Monday, August 8, 2011

യുദ്ധ വിരുദ്ധ റാലി

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്തിലേയ്ക്ക് യുദ്ധ വിരുദ്ധറാലി നടത്തുന്നു.

Monday, July 25, 2011

ലഹരി ബോധവല്‍ക്കരണ സെമിനാര്‍

പിറവം എം കെ എം ഹൈ സ്കൂളില്‍ ഹെല്‍ത്ത് & ടീനേജ് ക്ലബ്ബിന്റെയും JCI പിറവം മിഡ് ലാന്റിന്‍റെയും സംയുക്താഭിമുഘ്യത്തില്‍ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  ലഹരി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ജെ എഫ് എം ഡോ. ജയശങ്കര്‍  ബോധവല്‍ക്കരണ ക്ലാസ്സ്‌ എടുത്തു. ലഹരി വിമുക്തമായ ആധുനിക സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഡോക്ടര്‍ നല്‍കി. ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു , അധ്യാപകരായ സി കെ മിനി , പ.കെ രാജു ,വിദ്യാര്‍ഥി പ്രതിനിധി മനുഷ്യസ് എന്നിവര്‍ സംസാരിച്ചു.

Friday, July 22, 2011

സ്‌കൂളുകളെ ബന്ധിപ്പിച്ച് ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ വരുന്നു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേയ്ക്ക് രൂപംനല്‍കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിനെ 'പേപ്പര്‍ലെസ്' ഓഫീസാക്കി മാറ്റാനുള്ള ശ്രമം തുടങ്ങും. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെയാണ് സൂപ്പര്‍ ഹൈവേ സ്ഥാപിക്കുക. ഇതുവഴി എല്ലാ ഓഫീസര്‍മാര്‍ക്കും ഇ-മെയില്‍ വിലാസവും ലഭിക്കും. ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അപേക്ഷകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്ത നമ്പറും തീയതിയും ഫലയലിന്റെ നീക്കങ്ങളും എസ്.എം.എസ്. വഴി അറിയാം.

Friday, July 1, 2011

ടീനേജ് ക്ലബ്ബ് ഉദ്ഘടാനം

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ ടീനേജ് ക്ലബ്ബിന്റെ ഉദ്ഘാടനം Adolescent Reproductive and Sexual Health (ARSH)എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗ്രേസി തോമസ്‌ നിര്‍വ്വഹിക്കുന്നു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ജാന്‍സി ജോണ്‍, ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു, പി ടി എ പ്രസിഡണ്ട്‌ ശ്രീ എം.ഒ.വര്‍ഗീസ്‌ എന്നിവര്‍ സമീപം. 
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ ടീനേജ് ക്ലബ്ബിന്റെ ഉദ്ഘാടനവും ആരോഗ്യബോധവല്‍ക്കരണ ക്ലാസും നടത്തി.Adolescent Reproductive and Sexual Health (ARSH)എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗ്രേസി തോമസ്‌ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കൗമാരപ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തി.സൈക്കോളജിസ്റ്റും കൌണ്‍സിലറുമായ ദിവ്യ അജയ് കുട്ടികള്‍ക്ക് കൌണ്‍സിലിംഗ് നടത്തി.ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു, പി ടി എ പ്രസിഡണ്ട്‌ ശ്രീ എം.ഒ.വര്‍ഗീസ്‌, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ജാന്‍സി ജോണ്‍, ശ്രീമതി റോളി കുമാരി, കുമാരി ദയ ബാബു രാജ് എന്നിവര്‍ പ്രസംഗിച്ചു. 

Thursday, June 30, 2011

മലയാളം ഒന്നാംഭാഷ: ഉത്തരവായി ഐ.ടിക്ക് സമയം കുറയ്ക്കില്ല

തിരുവനന്തപുരം: ഐ.ടിയുടെ സമയം വെട്ടിക്കുറയ്ക്കാതെതന്നെ മലയാളം ഒന്നാംഭാഷയായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ ഉത്തരവായി. രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പോ ഉച്ചയ്ക്കുള്ള ഇടവേളസമയത്തോ സ്‌കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ മലയാളത്തിന് സമയം കണ്ടെത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം ഇങ്ങനെ കണ്ടെത്തുന്ന അധിക പീരിയഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ല.
പത്താംക്ലാസ് വരെയാണ് മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടത്. കന്നട, തമിഴ് മാതൃഭാഷയുള്ള ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അവരവരുടെ മാതൃഭാഷ തന്നെ ഒന്നാംഭാഷയായി പഠിക്കാം. അതേസമയം അവര്‍ രണ്ടാംഭാഷയായി മലയാളം പഠിക്കണം. ഓറിയന്‍റല്‍ സ്‌കൂളുകളിലും ഈ സംവിധാനം തുടരാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tuesday, June 28, 2011

അവാര്‍ഡ്‌ വിതരണവും അവബോധനവും നടത്തി.

   പിറവം എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ്‌ ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി. സമര്‍ത്ഥരായ 40 വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി. തദവസരത്തില്‍ പ്ലസ്‌ വണ്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധന ക്ലാസ്സും നടത്തി. വലിയ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പിറവം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീ. സാബു കെ. ജേക്കബ്‌  ഉദ്ഘാടനം നിര്‍വ്വഹിച്ചു. വോക്കേഷനല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പ്രൊഫ. ജോണി. കെ. ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി. കെ. വേലായുധന്‍ നവാഗതര്‍ക്ക് സന്ദേശം നല്‍കി.
എന്‍.എസ്.എസിന്റെ പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള അവാര്‍ഡുകളും യോഗത്തില്‍ വിതരണം ചെയ്തു.മലയാള വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ ഡോക്ക്യുമെന്ററിയുടെ പ്രകാശനം യോഗത്തില്‍ നടന്നു.
വലിയ പള്ളി വികാരി വന്ദ്യ: സൈമണ്‍ ചെള്ളിക്കാട്ടില്‍ കോര്‍ എപ്പിസ് ക്കോപ്പ അധ്യക്ഷനായിരുന്നു. മാനേജര്‍ ശ്രീ. പി.സി. ചിന്നക്കുട്ടി, പ്രിന്‍സിപ്പാള്‍ ശ്രീ. ഓന്നാന്‍കുഞ്ഞ് എ.എ, വലിയ പള്ളി ട്രസ്ടി ശ്രീ. മത്തായി മണപ്പാട്ട്, മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. പി.ടി. അന്നമ്മ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. ഷാജി വര്‍ഗീസ്, ശ്രീമതി. മേരി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌