Thursday, July 19, 2012

സ്വാതി കൃഷ്ണയ്ക്ക് പഠനം നഷ്ടമാവുകയില്ല.അദ്ധ്യാപകര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസ് എടുക്കും.

കരള്‍ മാറ്റ ശസ്ത്രക്രിയക്കു വിധേയയായി അമൃത ഹോസ്പ്പിറ്റലില്‍  കഴിയുന്ന സ്വാതി കൃഷ്ണയ്ക്ക് എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസ്സ്‌ എടുക്കും ഇതിനായി സ്വാതിയ്ക്ക് ലാപ്‌ ടോപ്പും ഇന്റര്‍നെറ്റ്‌ കണക്ഷനും നല്‍കും.ഒരാഴ്ചയ്ക്കുള്ളില്‍ ICU വില്‍ നിന്നും മാറ്റുമെങ്കിലും ദീര്‍ഘ നാളുകള്‍ ഹോസ്പ്പിറ്റല്‍ ഹോസ്റ്റലില്‍ കഴിയേണ്ടിവരും. ഇതിനെത്തുടര്‍ന്ന് പഠനം നഷ്ട മാകാതിരിക്കുന്നതിനായാണ് ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ക്ലാസ് എടുക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ എ.എ ഒനാന്‍കുഞ്ഞു പറഞ്ഞു.ക്ലാസിലെ നോട്ടുകള്‍ ഇ-മെയില്‍ മുഖേന അയക്കുകയും പാഠങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞു കൊടുക്കുകയും ചെയ്യും.എസ്  എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ച സ്വാതി കവയത്രി കൂടിയാണ്. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌