Friday, July 13, 2012
കരള്‍ മാറ്റി വെക്കാന്‍ സ്വാതി. പ്രാര്‍ത്ഥനയോടെ ഒരു ഗ്രാമം.
Posted by
MKM HSS PIRAVOM. Ph: 2242269
at
7:26 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
ഈ ജീവന്‍ കേഴുന്നു... കൈയൊപ്പുകള്‍ക്കായി...
സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഒരു ഒപ്പു വേണം ഈ പെണ്‍കുട്ടിയുടെ ജീവതാളം നിലനിറുത്താന്‍. അതിനുള്ള നെട്ടോട്ടത്തിലാണ് സ്വാതിയുടെ ബന്ധുക്കളും അധ്യാപകരും സഹപാഠികളും. രണ്ട് ജില്ലകളിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പിന്നിട്ട് ഔദ്യോഗിക രേഖകള്‍ സംഘടിപ്പിക്കാനുള്ള നെട്ടോട്ടം. പ്രവര്‍ത്തനം നിലച്ച കരള്‍ എത്രയും വേഗം മാറ്റിവച്ചെങ്കിലേ ഇനി അവള്‍ക്ക് ജീവിക്കാന്‍ കഴിയൂ. അതിന് 20 ലക്ഷത്തോളം രൂപ വേണം. ഒരു രൂപയ്ക്ക് ഗതിയില്ലാത്ത കുടുംബത്തിന് ഇപ്പോള്‍ പണം ഒരു പ്രശ്നമേയല്ല. സമയത്തിനൊത്തുയര്‍ന്ന നാട്ടുകാര്‍ അതെല്ലാം സ്വരുക്കൂട്ടി. ഏഴ് ലക്ഷം രൂപ അവര്‍ ഏതാനും ദിവസം കൊണ്ട് സ്വരൂപിച്ചു. പുറമേ, കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഫേസ് ബുക്ക് വഴി ബാങ്ക് അക്കൌണ്ടിലേക്ക് വന്നത് രണ്ട് ലക്ഷത്തോളം രൂപയാണ്.
Posted by
MKM HSS PIRAVOM. Ph: 2242269
at
7:21 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Thursday, July 12, 2012
കഠിനനിയമങ്ങളേ 'കരളലിവു' കാട്ടൂ; സ്വാതിമോള്‍ ഇനിയും ജീവിച്ചോട്ടെ...
പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിനിയും എടയ്‌ക്കാട്ടുവയല്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്‌ണന്‍കുട്ടിയുടെ മകളുമായ സ്വാതി കൃഷ്‌ണയുടെ ജീവനാണു സാങ്കേതികനിയമങ്ങളുടെ നൂലാമാലയില്‍ കുരുങ്ങിപ്പിടയുന്നത്. മഞ്ഞപ്പിത്തംബാധിച്ചു ഗുരുതരാവസ്‌ഥയില്‍ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സയിലാണു സ്വാതി. ഒരാഴ്‌ചയായി എറണാകുളം പി.വി.എസ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാതിയെ രോഗം മൂര്‍ഛിച്ചതോടെയാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. കരള്‍മാറ്റ ശസ്‌ത്രക്രിയ മാത്രമാണു പ്രതിവിധിയെന്നു ഡോക്‌ടര്‍മാര്‍ പറയുന്നു. സ്വാതിക്ക് അമ്മയുടെ കരള്‍ മാറ്റിവയ്‌ക്കാനാണ് ആദ്യം തീരുമാനിച്ചത്. അമ്മയുടെ ആരോഗ്യസ്‌ഥിതിയും മോശമായതിനാല്‍, അമ്മയുടെ അനുജത്തിയുടെ കരള്‍ മാറ്റിവയ്‌ക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, സാങ്കേതികതടസങ്ങളില്‍പ്പെട്ട് ശസ്‌ത്രക്രിയ നടത്താന്‍ കഴിഞ്ഞിട്ടില്ല. ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡാണ് ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിനു റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഉത്തരവില്‍ ഒപ്പുവയ്‌ക്കേണ്ടത് ആരോഗ്യവകുപ്പ് സെക്രട്ടറിയും. മാസത്തില്‍ രണ്ടുതവണയാണ് ബോര്‍ഡ് മീറ്റിംഗ്. ഈമാസം ഒടുവിലാണ് അടുത്ത മീറ്റിംഗ് എന്നതിനാല്‍ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. തീരുമാനം വൈകുന്നതു സ്വാതിയുടെ സ്‌ഥിതി വഷളാക്കും. രണ്ടുദിവസത്തിനകം ശസ്‌ത്രക്രിയ നടന്നില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്‌ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണു സ്വാതി എസ്.എസ്.എല്‍.സി. വിജയിച്ചത്. സ്വാതിക്കുവേണ്ടി ഉറ്റവര്‍ക്കൊപ്പം സഹപാഠികളും അധ്യാപകരും പ്രാര്‍ഥനയിലാണ്- വൈകിയ വേളയിലെങ്കിലും അധികൃതരുടെ കണ്ണു തുറക്കാനായി. |
Posted by
MKM HSS PIRAVOM. Ph: 2242269
at
6:39 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Tuesday, July 10, 2012
ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഹായം തേടുന്നു.
Posted by
MKM HSS PIRAVOM. Ph: 2242269
at
9:49 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
മഞ്ഞപിത്തം ബാധിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഹായം തേടുന്നു.
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഒരാഴ്ചയായി എറണാകുളം പി വി എസ് ഹോസ്പ്പിറ്റലില്‍ ചികല്‍സയില്‍ ആയിരുന്ന സ്വാതിയെ രോഗം മൂര്ചിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇനി കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുകയുള്ളൂ.സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക്, ഇതിനായി വരുന്ന 20 ലക്ഷത്തോളം തുക കണ്ടെത്തുന്നത് അസാധ്യമാണ്. സ്കൂള്‍ അധ്യാപകരും കുട്ടികളും ചേര്‍ന്ന് 5 ലക്ഷത്തോളം രൂപ സമാഹരിച്ചു. ഇനിയും 15 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. അതിനായി സഹായമനസ്ക്കരായ ആളുകളുടെ കനിവിനായി കാത്തിരിക്കുകയാണ് മാതാപിതാക്കളും അദ്ധ്യാപകരും കൂട്ടുകാരും. ആശുപത്രികിടക്കയില്‍ അത്യാസന്നനിലയില്‍ കിടക്കുന്ന കൂട്ടുകാരിക്കുവേണ്ടി പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായ സ്വാതി കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടിയാണ്.
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.
MKM HSS PIRAVOM
PRINCIPAL
Mob: 9446866504
STATE BANK OF TRAVANCORE PIRAVOM A/c No: 57025993917
IFSE CODE SBTR 0000160
BRANCH CODE 70160
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.
MKM HSS PIRAVOM
PRINCIPAL
Mob: 9446866504
STATE BANK OF TRAVANCORE PIRAVOM A/c No: 57025993917
IFSE CODE SBTR 0000160
BRANCH CODE 70160
Posted by
MKM HSS PIRAVOM. Ph: 2242269
at
2:21 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Monday, July 9, 2012
മഞ്ഞപിത്തം ബാധിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഹായം തേടുന്നു.
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഒരാഴ്ചയായി എറണാകുളം പി വി എസ് ഹോസ്പ്പിറ്റലില്‍ ചികല്‍സയില്‍ ആയിരുന്ന സ്വാതിയെ രോഗം മൂര്ചിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇനി കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുകയുള്ളൂ.സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക്, ഇതിനായി വരുന്ന 20 ലക്ഷത്തോളം തുക കണ്ടെത്തുന്നത് അസാധ്യമാണ്. സ്കൂള്‍ അധ്യാപകരും കുട്ടികളും ചേര്‍ന്ന് 5 ലക്ഷത്തോളം രൂപ സമാഹരിച്ചു. ഇനിയും 15 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. അതിനായി സഹായമനസ്ക്കരായ ആളുകളുടെ കനിവിനായി കാത്തിരിക്കുകയാണ് മാതാപിതാക്കളും അദ്ധ്യാപകരും കൂട്ടുകാരും. ആശുപത്രികിടക്കയില്‍ അത്യാസന്നനിലയില്‍ കിടക്കുന്ന കൂട്ടുകാരിക്കുവേണ്ടി പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായ സ്വാതി കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടിയാണ്.
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.
0485-2243069
Mob: 9446866504
SBT PIRAVOM Ac No: 57025993917
എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായ സ്വാതി കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടിയാണ്.
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.
0485-2243069
Mob: 9446866504
SBT PIRAVOM Ac No: 57025993917
Posted by
MKM HSS PIRAVOM. Ph: 2242269
at
12:05 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Subscribe to:
Posts (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക്...
-
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന്‍ കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
-
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്‍കിയത്. അത്രയേറെ പ...
-
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...
