Thursday, July 5, 2012

വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പുരസ്‌കാര വിതരണ യോഗം.
പിറവം: പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു.
ഒന്നാം വര്‍ഷ ക്ലാസ്സുകള്‍ക്കെത്തിയ നവാഗതരെ സ്വീകരിക്കാന്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ വര്‍ഷം മികച്ച വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ പാരിഷ്ഹാളില്‍ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു.രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ വികാരി സൈമണ്‍ ചെള്ളിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ അധ്യക്ഷനായി. മുന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.
മാനേജര്‍ പി.സി. ചിന്നക്കുട്ടി, സഭ മാനേജിങ് സമിതിയംഗം കെ.ജെ. വര്‍ക്കി, ബ്ലോക്ക് പഞ്ചായത്തംഗം ഐഷ മാധവന്‍, വലിയപള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, മുന്‍ പ്രിന്‍സിപ്പല്‍ പി.ടി. അന്നമ്മ, വിദ്യാര്‍ഥി പ്രതിനിധി ബേസില്‍ ജോണ്‍, സ്റ്റാഫ് സെക്രട്ടറി ഷാജി വര്‍ഗീസ്, ലാല്‍ പി. മാത്യു, ഐശ്വര്യ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ്, വിദ്യാര്‍ഥി പ്രതിനിധി ഷാനഷാജി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌