Monday, October 18, 2010

പരിസ്ഥിതി സന്ദേശവുമായി എം കെ എം സ്കൂളില്‍ 'ജലായനം ' പദ്ധതി' ആരംഭിച്ചു.

പിറവം: നദികളും, തടാകങ്ങളും, മറ്റു ജലസ്രോതസ്സുകളും മലിനമാക്കുന്നതിനെതിരെയും, ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സമൂഹത്തെ ബോധാവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ജലായനം' പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ആദ്യഘട്ടമായി സാമൂഹ്യഅവബോധന സൈക്കിള്‍ റാലി പിറവം പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ബിജുമോന്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു.പരിസ്ഥിതി സൌഹാര്‍ദ്ധ ജീവിത ശൈലിയും സംസ്കാരവും രൂപപെടുത്തിയെടുക്കുവാന്‍ അദ്ദേഹം കുട്ടികളെ ഉദ്ബോധിപിച്ചു.പ്രിന്‍സിപ്പാള്‍ ശ്രീ എ ആ ഓനന്‍കുഞ്ഞു ആദ്യക്ഷനായിരുന്നു.  എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ 'ജലായനം'പദ്ധതി' വിശദീകരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി സാറാമ്മ കുര്യാക്കോസ് ,ശ്രീ ജോമോന്‍ ജേക്കബ്‌,വോളന്ററി സെക്രട്ടറിമാരായ അലോക് തോമസ്‌, തോമസ്‌ ഏലിയാസ്,അക്ഷയ മോള്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പരിസ്ഥിതി മുദ്രാവാക്യങ്ങളുമായി പിറവം പട്ടണം ച്ചുട്ടിനീങ്ങിയ സൈക്കിള്‍ റാലി ഓണക്കൂര്‍ ഊറനാട്ടു  ചിറയില്‍ സമാപിച്ചു. 'ഊറനാട്ടുച്ചിറയെ മലിനമാക്കുന്നതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയ കുട്ടികള്‍,പ്ലാസ്റിക്, ജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു ചിറയും പരിസരവും ശുചീകരിച്ചു.

1 comment:

  1. കുട്ടികളില്‍ പരിസ്ഥിതി ബോധം വര്‍ത്തുന്ന പരിപാടികള്‍ നടത്തുന്നതിന് അഭിവാദനങ്ങള്‍.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌