Friday, August 19, 2011

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് .

 വോട്ടു ചെയ്യുന്ന കുട്ടി. 
കുട്ടികളില്‍  ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനായി തികച്ചും ജനാധിപത്യ രീതിയില്‍ നടത്തുന്ന സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു "സമാധാനപരമായി" നടന്നു.രണ്ടു  ബൂത്തുകളില്‍ ആയി നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് ആയിരുന്നു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു ആയിരുന്നു ചീഫ് ഇലക്ഷന്‍ ഓഫീസര്‍.അധ്യാപികയായ  മഞ്ജു എം കെ ആയിരുന്നു പോളിംഗ് ഓഫീസര്‍. അധ്യാപകരായ സി.കെ മിനി, പ്രീത പി ജെ, ഷീബ എം ജോണ്‍ എന്നിവര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരും പി കെ രാജു, ഷാജി ജോര്‍ജ് എന്നിവര്‍ നിരീക്ഷകരും ആയിരുന്നു.ഷിബി ടീച്ചര്‍ക്കായിരുന്നു സുരക്ഷ ചുമതല. തെരഞ്ഞെടുപ്പില്‍ കുട്ടികള്‍ ആവേശത്തോടെ വോട്ട് ചെയ്തു.അഞ്ചാക്ലാസിലെ കുട്ടികള്‍  കന്നി  വോട്ട് ചെയ്ത സന്തോഷത്തിലായിരുന്നു.വിരല്‍ തുമ്പില്‍ രേഖപെടുത്തിയ ജനാധ്യപത്യത്തിന്റെ അടയാളം  കൊച്ചു കുട്ടികളില്‍ കൗതുകം  ഉണര്‍ത്തി.ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം ബൂത്ത് ക്രമീകരിച്ചിരുന്നു.രണ്ടു മണിക്കൂറോളം നീണ്ട വോട്ടിങ്ങിനോടുവില്‍ ബാലറ്റ് പെട്ടികള്‍ വോട്ടെണ്ണല്‍ "കേന്ദ്രത്തിലെത്തിച്ചു". അധ്യാപകരായ പി കെ രാജു, എബിന്‍ കുര്യാക്കോസ്,സൈബി കുര്യന്‍,സിജി വര്‍ഗീസ്‌, ദീപ്തി ഏലിയാസ്‌, റാണി ജോസഫ്‌ എന്നിവര്‍ കൌണ്ടിംഗ് ഓഫീസിര്‍മാരായിരുന്നു.സ്ഥാനാര്‍ത്ഥിമാരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ ബാലറ്റ് പെട്ടി തുറന്നു വോട്ടെണ്ണല്‍ ആരംഭിച്ചു.വോട്ടെണ്ണല്‍ പുരോഗമിക്കവേ ഫലങ്ങള്‍ പലപ്പോഴും മാറിമറിഞ്ഞു.അത് സ്ഥാനാര്‍ത്ഥികളില്‍ ആകാംഷ വളര്‍ത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തിനു ചുറ്റും കുട്ടികള്‍ തടിച്ചു കൂടിയിരുന്നു.സുരക്ഷ ചുമതലയുള്ള അധ്യാപകര്‍ പലപ്പോഴും കുട്ടികളെ "വിരട്ടിയോടിച്ചു".വൈകിട്ട് ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു വിജയികളെ പ്രഖ്യാപിച്ചു.സ്കൂള്‍ ലീഡറായി മാസ്റ്റര്‍ ജിത്തു ഷാജിയും,Deputy ലീഡറായി കുമാരി ലക്ഷ്മി ലാല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെ പ്രത്യേകം അനുമോദിച്ചു.



 വോട്ടു  ചെയ്യുന്നതിനായി ബൂത്തിനു മുന്‍പില്‍  കാത്തു നില്‍ക്കുന്ന കുട്ടികള്‍

 ബാലറ്റ് പേപ്പര്‍ കുട്ടികള്‍ ക്ക് കൊടുക്കുന്നതോടൊപ്പം വിരല്‍ തുമ്പില്‍ മഷി പുരട്ടുന്നു.
സ്ഥാനാര്‍തികളും ഏജന്റുമാരും ബൂത്തില്‍ ആകാംഷപൂര്‍വ്വം ഇരിക്കുന്നു. 
വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 
വിജയികളെ പരിജയപ്പെടുത്തുന്നതിനായി കൂടിയ പ്രത്യേക അസംബ്ലി. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌