Thursday, October 14, 2010

ഓഗസ്റ്റ്‌ 15 - ആഗോള കൈകഴുകല്‍ ദിനം


നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കയ്യില്‍
ആഗോളതലത്തില്‍ ശിശു മരണകാരണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും അതിസാരവും ശ്വാസകോശാണ്ബാധയും   മൂലമാണന്നു ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.ഒന്ന് മുതല്‍ അഞ്ചു വരെയുള്ള പ്രായത്തിലെ പ്രധാനപെട്ട പത്തില്‍ അഞ്ചു മാരക രോഗങ്ങളും ജലവും ശുചീകാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ ദിവസേന ആയിരം ശിശുക്കള്‍ അതിസാരം മൂലം മരണമടയുന്നു. തന്നെയുമല്ല,കുട്ടികളെ അസുഖങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കുന്നത് മൂലം ശരിയായി ആഹാരം കഴിക്കാന്‍ സാധിക്കാതെ വരുകയും സ്കൂള്‍ ദിനങ്ങള്‍ നഷ്ടപ്പെടുകയും  ചെയ്യുന്നു. ഇതുമൂലം ഇന്ത്യയിലെ പകുതിയോളം കുട്ടികളിലും പോഷകാഹാര കുറവുണ്ട്.

രോഗത്തിന്‍റെ സര്‍വ്വ സാധാരണമായ കാരണം എന്താണ്. 

ബാക്ടീരിയയും വൈറസും പരോപജീവികളാണ് രോഗങ്ങള്‍ക്ക് കാരണമെന്ന് നമുക്കൊക്കെ അറിയാം. നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവയെ കാണാനാവില്ല എന്നും അറിയാം. വായിലൂടെയും ത്വക്കിലൂടെയും ആണ് ഇവ ശരീരത്തില്‍ പ്രവേശിക്കുന്നത്. 
രോഗാണുക്കളുടെയും. സൂക്ഷമാകീടങ്ങളുടെയും ഉത്ഭവ സ്ഥാനം വിസര്‍ജ്യമാണ്‌. കേവലം ഒരു ഗ്രാം മനുഷ്യ വിസര്‍ജ്യത്തിനു പത്തുദശലക്ഷം വൈറസും ലക്ഷോപലക്ഷം  ബാക്ടീരിയയും ഉള്‍ക്കൊള്ളാനാവും.

സുരക്ഷിതമായ രീതിയില്‍ കൈകാര്യം  ചെയ്തില്ലങ്കില്‍ ചിത്രത്തില്‍ കാണുന്നതുപോലെ രോഗാണുക്കള്‍ പരിസരങ്ങളില്‍ കടക്കുകയും ഈച്ച, വിരലുകള്‍, ദ്രാവകരൂപത്തില്‍ വായിലൂടെയും മറ്റും വ്യാപിക്കുകയും ചെയ്യുന്നു.
വഴികള്‍ പലതാണെങ്കിലും അവയെല്ലാം പുറപ്പെടുന്നത് ഒരു സ്ഥലത്തുനിന്നാണ്:
മനുഷ്യ വിസര്‍ജ്യം പ്രാഥമിക തടസ്സങ്ങള്‍ - ശുചീകരണവും കൈകഴുകലും  - ആഹാരം കഴിക്കുന്നതിനു മുന്‍പ് വിസര്‍ജ്യവുമായി  സ്പര്‍ശിക്കുവാന്‍  ഇടയായതിന് ശേഷം - മനുഷ്യ വിസര്‍ജ്യം - ആഹാര സ്ഥലത്ത് എത്തുന്നതു തടയുക.
കൈ കഴുകളില്‍ ശ്രദ്ധയൂന്നുന്നതെന്തു കൊണ്ട്?
 
കൈകഴുകല്‍ അണുവ്യാപനം  തടയുന്നു. അതിസാരവും ശ്വാസകോശ  അണുബാധയും ( ശോധന ശേഷമോ ശിശുവിന്‍റെ  മലം കൈകാര്യം ചെയ്തതിനു ശേഷമോ) സോപ്പ് ഉപയോഗിച്ച് കൈകഴുകിയാല്‍ അതിസാര സാധ്യത 42 - 47 ശതമാനം കുറയ്ക്കുമെന്ന് ഈയിടെ നടന്ന ഒരു അവലോകനം ചൂണ്ടികാട്ടുന്നു. കൈകഴുകാലിലൂടെ 30 ശതമാനം ശ്വാസകോശ അണുബാധ തടയാമെന്ന് ഗവേഷണങ്ങള്‍ നിര്‍ദേശിക്കുന്നു.
ശുദ്ധമായി കാണപ്പെടുന്ന കൈകളില്‍പ്പോലും ലക്ഷോപലക്ഷം രോഗകാരണമായ അണുക്കള്‍ ഉണ്ടാകാം. ആഹാര  പദാര്‍തങ്ങള്‍  കൈകാര്യം ചെയ്യുക, ഹസ്തദാനം, ടോയിലറ്റിന്റെ വാതിലില്‍ സ്പര്‍ശിക്കുക മുതലായ സാധാരണ പ്രവര്‍ത്തികള്‍ കൊണ്ട്  ഈ രോഗാണുക്കള്‍ പകരുന്നു. സൂക്ഷ്മദര്‍ശിനി കൊണ്ട് പരിശോധിക്കുമ്പോള്‍ നമ്മുടെ വൃത്തിയുള്ള  കരങ്ങളില്‍ നാം കാണാതെ ധാരാളം രോഗാണുക്കള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം. അതിനാല്‍, കൈകഴുകാലിലൂടെ പലതരം രോഗാണുക്കളുടെ വ്യാപനം തടയാം. ഇതൊരു വ്യാക്സിനെക്കാള്‍ വളരെ ഫലപ്രദമായെക്കാം. സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് സ്വയം ചെയ്യുന്ന ഒരു വാക്സീകരണമായി കരുതാം.
എന്തുകൊണ്ട് സോപ്പ്  
കാര്‍ബണ്‍,ഹൈഡ്രജന്‍ പരമാണുക്കളുടെയും ഒരു ഓക്സിജന്‍ പരമാണുവിന്റേയും ദൈര്‍ഘ്യമുള്ള ഒരു ശൃംഖലയാണ് സോപ്പ് തന്മാത്ര.സോപ്പ് ജലത്തിന്റെ പ്രതലബലം കുറച്ചു ജലത്തെ അഴുക്കു പിടിച്ച പ്രതലങ്ങളില്‍ വ്യാപിപ്പിക്കുകയും നനയ്ക്കുകയും ചെയ്യുന്നു. ജലത്തിനെ സോപ്പ് കൂടുതല്‍ നനവുള്ളതാക്കുന്നതായി പറയപ്പെടുന്നു. സോപ്പ് തന്മാത്രയുടെ ഒരറ്റം ജലത്തിലായിരിക്കുവാന്‍ ഇഷ്ട്ടപെടുന്നു. ഇതിനെ 'ജലസ്നേഹി' എന്ന് വിളിക്കുന്നു. ( ഹൈഡ്രോഫിലിക്). മറ്റേയറ്റം ജലത്തില്‍ നിന്ന് അകന്നു നില്‍ക്കുവാന്‍ ശ്രമിക്കുന്നു.ഇതിനെ 'ജലവിരോധി' എന്ന് പറയപ്പെടുന്നു. ( ഹൈഡ്രോഫോബിക്). എന്നാല്‍ ഇത് മെഴുക്കിനോടും അഴുക്കിനോടും എളുപ്പം ചേരുന്നു. കഴുകുന്ന അവസരത്തില്‍ സോപിലെ തന്മാത്രയിലെ വഴുവഴുപ്പുള്ള ഭാഗം നമ്മുടെ കൈയിലേയോ ശരീരത്തിലെയോ വസ്ത്രങ്ങളിലെയോ അഴുക്കും മെഴുക്കുമായിചേരുന്നു. തുടര്‍ന്ന് മെഴുക്കിന്റെയും അഴുക്കിന്റെയും ചെറിയ കക്ഷണങ്ങള്‍ അയഞ്ഞ് സോപ്പ് തന്മാത്രകളെ വലയം ചെയ്യുന്നു.അപ്പോള്‍ ഒരു ജലപ്രവാഹത്തിലൂടെ അഴുക്കും മെഴുക്കും കഴുകി കളയാം. 
സോപും (ഇതു സോപ്പും) ജലവും കൈയിലെ സൂക്ഷ്മാണു  കലര്‍ന്ന അഴുക്കു മതിയായ  രീതിയില്‍ നീക്കികലയുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നു. കൈകള്‍ മുഴുവന്‍ സോപ്പ് കൊണ്ട് ആവരണം ചെയ്തു പിന്നീട് കഴുകി കളയണം. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌