Wednesday, August 17, 2011

അവാര്‍ഡ് ദാനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

പിറവം: സ്കൂള്‍ കുട്ടികളുടെ ഇടയില്‍ കാണുന്ന  മൊബൈല്‍  ഫോണിന്റെ ഉപയോഗം അവരെ നാശത്തിലേയ്ക്ക് നയിക്കുമെന്നും,കുട്ടികള്‍ ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ബഹുമാനപ്പെട്ട ഭകഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ ടി.എം ജേക്കബ്‌ ആഹ്വാനം ചെയ്തു. എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും SSLC യ്ക്ക് ഫുള്‍ എ+ നേടിയ കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു ബഹുമാനപെട്ട മന്ത്രി. അവാര്‍ഡ് ലഭിച്ച കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും അടുത്ത ബാച്ചിന് അവരുടെ വിജയം പ്രചോധനമാകട്ടെയെന്നും ആശംസിച്ചു. മാനേജര്‍ ശ്രീ പി.സി ചിന്നകുട്ടി അധ്യക്ഷത  വഹിച്ച യോഗത്തില്‍ ഹെഡ്  മാസ്റ്റര്‍ ശ്രീ കെ വി ബാബു സ്വാഗതം പറഞ്ഞു .ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ ടി.എം ജേക്കബ്‌ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌  ശ്രീ സാബു കെ ജേക്കബ്‌ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശംസകളര്‍പ്പിച്ചു  കൊണ്ട് ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌ ശ്രീമതി അന്നമ ഡോമി,മദേഴ്സ് ഫോറം കണ്‍വീനര്‍  ആയിഷ മാധവ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ഷിജി ഗോപകുമാര്‍,പിറവം വലിയ പള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, പി.ടി.എ  പ്രസിഡണ്ട്‌ എം.ഒ.വര്‍ഗീസ്‌ പ്രിന്‍സിപ്പാള്‍ എ എ ഓനാന്‍കുഞ്ഞു എന്നിവര്‍ സംസാരിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ കെ.എം കവിത ടീച്ചര്‍ കൃതജ്ഞത അര്‍പ്പിച്ചു.


അവാര്‍ഡ് ലഭിച്ച കുട്ടികള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ.വി ബാബു സാറിനോടൊപ്പം.ഇടത്ത് നിന്ന് കുമാരി സോഫിയ തമ്പി,കുമാരി ജെറിന്‍ സജി,കുമാരി അനുഷ രാജന്‍,കുമാരി അര്‍ച്ചന എസ് മുരളി,കുമാരി അഷിത റെജി,കുമാരി ചിപ്പിമോള്‍.പി.ആര്‍.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌