പിറവം നിയോജക മണ്ഡലത്തിലെ വിദ്യാലയ ആരോഗ്യ പരിപാടിയുടെ ഉദ്ഘാടനം ബഹു.കേരള നിയമസഭ സ്പീക്കര്‍ ശ്രീ കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. എം ജെ ജേക്കബ് എം എല്‍ എ സമീപം.
പിറവം: ആരോഗ്യമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദേശത്തോട് കൂടി ദേശീയ ഗ്രാമീണ ആരോഗ്യ ദൌതിത്തിന്റെ ( NRHM ) ആഭിമുഖ്യ ത്തില്‍ ആരോഗ്യവിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടുകൂടി വിദ്യാലയ ആരോഗ്യ പരിപാടി സര്‍ക്കാര്‍ നടപ്പിലാക്കി വരുകയാണ്. പിറവം നിയോജക
മണ്ഡലത്തിലെ വിദ്യാലയ ആരോഗ്യ പരിപാടിയുടെ ഉദ്ഘാടനം പിറവം വലിയ പള്ളിയുടെ പാരിഷ് ഹാളില്‍ വച്ച് ബഹു. കേരള നിയമസഭ സ്പീക്കര്‍ ശ്രീ കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീ എം ജെ ജേക്കബ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
രാവിലെ 9 നു സൈന്റ്റ് ജോസഫ് ഹൈ സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നും ആരംഭിച്ച റാലിക്ക് ശേഷം നടന്ന പോതുയോഗാനന്തരം വിദ്യാര്‍ഥികള്‍ക്കായി ഹെല്‍ത്ത് ചെക്കപ്പ്, ദന്ത പരിശോധന, കായിക ക്ഷമത പരിശോധന, പോക്ഷക നിലവാരപരിശോധന, നേത്ര പരിശോധന, ബോധവല്‍ക്കരണ സെമിനാറുകള്‍, മെഡിക്കല്‍ എക്സിബിഷനുകള്‍, ക്വിസ്സ് മത്സരം എന്നിവയും നടന്നു. കുട്ടികള്‍ക്കുള്ള ഹെല്‍ത്ത്‌കാര്‍ഡിന്‍റെ വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു.ചടങ്ങില്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി കെ പ്രകാശ് സ്വാഗതം പറഞ്ഞു.ലോഗോ രചന മത്സരത്തില്‍ എം കെ എം ഹൈ സ്കൂളിലെ മാസ്റ്റര്‍ ആകാശ് ഷാജി ഡിസൈന്‍ ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപെട്ടത്. ലോഗോയുടെ പ്രകാശനം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു , ഹെഡ് മാസ്റ്റര്‍
ശ്രീ കെ വി ബാബു എന്നിവര്‍ക്ക് നല്‍കി ബഹു.സ്പീക്കര്‍ ശ്രീ കെ രാധാകൃഷ്ണന്‍നിര്‍വ്വഹിച്ചു. ഹെല്‍ത്ത് ചെക്കപ്പ് ഉദ്ഘാടനം ശ്രീ കെ എന്‍ സുകുതന്‍ ( ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ),ദന്ത പരിശോധന ക്യാമ്പ് ഉദ്ഘാടനം ശ്രീ സി കെ പ്രകാശ് ( പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ),കായികക്ഷമത പരിശോധന ഉദ്ഘാടനം ശ്രീമതി ബാസുരാദേവി ( മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ) നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ഡോ. എം കെ ജീവന്‍ ( ഡയരക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ) ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ഡോ വി എം സുനന്താകുമാരി( ഡയരക്ടര്‍ ,ഹയര്‍ സെക്കന്ററി) മെഡിക്കല്‍ എക്സിബിഷന്‍ ഉദ്ഘാടനം ഡോ.കെ ടി രമണി ( ജില്ല മെഡിക്കല്‍ ഓഫീസര്‍ )പോക്ഷക നിലവാര പരിശോധന ഉദ്ഘാടനം ശ്രീമതി അനില ജോര്‍ജ് ( ഡി ഡി ഇ ) എന്നിവരും നീര്‍വ്വഹിച്ചു.റാലിയില്‍ ഒന്നാം സ്ഥാനം ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ പിറവം, രണ്ടാം സ്ഥാനം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പിറവം, മൂന്നാം സ്ഥാനം സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി പിറവം എന്നീ സ്കൂളുകള്‍ കരസ്ഥമാക്കി. നിയോജക മണ്ഡലടിസ്ഥനത്തില്‍ നടത്തിയ ക്വിസ്സ് മത്സരത്തില്‍ എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിനു മൂന്നാം സ്ഥാനവും ലഭിച്ചു. പിറവം ഗ്രാമമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി സലിം സമ്മാന ദാനം നിര്‍വ്വഹിച്ചു. മുവാറ്റുപുഴ ഡി ഇ ഓ ശ്രീമതി പി കെ ദേവി നന്ദി പറഞ്ഞു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.