Showing posts with label പഠന ക്യാമ്പ്. Show all posts
Showing posts with label പഠന ക്യാമ്പ്. Show all posts

Friday, May 20, 2011

വനം, വന്യജീവി പഠന ക്യാമ്പുമായി എം.കെ.എമ്മിലെ കുട്ടികള്‍ ഇടുക്കി വനാന്തരത്തില്‍


പിറവം: പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ പ്രകൃതിയെ അടുത്തറിയാന്‍ ഇടുക്കി വന്യജീവി സങ്കേതത്തില്‍ നടത്തിയ മൂന്നു ദിവസത്തെ ക്യാമ്പ്‌ പഠന ക്യാമ്പ് കുട്ടികള്‍ക്ക് പുത്തന്‍ അറിവ് പകര്‍ന്നു.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകള്‍ക്കരികിലുള്ള നിബിഡ വനപ്രദേശമാണ് വന്യ ജീവിസങ്കേതമായി സംരക്ഷിക്കുന്നത്. ആന കാട്ടുപോത്ത്, വിവിധയിനം കുരങ്ങുകള്‍ തുടങ്ങി ധാരാളം ജീവികള്‍ ഇവിടെയുണ്ട്.
കാടറിയാന്‍ കണ്ണും കാതും തുറന്നു ആകാംഷയോടെ നടന്നു നീങ്ങിയ  വിദ്യാര്‍ ത്ഥികള്‍ക്ക് മുന്നില്‍ കാടിന് കൂടുതല്‍ കനം വച്ചു.അഗാധതയില്‍ നിന്നുയര്‍ന്ന് നില്‍ക്കുന്ന വന്‍മരങ്ങളും അവയ്ക്കിടയില്‍ മലമുകളിലെ മഹാസമുദ്രം പോലെ വിസ്തൃതമായ ഇടുക്കി ഡാമിന്റെ റിസര്‍വോയറും. വന്യജീവികളുടെ ആവാസകേന്ദ്രമായ നിബിഡവനമേഖലയും കുട്ടികള്‍ മതിവരുവോളം കണ്ട് ആസ്വദിച്ചു. ആയിരക്കണക്കിന് പച്ചമരുന്നുകള്‍ ഉള്‍പ്പെടുന്ന ജൈവസമ്പത്തിന്റെ കലവറ, പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള ഇടുക്കി വന്ന്യജീവി സങ്കേതം സാഹസികതയുടെ പുതിയ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. വനാന്തരയാത്രയില്‍ നിന്നും കിട്ടിയ അറിവുകള്‍ കുട്ടികള്‍ക്ക് താങ്കളുടെ ചുറ്റുപാട് കളെക്കുറിച്ച് പുതിയ ദിശാബോധം നല്‍കി. ക്യാമ്പിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദര്‍ശനവും ക്ലാസ്സുകളും നടന്നു. ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാബി വര്‍ഗീസ്‌, റെഞ്ചര്‍ കെ.എ.വര്‍ഗീസ്‌, പ്രിന്‍സിപ്പല്‍ എ.എ.ഓനാന്‍കുഞ്ഞ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി. വര്‍ഗീസ്, അധ്യാപകനായ സിജി എബ്രഹാം, എം.ജെ.പൗലോസ്  വിദ്യാര്‍ഥിപ്രതിനിധികളായ അക്ഷയ് കെ.പി, റിതിന്‍ രാജ്, ജില്‍സ് ജോര്‍ജ്, ആനന്തു.റ്റി.ജി, ജോഷി വര്‍ഗീസ്‌, അലോക് തോമസ്, റിച്ചാര്‍ഡ്‌ രാജു എന്നിവര്‍  തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

Tuesday, February 22, 2011

ജില്ല ടൂറിസം ക്ലബ്ബുകളുടെ ജില്ല ക്യാമ്പ്‌

എറണാകുളം ജില്ല ടൂറിസം ക്ലബ്ബുകളുടെ ജില്ല ക്യാമ്പ്‌  പിറവം  എം കെ എം ഹൈ സ്കൂളില്‍ വച്ച് പിറവം എം എല്‍ എ ശ്രീ എം ജെ ജേക്കബ്‌  ഉദ്ഘാടനം   ചെയ്യുന്നു. , DTPC സെക്രടറി കെ  എസ് ഷൈന്‍, വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ബിജു റെജി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ഷിജി ഗോപകുമാര്‍   ഷിജി ഗോപകുമാര്‍ പി ടി എ പ്രസിഡണ്ട്‌ ശ്രീ എം ഒ വര്‍ഗീസ്‌  പിറവം  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സബ് കെ ജേക്കബ്‌  പ്രിന്സിപാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു ,ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി, ജില്ല ടൂറിസം ക്ലബ്‌ ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ ബെന്നി ബെന്നി വി വര്‍ഗീസ്‌ എന്നിവര്‍ സമീപം.

ജില്ലയിലെ 40 ടൂറിസം ക്ലബുകളില്‍ നിന്നുള്ള അധ്യാപക, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ ടൂറിസം സാധ്യതാ പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള പ്രദര്‍ശനം, പഠനയാത്രകള്‍ എന്നിവ  ക്യാമ്പില്‍ ഉള്കൊള്ളിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10 ന് ആരംഭിച്ച ക്യാമ്പ്‌  എം.ജെ. ജേക്കബ് എം.എല്‍.എ. ഉദ്ഘാടം ചെയ്തു. പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു  കെ ജേക്കബ്‌   അദ്ധ്യക്ഷത വഹിച്ചു. ഡി ടി പി സി സെക്രട്ടറി - കെ.എസ്.ഷൈന്‍, ജില്ലാ ടീച്ചര്‍ കോര്‍ഡിനേറ്റര്‍ ബെന്നി വി. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Monday, December 27, 2010

സാമൂഹ്യ സേവനവുമായി വിദ്യാര്‍ഥികള്‍ ഗ്രാമങ്ങളിലേക്ക്.

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് വാര്‍ഷിക സപ്ത ദിന സഹവാസ ക്യാമ്പ്‌ എം ജെ ജേക്കബ്‌ എം എല്‍ എ ഉദ്ഘാടനം ചെയ്തു.പ്രോജക്റ്റ് വര്‍ക്കുകള്‍ , സാമൂഹ്യ സേവന പരിപാടികള്‍ ,വിദ്യാര്‍ത്ഥികളെ കര്‍മ്മോല്സുകരാക്കുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന  വിവിധ പരിപാടികള്‍ എന്നിവ ക്യാമ്പില്‍ ഉണ്ടായിരുന്നു.കാരൂര്‍ സെന്റ്‌ ഗ്രിഗോറിയോസ് യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ മണീട്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ പോള്‍ വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു.V H C ഡയറക്ടര്‍ ഡോ. ജോണി കെ ജോണ്‍ മുഖ്യ പ്രഭാക്ഷണം നടത്തി.ഡോ. ഉല്ലാസ് ജോര്‍ജ്, പഞ്ചായത്തംഗം ശ്രീമതി ശ്യാമ പി ദേവരാജന്‍,മാനേജര്‍ ശ്രീ പി സി ചിന്നകുട്ടി, പ്രിന്‍സിപ്പല്‍ ശ്രീ  എ എ ഓനന്‍കുഞ്ഞു,കാരൂര്‍ സെന്റ്‌ ഗ്രിഗോറിയോസ് യു പി സ്കൂള്‍ മാനേജര്‍ എം യു പൗലോസ്‌,ഹെഡ്മിസ്ട്രസ്സ്  എല്‍സമ്മ  വര്‍ഗീസ്‌, പി ടി എ പ്രസിഡണ്ട് എം ഒ വര്‍ഗീസ്‌,ശ്രീ ഷാജി വര്‍ഗീസ്‌,അലോക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ സ്വാഗതവും ശ്രീ സിജി എബ്രഹാം നന്ദിയും പറഞ്ഞു.

Wednesday, August 11, 2010

സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി


പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ സൈലെന്റ് വാലിയില്‍ നടത്തിയ പഠന ക്യാമ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ശ്രേഷ്o കാതോലിക്ക ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയില്‍ നിന്നും കുട്ടികള്‍ ഏറ്റുവാങ്ങുന്നു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌