കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ പ്രവേശനത്തെപ്പറ്റി പോലീസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളിലെ വ്യാജ മേല്‍വിലാസക്കാരെ കണ്ടെത്താനാണ് അന്വേഷണം. ഓരോ സ്‌കൂളിലും പോലീസ് നേരിട്ടെത്തി പരിശോധന നടത്തണം. അഡ്മിഷന്‍ രജിസ്റ്റര്‍ പരിശോധിച്ച് വ്യാജ മേല്‍വിലാസക്കാരെ പോലീസ് കണ്ടെത്തണമെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
കുട്ടികളുടെ തിരിച്ചറിയല്‍ അടയാളങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം. അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടരുത്. ഈ അധ്യയന വര്‍ഷംതന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. തൃശ്ശൂരിലെ സ്‌കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സി.എന്‍.രാമചന്ദ്രന്‍ നായര്‍, സുരേന്ദ്രമോഹന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.