ആലുവ: പെരിയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പെരുമ്പാവൂര്‍ മുടിക്കല്‍ ബഷീറിന്റെ മകന്‍ റിജു (16), തോട്ടക്കാട്ടുകര ഉള്ളേലിപറമ്പ് വീട്ടില്‍ രഞ്ജിത്കുമാറിന്റെ മകന്‍ ഹരികൃഷ്ണന്‍ (16), മാറമ്പിള്ളി കുരീക്കാട് വീട്ടില്‍ സോമന്റെ മകന്‍ സോണി (17) എന്നിവരാണ് മരിച്ചത്.
മൂവരും ആലുവ തോട്ടുംമുഖം ക്രെസന്‍റ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളാണ്.
വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ തോട്ടുംമുഖം സൈ്കലൈന്‍ കടവിലാണ് അപകടം. അയോധ്യാവിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്നോണം സ്‌കൂളിന് വ്യാഴാഴ്ച ഉച്ചയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് ഒരുസംഘം വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് പോകാതെ തോട്ടുംമുഖം സൈ്കലൈന്‍ കടവില്‍ കുളിക്കാനിറങ്ങി. ഇവരില്‍ മൂന്നുപേരാണ് മരിച്ചത്.
ഒരാള്‍ പുഴയില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും പുഴയില്‍ മുങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുങ്ങിയ വിദ്യാര്‍ഥികളിലൊരാളെ സമീപത്തുള്ള ഫ്‌ളാറ്റിലെ ജീവനക്കാരന്‍ രക്ഷപ്പെടുത്തിയിരുന്നു.
വിദ്യാര്‍ത്ഥികളെ പെരിയാറില്‍ കാണാതായെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ കടവിലേക്കോടിയെത്തി. പോലീസെത്തുംമുമ്പേ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കിലും പെരിയാറിലെ മണല്‍ക്കയങ്ങളില്‍ കുരുങ്ങിയ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സും കുഞ്ഞുണ്ണിക്കരയില്‍നിന്നുള്ള മുങ്ങല്‍വിദഗ്ദ്ധരും പെരിയാറില്‍ തിരച്ചില്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് സോണിയുടെ മൃതദേഹം ലഭിച്ചത്. വിവരമറിഞ്ഞ് സ്‌കൂളില്‍ നിന്നെത്തിയ അധ്യാപികമാര്‍ മൃതദേഹം കണ്ട് അലറിക്കരഞ്ഞു. അരമണിക്കൂറിന്റെ ഇടവേളയില്‍ ഹരികൃഷ്ണന്‍േറയും റിജുവിന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു.
മൃതദേഹങ്ങള്‍ കണ്ടെടുത്ത ഉടനെ ആലുവ താലൂക്കാസ്പത്രിയിലേക്കെത്തിക്കുകയായിരുന്നു. രക്ഷിതാക്കള്‍ ഇവിടെയെത്തി വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നത് നൊമ്പരക്കാഴ്ചയായി.
ഹരികൃഷ്ണന്റെ പിതാവ് രഞ്ജിത്കുമാര്‍ ചൂര്‍ണിക്കര പഞ്ചായത്തിലെ നാലാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ്. ബീനയാണ് ഹരികൃഷ്ണന്റെ അമ്മ. ഹരിപ്രിയ സഹോദരിയാണ്. മേഴ്‌സിയാണ് സോണിയുടെ അമ്മ. ടോണി സഹോദരനാണ്.
ഷൈലയാണ് റിജുവിന്റെ അമ്മ. റിഫാന ഏക സഹോദരിയാണ്.

പ്രീയപെട്ട കുട്ടികള്‍ക്ക് എന്റെ കണ്ണീര്‍ പ്രണാമം.
ReplyDelete