Showing posts with label ആനുവല്‍ ഡേ. Show all posts
Showing posts with label ആനുവല്‍ ഡേ. Show all posts

Saturday, February 26, 2011

ANNUAL DAY 2011

എം കെ എം എല്‍ പി സ്കൂളിന്റെ വാര്‍ഷികാഘോഷം പിറവം ഗ്രാമ  പഞ്ചായത്ത്  പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ ഉദ്ഘടാനം ചെയ്യുന്നു. ശ്രീ ബിനു ഇ പി, എല്‍ പി  സ്കൂള്‍ ഡയറക്ടര്‍ ശ്രീമതി ലീലാമ്മ അബ്രാഹം, സ്കൂള്‍ മാനേജര്‍ പി സി ചിന്നക്കുട്ടി, പിറവം വലിയ പള്ളി ട്രസ്റ്റി ശ്രീ മത്തായി തെക്കുംമൂട്ടില്‍ എന്നിവര്‍ സമീപം.
പിറവം: എം.കെ.എം എല്‍.പി സ്കൂളിന്റെ ഏഴാമത് വാര്‍ഷികം പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ കെ വി സാബു ഉദ്ഘാടനം ചെയ്തു.പിറവം വലിയ പള്ളി ട്രസ്റ്റി ശ്രീ മത്തായി തെക്കുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ ഡയറക്ടര്‍ ശ്രീമതി ലീലാമ്മ അബ്രാഹം റിപ്പോര്‍ട്ട് അവതരിപിച്ചു. മാനേജര്‍ ശ്രീ പി.സി ചിന്നക്കുട്ടി വിവിധ വിഭാഗങ്ങളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ ശ്രീ ബൈജു കൃതജ്ഞത  അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാമത്സരങ്ങള്‍ നടന്നു.

Friday, February 25, 2011

എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ വാര്‍ഷികം "വര്‍ണ്ണം 2011"

"വര്‍ണ്ണം 2011"


എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ വാര്‍ഷികം "വര്‍ണ്ണം 2011" സിനിമ സീരിയല്‍ താരം ശ്രീ ടിനി ടോം ഉദ്ഘാടനം ചെയ്യുന്നു.ശ്രീ ഷാജി ജോര്‍ജ്, പ്രിന്‍സിപ്പാള്‍ എ എ ഓനന്‍കുഞ്ഞു,മാനേജര്‍ ശ്രീ പി.സി ചിന്നക്കുട്ടി, പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌, എം എല്‍ എ ശ്രീ.എം ജെ ജേക്കബ്‌, പി ടി എ പ്രസിഡണ്ട്‌ എം ഒ വര്‍ഗീസ്‌,  ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഐഷ മാധവന്‍, ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍,ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.വി  ബാബു, ശ്രീ സൈബി എന്നിവര്‍ സമീപം.
പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. 
പെന്‍ഷന്‍ പറ്റുന്ന ശ്രീമതി കെ പി ലില്ലി ടീച്ചര്‍ക്ക്‌ ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.വി.ബാബു സ്കൂളിന്റെ ഉപഹാരം നല്‍കുന്നു. 
ശ്രീമതി കെ പി ലില്ലി ടീച്ചര്‍ക്ക്‌ പി ടി എ യുടെ  വക  ഉപഹാരം ശ്രീ എം.ഒ.വര്‍ഗീസും ശ്രീമതി ഐഷ മാധവനും  ചേര്‍ന്ന് നല്‍കുന്നു. 


പിറവം: എം കെ എം ഹയര്‍ സെക്കന്ററി  സ്കൂള്‍ വാര്‍ഷികം "വര്‍ണ്ണം 2011 "  പിറവം വലിയ പള്ളി പരിഷ് ഹാളില്‍ വച്ച്  സിനിമ സീരിയല്‍  താരം ടിനി ടോം ഉദ്ഘാടനം ചെയ്തു.   പിറവം വലിയ പള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിറവം എം എല്‍ എ  ശ്രീ.എം ജെ ജേക്കബ്‌ മുഖ്യ പ്രഭാഷണം നടത്തി.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌