നീനോ ജോസ് സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ സ്വര്‍ണ്ണം |
അക്ഷയ് സോമന്‍ ( എം കെ എം ) ജൂനിയര്‍ ബോയ്സ് ജാവലിന്‍ ത്രോ സ്വര്‍ണം |
നീനോ ജോസ് സ്വര്‍ണ്ണം നേടി.
* ജൂനിയര്‍ ബോയ്സ് ജാവലിന്‍ ത്രോ അക്ഷയ് സോമന്‍ ( എം കെ എം ) സ്വര്‍ണം നേടി.
* ജൂനിയര്‍ ഗേള്‍സ് റിലേയ്ക്കും സബ്ബ് ജൂനിയര്‍ ഗേള്‍സ് റിലേയ്ക്കും എം കെ എം ടീം വെങ്കലം നേടി.
കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം തന്നെ കോതമംഗലം ഉപജില്ലയുടെ ആധിപത്യം. ഒന്നാം ദിനം 28 ഇനങ്ങളില്‍ ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 207.5 പോയിന്‍േറാടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കോതമംഗലം കുതിക്കുന്നത്. 31.3 പോയിന്‍േറാടെ അങ്കമാലി ഉപജില്ല രണ്ടാം സ്ഥാനത്തും 23 പോയിന്‍േറാടെ എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്. 10 ഉപജില്ലകള്‍ ആദ്യ ദിനം പോയിന്റ് പട്ടികയിലിടം നേടിയപ്പോള്‍ 20 പോയിന്‍േറാടെ പിറവം ഉപജില്ല നാലാം സ്ഥാനത്തും മട്ടാഞ്ചേരി അഞ്ചാം സ്ഥാനത്തുമാണുള്ളത്.
മാര്‍ ബേസില്‍, സെന്റ് ജോര്‍ജ് സ്‌കൂളുകളുടെ മികവിലാണ് ഇക്കുറിയും കോതമംഗലം മീറ്റില്‍ ആധിപത്യം തുടരുന്നത്. സ്‌കൂള്‍ വിഭാഗത്തില്‍ 104 പോയിന്‍േറാടെ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പോയിന്റ് നിലയില്‍ മുന്നില്‍. 67.3 പോയിന്‍േറാടെ കോതമംഗലത്തിന്റെ തന്നെ സെന്റ് ജോര്‍ജ് തൊട്ടുപിന്നിലുണ്ട്. 15 പോയിന്‍േറാടെ തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. സബ് ജൂനിയര്‍ , ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെല്ലാം ഓവറോള്‍ പ്രകടനത്തില്‍ കോതമംഗലം തന്നെയാണ് ഒന്നാമതുള്ളത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ നസീമുദ്ദീനും 400 മീറ്ററില്‍ ഇതേ സ്‌കൂളിന്റെ തന്നെ അനിലാഷ് ബാലനും സ്വര്‍ണം സ്വന്തമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ നിമിന മാത്യു (സേക്രഡ് ഹാര്‍ട്ട്, തേവര) വിനാണ് ഒന്നാം സ്ഥാനം. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എസ്.സുജിതും ( പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി), ലോങ് ജമ്പില്‍ തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ ബ്രൈറ്റ് കെ. ദേവസ്യയും ഒന്നാമതെത്തി. ഇതേ വിഭാഗം ജാവലിന്‍ ത്രോയില്‍ മാര്‍ ബേസിലിന്റെ ജിബിന്‍ റെജിക്കാണ് സ്വര്‍ണം. 57.26 മീറ്റര്‍ മറികടന്നായിരുന്നു ജാവലിനില്‍ ജിബിന്റെ സ്വര്‍ണനേട്ടം. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അനില്‍ഡ തോമസും 5000 മീറ്ററില്‍ മരിയ ഷാജി (ഇരുവരും കോതമംഗലം മാര്‍ ബേസില്‍) യും ജേതാക്കളായി.
സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പിറവം എംകെഎംഎച്ച്എസിലെ നീനോ ജോസും ഷോട്ട്പുട്ടില്‍ മാര്‍ ബേസിലിന്റെ ആതിര മുരളീധരനും സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ സനിത സാജന്‍ (9.74 മീറ്റര്‍) ഒന്നാമതെത്തി. ഇതേ വിഭാഗം ലോങ് ജമ്പില്‍ സെന്റ് ജോര്‍ജിന്റെ അഞ്ജു കുര്യാക്കോസും ഡിസ്‌ക്കസ് ത്രോയില്‍ ഇതേ സ്‌കൂളിലെ എ.ആര്‍. വിഷ്ണുപ്രിയയും സ്വര്‍ണനേട്ടം സ്വന്തമാക്കി. നേരത്തെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് പവലിയനില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവാണ് കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് 14 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 4000 ത്തോളം കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ ഹൈബി ഈഡന്‍ എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി പതാക ഉയര്‍ത്തി. അന്‍വര്‍ സാദത്ത് എം.എല്‍എ, ഗെയിംസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.പി ബെന്നി, കെ.യു. അബ്ദുള്‍ റഹീം, എഇഒ ശ്രീകല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മീറ്റിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച 40 ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.