![]() |
| മാതൃഭൂമി സ്പെഷ്യല്‍ പേ ജിനായി |
Sunday, June 3, 2012
Posted by
MKM HSS PIRAVOM. Ph: 2242269
at
12:33 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സില്‍
കൊച്ചി: പുതിയ അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ ഒമ്പതിന് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നിന്ന് ഗവ. ഗേള്‍സ് സ്‌കളിലേക്ക് നടക്കുന്ന ഘോഷയാത്രയോടെ പ്രവേശനോത്സവത്തിന് തുടക്കമാകുമെന്ന് എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം.ഡി. മുരളി പത്രസമ്മേളനത്തില്‍ പറഞ്ഞു. വാദ്യമേളങ്ങളുടെയും വര്‍ണക്കുടകളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ഫ്‌ളാഗ്ഓഫ് ചെയ്യും.
സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എ. സമര്‍പ്പിക്കുന്ന 'പഠിക്കുക പരിരക്ഷിക്കുക' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കറിന് നല്‍കി നിര്‍വഹിക്കും. നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി അനൂപ് ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പാനല്‍ പ്രകാശനം മന്ത്രി കെ. ബാബു നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.എം.അലിയാര്‍, ടി.ജെ.മാത്യു, കെ.കെ.പ്രദീപ്, എന്‍. എക്‌സ്. അന്‍സലാം, കെ.എം.യൂസഫ് എന്നിവര്‍ പങ്കെടുത്തു.
Posted by
MKM HSS PIRAVOM. Ph: 2242269
at
11:50 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
പലവക
Monday, March 19, 2012
പെന്‍ഷന്‍ പ്രായം 56 ആക്കി
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സാക്കി. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എം.മാണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഇത് പ്രതിപക്ഷ ബഹളത്തിന് കാരണമായി.
അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്. ചുരുങ്ങിയകാലം കൊണ്ട് ഈ രംഗത്ത് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു.
Posted by
MKM HSS PIRAVOM. Ph: 2242269
at
3:35 PM
1 നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
പലവക
Friday, January 20, 2012
എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ ഏറ്റവും മികച്ച എന്‍.എസ്.എസ്. യുണിറ്റ്.
പിറവം: 2008 - 2011 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച എന്‍.എസ്.എസ്. യുണിറ്റായി എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂളിനെ സംസ്ഥാന ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തു. എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ. ബെന്നി വി. വര്‍ഗീസിനെ ജില്ലയിലെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസര്‍ ആയും തിരഞ്ഞെടുത്തു.
തിരുവനതപുരം കോട്ടണ്‍ ഹില്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. അബ്ദു റബ്ബ്, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ശ്രീ. മുഹമ്മദ് സഹീര്‍ I.A.S. എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ശ്രീ. ഒനാന്‍കുഞ്ഞ് എ.എ., ബെന്നി വി. വര്‍ഗീസ്, വിദ്യാര്‍ഥി പ്രതിനിധികളായ ആഷ് ലി ജോയി, റോഹന്‍ മാത്യു എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. അനവധി സാമൂഹിക, ആരോഗ്യ, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയ എന്‍.എസ്.എസ്. യുണിറ്റിന് മറ്റ് പല അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍.എസ്.എസ്. സംസ്ഥാന സെല്ലിന്റെ പ്രത്യേക പരാമര്‍ശവും നേടിയിട്ടുണ്ട്.
Posted by
MKM HSS PIRAVOM. Ph: 2242269
at
1:30 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
NSS
Monday, January 16, 2012
തിരുവനതപുരം: എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് എറണാകുളം ജില്ലയിലെ മികച്ച NSS യൂണിറ്റിനുള്ള അവാര്‍ഡും മികച്ച പ്രോഗ്രാം ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ബെന്നി വി. വര്‍ഗീസിന് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ശ്രീ. പി.എസ്. മുഹമ്മദ് സാഗിര്‍ (ഐ.എ.എസ്.) അവാര്‍ഡ് കള്‍ സമ്മാനിക്കുന്നു.
Posted by
MKM HSS PIRAVOM. Ph: 2242269
at
12:39 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
NSS
Thursday, December 1, 2011
സുവര്‍ണ്ണ താരങ്ങള്‍ക്ക് അനുമോദനങ്ങള്‍
പിറവം:പത്താമത് റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കോതമംഗലം സ്കൂളുകളോട് പൊരുതി 3 സ്വര്‍ണ്ണവും 2 വെങ്കലവും കരസ്ഥമാക്കിയ എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ കായിക പ്രതിഭകള്‍ക്ക് വമ്പിച്ച സ്വീകരണം നല്‍കി.പൂമാലയും പൂച്ചെണ്ടും നല്‍കി സ്‌കൂള്‍ ഗേറ്റില്‍ നിന്നും കുട്ടികളെ പി ടി എ ഭാരവാഹികളും അധ്യാപകരും ചേര്‍ന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ സ്വീകരിച്ചാനയിച്ചു.മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ആദ്യമായാണ് വെക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണം ലഭിക്കുന്നത്. എം കെ എം സ്കൂളിന്റെ പോയിന്ടടിസ്ഥാനത്തില്‍ പിറവം വിദ്യാഭ്യാസ ജില്ല നാലാം സ്‌ഥാനം കരസ്ഥമാക്കി .സ്‌കൂള്‍ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ നാലാം സ്ഥാനത്താണ് എം കെ എം. ചരിത്രപരമായ ഈ നേട്ടത്തില്‍ പങ്കെടുത്ത അക്ഷയ് സോമന്‍, ക്രിസ്ത്യന്‍ തോമസ് ,നീനോ ജോസ്, ആഷ്‌ലി എം എ, മെറീന ജോയി, ശ്രീലക്ഷ്മി അശോകന്‍ എന്നിവരെ ഇന്ന് സ്കൂള്‍ അസംബ്ലിയില്‍ വച്ച് പുരസ്കാരം നല്‍കി ആദരിച്ചു.മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി, പി ടി എ പ്രസിഡണ്ട് എം ഒ വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ എ എ ഒനാന്‍കുഞ്ഞു, ഹെഡ് മാസ്റ്റര്‍ കെ വി ബാബു, മദേഴ്സ് ഫോറം പ്രസിഡണ്ട് ശ്രീമതി ഐഷ മാധവ്, പി ടി എ വൈസ് പ്രസിഡണ്ട് സാജു കുറ്റിവേലില്‍ എന്നിവര്‍ വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Posted by
MKM HSS PIRAVOM. Ph: 2242269
at
7:00 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
സ്പോര്‍ട്സ്
Subscribe to:
Posts (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക്...
-
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന്‍ കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
-
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്‍കിയത്. അത്രയേറെ പ...
-
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...







