Wednesday, October 17, 2012

എം.കെ.എമ്മില്‍ പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി


പിറവം: വിഷവിമുക്ത പച്ചക്കറിഗ്രാമം പദ്ധതിയില്‍ കൃഷിഭവന്റെ സഹകരണത്തോടെ പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. സ്‌കൂള്‍വളപ്പില്‍ തരിശായി കിടന്നിരുന്ന സ്ഥലത്ത് മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങളും എന്‍.എസ്.എസ്. അംഗങ്ങളും ഒത്തുചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് പച്ചക്കറിത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മാനേജര്‍ പി.സി. ചിന്നക്കുട്ടി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്‍, ജമ്മര്‍ മാത്യു, പി.ടി.എ. പ്രസിഡന്റ് കെ.സി. സാജു, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ പി. പ്രിയദര്‍ശിനി സ്വാഗതവും പ്രിന്‍സിപ്പല്‍ എം.എ. ഓനാന്‍കുഞ്ഞ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌