്ക് നടന്നു. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ മഞ്ജു കുര്യന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.സ്കൂള്‍ ലീഡറായി വിഷ്ണു ലാലും, ഡെപ്യൂട്ടി ലീടരായി അനുഷ രാജനും തെരഞ്ഞെടുക്കപെട്ടു.
യാക്കോബായ സുറിയാനി സഭയുടെ ഇക്കോളജി കമ്മീഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു വൃക്ഷതൈകളുടെ വിതരണം സിനിമ സംവിധായകന്‍ ബ്ലെസ്സി എം കെ എം സ്കൂള്‍ മാനേജര്‍ പി സി ചിന്നക്കുട്ടി സാറിനുനല്‍കി ഉദ്ഘാടനം ചെയ്യുന്നു.

സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി


പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ സൈലെന്റ് വാലിയില്‍ നടത്തിയ പഠന ക്യാമ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ശ്രേഷ്o കാതോലിക്ക ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയില്‍ നിന്നും കുട്ടികള്‍ ഏറ്റുവാങ്ങുന്നു.

Friday, July 30, 2010

ഔഷധ സസ്യ പ്രദര്‍ശനം



നേച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഔഷധ സസ്യ പ്രദര്‍ശനം നടത്തി. ഹെഡ്മാസ്റ്റര്‍ കെ.വി ബാബു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.സ്റ്റാഫ്‌ സെക്രട്ടറി നിനി ജോസഫ്‌ ആശംസയര്‍പ്പിച്ചു സംസാരിച്ചു.ക്ലബ്ബ് കണ്‍വീനര്‍ മാരായ റവ.ഫാ.ജെയ്സണ്‍ വര്‍ഗീസ്‌,ബിന്ദു പൗലോസ്‌ എന്നിവര്‍ നേതൃത്ത്വം നല്‍കി സുലഭവും എന്നാല്‍ പുതുതലമുറ തിരിച്ചറിയപ്പെടത്തതുമായ ഔഷധ സസ്യങ്ങളായ ഓരില, മൂവില, ചെറുള, പൂവാങ്കുരുന്നില, മുയല്‍ച്ചെവിയന്‍, ആനയടിയന്‍, വരമ്പില്‍കൊടുവേലി, കല്ലുരുക്കി, കുടലുരുക്കി, കാട്ടുതിപ്പലി, തൊട്ടാവാടി, കയ്യുന്നി, അരുവപുല്ലാന്തി എന്നിവ പ്രദര്‍ശനം നടത്തുകയും അവയുടെ ഗുണഗണങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്തു.തദവസരത്തില്‍ കര്‍ക്കിടക മാസത്തില്‍ നമ്മുടെനാട്ടിലെ തനത് ആഹാരക്രമീകരണത്തില്‍ ആയുര്‍വേദം അനുശാസിക്കുന്ന കര്‍ക്കിടക ഔഷധ കഞ്ഞി പാകം ചെയ്യുന്ന വിധവുംകുട്ടികള്‍ക്ക് മനസിലാക്കികൊടുത്തു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌