
എം കെ എം എച് എസ് എസ്സിലെ ഹെല്‍ത്ത് ക്ലബ്ബിന്റെയും JCI പിറവം MIDLAND ന്‍റെ യും സംയുക്ത്ത ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ക്ലബ് അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങില്‍ JCI പ്രസിഡണ്ട് ശ്രീ ജോണ്‍ കെ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് ക്ലബ് പ്രസിഡണ്ട് മാസ്റ്റര്‍ സാഗര്‍ അശോക് (IX) സ്വാഗതം ആശംസിച്ചു.JCI യുടെ മികച്ച സോണ്‍ ട്രെയിനര്‍ ഡോ.ജയശങ്കര്‍ (BHMS) ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ്സില്‍ കുട്ടികളില്‍ വളരേണ്ട ആരോഗ്യ ശീലങ്ങള്‍,പാലിക്കേണ്ട ഭക്ഷണ ക്രമങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി.മഴക്കാല രോഗങ്ങള്‍,അതിന്റെ കാരണങ്ങള്‍,പ്രതിവിധികള്‍ ഇവയെല്ലാം ഡോക്ടര്‍ വിശദീകരിച്ചു.H1 N1,ഡങ്കി പനി, ചിക്കുന്‍ ഗുനിയ മുതലായ രോഗങ്ങള്‍ അവയുടെ ലക്ഷണങ്ങള്‍,മുന്‍കരുതലുകള്‍,പ്രതിവിധി എന്നിവയും ഡോക്ടര്‍ കുട്ടികള്‍ക്ക് മനസിലാക്കി കൊടുത്ത്.മള്‍ട്ടി മീഡിയയുടെ സഹായം ക്ലാസ്സ് കൂടുതല്‍ ആകര്‍ഷകമാക്കി.പ്രഥമ ശുശ്രൂക്ഷകളെകുറിച്ചും കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തി.
അധ്യാപകരായ സി കെ മിനി, ഷാജി ജോര്‍ജ്, ജിന്‍സി ജോര്‍ജ്, ഷെബി, പ്രീത, ആശ, ശലോമി, സി.പി മിനി എന്നിവരും JCI സെക്രട്ടറി,മെംബേര്‍സ് എന്നിവരും പങ്കുചേര്‍ന്നു.
ഈ ക്ലാസ്സിന്റെ തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ ക്ലിബ് അംഗങ്ങള്‍ സ്കൂളിലെ കുട്ടികളെബോധാവാന്മാരക്കുവാന്‍ തീരുമാനിച്ചു.