പ്ലാസ്റ്റിക്
വിരുദ്ധ പ്രചാരണം നടത്തി.
വിരുദ്ധ പ്രചാരണം നടത്തി.
പിറവം: എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം നടത്തി. സ്കൂളില്‍ നടന്ന അസംബ്ലിയില്‍ എന്‍ എസ് എസ് പതാക ഉയര്‍ത്തി പ്രതിജ്ഞ എടുത്തു.തുടര്‍ന്ന് കലാലയ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി (Camous community Involvement ) കുട്ടികള്‍ പിറവം പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു, പ്ലാസ്റ്റിക് ഉല്‍പ്പനങ്ങളുടെ ദോക്ഷവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. ആഗോള പരിസ്ഥിതി പ്രശ്നങ്ങളായ കാലാവസ്ഥ വ്യതിയാനം, താപനം എന്നിവയ്ക്ക് മുഖ്യ കാരണം പ്ലാസ്റ്റിക് വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗമാണ്. ഇതിനെതിരെ ഒരു പുതിയ ഉപഭോഗ സംസ്ക്കാരം രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് എന്‍ എസ് എസ് അംഗങ്ങള്‍ സാമൂഹ്യ അവബോധനം നടത്തിയത്.പരിപാടികള്‍ക്ക് പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്, വോളന്റിയെര്‍ സെക്രട്ടറിമാരായ റിതിന്‍ രാജ്, അലോക് തോമസ്, റിനീത്, ജിബു, ദിയ, അനിറ്റ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.