കുട്ടികള്‍ക്ക് ഓണസമ്മാനം: ക്ലാസില്‍ 'അടി' നിരോധിച്ച് ഉത്തരവ്
ക്ലാസ് റൂമിലെ 'അടിശിക്ഷ' നിരോധിച്ചുകൊണ്ട് സ്‌കൂള്‍കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം. മോണിറ്റര്‍, ലീഡര്‍ സമ്പ്രദായത്തിലൂടെ ക്ലാസില്‍ സംസാരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയാറാക്കി ശിക്ഷിക്കുന്ന രീതി നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ക്ലാസ് മുറികളില്‍ അധ്യാപകനില്ലാത്ത അവസ്ഥ ഒരിക്കലുമുണ്ടാകരുതെന്നും ഡയറക്ടറുടെ ഉത്തരവ് എല്ലാ പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.
കുട്ടനാട് മുട്ടാര്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി കൊലചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ 'മധുരം ബാല്യം' എന്ന സംഘടനാ പ്രസിഡന്‍റ് ഫിലിപ്പ് എം. പ്രസാദ് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. അടിശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. സ്‌കൂളുകളിലെ 'കൂട്ടയടി' നിര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് 'മധുരം ബാല്യ'ത്തിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹങ്ങളും പ്രതിഷേധപരിപാടികളും നടന്നിരുന്നു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.