Saturday, July 14, 2012

സ്വാതികൃഷ്ണയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങി

കൊച്ചി: സ്വാതി കൃഷ്ണയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടങ്ങി. കരളിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സ്വാതിക്ക് ശസ്ത്രിക്രിയ നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം രാവിലെ അനുമതി നല്‍കിരുന്നു.  നിയമക്കുരുക്കു മൂലം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി സ്വാതിയുടെ ജീവന്‍ അപകടാവസ്ഥയിലാവുന്നതിനെപ്പറ്റിയുള്ള  വാര്‍ത്തയെ തുടര്‍ന്ന്  ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നത് .

ഒടുവില്‍ നിയമം നീതിതേടിയവര്‍ക്കൊപ്പമെത്തി. ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിന്റെ ഇടപെടല്‍ കുരുക്കുകള്‍ വേഗത്തില്‍ അഴിച്ചു. സ്വാതിയെ എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ കോട്ടയത്തു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്ക് അനുമതി നല്‍കി.  മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ തന്നെ അധികൃതരും സ്വാതിയുടെ ബന്ധുക്കളും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. കരള്‍ ദാനം ചെയ്യാമെന്നേറ്റ സ്വാതിയുടെ ഇളയമ്മയുടെ സമ്മതപത്രം മെഡിക്കല്‍ ബോര്‍ഡിനു മുന്നിലെത്തിയതോടെ തീരുമാനം പിന്നെ വൈകിയില്ല.  ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കാത്തിരുന്ന ആശുപത്രി അധികൃതര്‍ക്ക്  ഈ തീരുമാനം മാത്രം മതിയായിരുന്നു. അല്‍പം മുമ്പ് സ്വാതിയെ ഒാപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി.
അബോധാവസ്ഥയിലെങ്കിലും സ്വാതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ സുധീന്ദ്രന്‍  പറഞ്ഞു.
ശസ്ത്രക്രിയ പത്തുമണിക്കുറെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഒരാഴ്ചയ്ക്ക് മുമ്പാണ് സ്വാതിയെ കരള്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയമക്കുരുക്കുകള്‍ മൂലമാണ് സ്വാതിയുടെ ശസ്ത്രക്രിയ ഇത്രയും വൈകിയത്.സ്വാതിയുടെ കരളിനൊപ്പം മറ്റ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും ഇപ്പോള്‍ സങ്കീര്‍ണാവസ്ഥയിലാണ്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌