പിറവം ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം പിറവം എം എല്‍ എ ശ്രീ എം ജെ ജേക്കബ് എം എല്‍ എ നിര്‍വ്വഹിക്കുന്നു.ശ്രീ വില്‍സണ്‍ കെ ജോണ്‍, വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ, ശ്രീ സാബു കെ ജേക്കബ്, ശ്രീ എല്‍ദോസ് കുന്നപ്പിള്ളി ,ശ്രീമതി ജൂലി സാബു ശ്രീ കെ എന്‍ സുകുമാരന്‍ എന്നിവര്‍ സമീപം.
ഉപജില്ല കലോത്സവത്തിന് തുടക്കം കുറിച്ച് എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു (കലോത്സവം കണ്‍വീനര്‍) പതാക ഉയര്‍ത്തുന്നു.
ടി വി സീരിയല്‍ താരങ്ങളായ ശ്രീ സാജന്‍ പള്ളുരുത്തി, ശ്രീ ഉണ്ണി എസ് നായര്‍,ശ്രീ പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവര്‍ വേദിയില്‍.പിറവം: ഉപജില്ല കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. രാവിലെ 9 am ന് കലോത്സവം കണ്‍വീനര്‍ എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു പതാക ഉയര്‍ത്തി. തുടര്‍ന്ന് വിശിഷ്ട്ട അതിഥികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടു കൂടി വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഒനാന്കുഞ്ഞു സ്വാഗതം പറഞ്ഞു. പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം പിറവം എം എല്‍ എ ശ്രീ എം ജെ ജേക്കബ് നിര്‍വ്വഹിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എല്‍ദോസ് കുന്നപ്പിള്ളി നിര്‍വ്വഹിച്ചു. പിറവം വലിയ പള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രധാന വേദികളുടെ ഉദ്ഘാടനം ടി വി സീരിയല്‍ താരങ്ങളായ ശ്രീ സാജന്‍ പള്ളുരുത്തി, ശ്രീ ഉണ്ണി എസ് നായര്‍,ശ്രീ പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവര്‍ നിര്‍വ്വഹിച്ചു. ശ്രീ പി സി ചിന്നകുട്ടി (എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജര്‍) ശ്രീമതി വത്സമ്മ വര്‍ക്കി (ആര്‍ ഡി ഡി എറണാകുളം )ശ്രീമതി അനില ജോര്‍ജ് (ഡി ഡി ഇ എറണാകുളം ) ശ്രീമതി പി കെ ദേവി (ഡി ഇ ഒ മുവാറ്റുപുഴ ) ശ്രീ കെ.യു.ഐസക് (ബി.പി.ഒ പിറവം) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷേര്‍ലി സ്റ്റീഫന്‍, ശ്രീ വില്‍സണ്‍ കെ ജോണ്‍, ശ്രീ പോള്‍ വര്‍ഗീസ്, ശ്രീ തോമസ് തടത്തില്‍, ശ്രീമതി സാലി പീറ്റര്‍, Adv ജൂലി സാബു, ശ്രീ കെ പി സലിം, ശ്രീമതി ഐഷാ മാധവന്‍, ശ്രീ കെ എന്‍ സുകുമാരന്‍, ശ്രീ കെ വി ബാബു, ശ്രീ മത്തായി തെക്കുമൂട്ടില്‍, ശ്രീ എം ഒ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പിറവം എ ഇ ഒ ശ്രീമതി സാലിക്കുട്ടി ജേക്കബ് നന്ദി പറഞ്ഞു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.