Sunday, October 24, 2010

'അവന്റെ' വഴിയില്‍ ഇരയായി, ഒരു മരവും മറതരാതെ

അമ്പ്, ഏത് നിമിഷത്തിലും മുതുകില്‍ തറയ്ക്കാം. പ്രാണനുംകൊണ്ട് ഞാന്‍ ഓടുകയാണ്. അന്ത്യത്തിന്റെ പ്രവചനംപോലെയായിരുന്നു ആ വരികള്‍. നിരത്തുവക്കില്‍ മരിച്ചുകിടന്ന കവി അയ്യപ്പന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത കുറിപ്പിലെ കവിതാശകലങ്ങള്‍. ഒരു പക്ഷേ അവസാനത്തെ കവിത. ഒരു കീറക്കടലാസിലായിരുന്നു അത്. ചില ഫോണ്‍നമ്പരുകള്‍ക്കൊപ്പം ഏറെ വ്യക്തമല്ലാത്ത വരികള്‍. അത് അതേപടി ഇവിടെ പകര്‍ത്തുകയാണ്. പണിക്കുറ തീരാത്ത കവിത. അവ്യക്തതകള്‍ തീര്‍ക്കാന്‍ വഴിയില്ല.
പല്ല്
അമ്പ് ഏത് നിമിഷത്തിലും
മുതുകില്‍ത്തറയ്ക്കാം
പ്രാണനുംകൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കിനുചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വഴിയില്‍ ഞാന്‍
ഇരയായി
നീയെന്നെപ്പോലെ
എന്നെ വിഡ്ഢിയായിക്കാണു (അവ്യക്തം)
മുറ്റത്തെ വെയിലിന്‍ (അവ്യക്തം)
നീയും പുതപ്പ്
(ഈ കവിതയിപ്പോള്‍ കന്റോണ്‍മെന്റ്
പോലീസിന്റെ കസ്റ്റഡിയിലാണ്.)

Wednesday, October 20, 2010

കേരള സര്‍ക്കാരിന്റെ  സ്കൂള്‍ കുട്ടികള്‍ക്കുള്ള പാല്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു നിര്‍വ്വഹിക്കുന്നു 

Monday, October 18, 2010

പരിസ്ഥിതി സന്ദേശവുമായി എം കെ എം സ്കൂളില്‍ 'ജലായനം ' പദ്ധതി' ആരംഭിച്ചു.

പിറവം: നദികളും, തടാകങ്ങളും, മറ്റു ജലസ്രോതസ്സുകളും മലിനമാക്കുന്നതിനെതിരെയും, ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സമൂഹത്തെ ബോധാവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ജലായനം' പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ആദ്യഘട്ടമായി സാമൂഹ്യഅവബോധന സൈക്കിള്‍ റാലി പിറവം പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ബിജുമോന്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു.പരിസ്ഥിതി സൌഹാര്‍ദ്ധ ജീവിത ശൈലിയും സംസ്കാരവും രൂപപെടുത്തിയെടുക്കുവാന്‍ അദ്ദേഹം കുട്ടികളെ ഉദ്ബോധിപിച്ചു.പ്രിന്‍സിപ്പാള്‍ ശ്രീ എ ആ ഓനന്‍കുഞ്ഞു ആദ്യക്ഷനായിരുന്നു.  എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ 'ജലായനം'പദ്ധതി' വിശദീകരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി സാറാമ്മ കുര്യാക്കോസ് ,ശ്രീ ജോമോന്‍ ജേക്കബ്‌,വോളന്ററി സെക്രട്ടറിമാരായ അലോക് തോമസ്‌, തോമസ്‌ ഏലിയാസ്,അക്ഷയ മോള്‍ എന്നിവര്‍ സംസാരിച്ചു.

Friday, October 15, 2010

എയ്ഡഡ് സ്‌കൂള്‍ പ്രവേശനം: പോലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ പ്രവേശനത്തെപ്പറ്റി പോലീസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളിലെ വ്യാജ മേല്‍വിലാസക്കാരെ കണ്ടെത്താനാണ് അന്വേഷണം. ഓരോ സ്‌കൂളിലും പോലീസ് നേരിട്ടെത്തി പരിശോധന നടത്തണം. അഡ്മിഷന്‍ രജിസ്റ്റര്‍ പരിശോധിച്ച് വ്യാജ മേല്‍വിലാസക്കാരെ പോലീസ് കണ്ടെത്തണമെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

Thursday, October 14, 2010

ഓഗസ്റ്റ്‌ 15 - ആഗോള കൈകഴുകല്‍ ദിനം


നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കയ്യില്‍
ആഗോളതലത്തില്‍ ശിശു മരണകാരണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും അതിസാരവും ശ്വാസകോശാണ്ബാധയും   മൂലമാണന്നു ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.ഒന്ന് മുതല്‍ അഞ്ചു വരെയുള്ള പ്രായത്തിലെ പ്രധാനപെട്ട പത്തില്‍ അഞ്ചു മാരക രോഗങ്ങളും ജലവും ശുചീകാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ ദിവസേന ആയിരം ശിശുക്കള്‍ അതിസാരം മൂലം മരണമടയുന്നു. തന്നെയുമല്ല,കുട്ടികളെ അസുഖങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കുന്നത് മൂലം ശരിയായി ആഹാരം കഴിക്കാന്‍ സാധിക്കാതെ വരുകയും സ്കൂള്‍ ദിനങ്ങള്‍ നഷ്ടപ്പെടുകയും  ചെയ്യുന്നു. ഇതുമൂലം ഇന്ത്യയിലെ പകുതിയോളം കുട്ടികളിലും പോഷകാഹാര കുറവുണ്ട്.

Tuesday, October 12, 2010

സ്വര്‍ണക്കൊടിയിറക്കം


ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അസാധ്യമായി ഒന്നുമില്ല എന്ന് വിളംബരം ചെയ്തുകൊണ്ട് പത്തൊന്‍പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണു. ഇന്ത്യക്കാരന്റെ ആശയാഭിലാഷങ്ങളും സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ച പ്രൗഢഗംഭീരമായ സമാപനച്ചടങ്ങോടെയാണ് ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഗെയിംസിനോട് വിടചൊല്ലിയത്. 38 സ്വര്‍ണമടക്കം 101 മെഡലുകളോടെ ഗെയിംസില്‍ രണ്ടാംസ്ഥാനത്തെത്തി തികഞ്ഞ അഭിമാനത്തോടെയായിരുന്നു ഇന്ത്യയുടെ കായികതാരങ്ങള്‍ സമാപനച്ചടങ്ങിനെത്തിയത്. കുറ്റമറ്റരീതിയില്‍ ഗെയിംസ് സംഘടിപ്പിച്ച് ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാനുള്ള ശേഷിയുണ്ടെന്ന ആത്മവിശ്വാസത്തോടെ സംഘാടകരും നിറഞ്ഞ മനസ്സോടെ അരലക്ഷത്തിലധികം കാണികളും അണിനിരന്നപ്പോള്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ചിരിക്കുന്ന മുഖങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവരെ സാക്ഷി നിര്‍ത്തി ഗെയിംസ് പതാക താഴെയിറക്കി. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അത് 2014-ല്‍ ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്ന സ്‌കോട്ട്‌ലന്‍ഡ് നഗരമായ ഗ്ലാസ്‌ഗോയിലെ പ്രഭു റോബര്‍ട്ട് വിന്റര്‍ക്ക് കൈമാറി. അതിന് സാക്ഷികളായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

ഇരുനൂറോളം 'പുതിയ' ജീവജാതികള്‍കൂടിസിഡ്‌നി: വെളുത്ത വാലുള്ള എലിയും നീണ്ട മൂക്കുള്ള കുഞ്ഞന്‍തവളയുമുള്‍പ്പെടെ 200-ഓളം 'പുതിയ' ജീവജാലങ്ങളെ കണ്ടെത്തി. ശാന്തസമുദ്ര ദ്വീപായ പാപ്പു ന്യൂഗിനിയില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് മനുഷ്യന്‍ ഇന്നേവരെ പരിചയപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങള്‍ ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്.

Sunday, October 10, 2010

Quiz Programme.


ഹെല്‍ത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി  നൂറോളം കുട്ടികള്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഹെല്‍ത്ത്‌ ക്ലബ്ബ് ടീച്ചര്‍  കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി സി കെ മിനി, അദ്ധ്യപകരായ ശ്രീമതി ആശ തോമസ്‌, ശ്രീമതി പുഷപ്പലത പി ജെ,  ശ്രീമതി ലിബി രാജു, ശ്രീമതി ജിന്‍സി ജോര്‍ജ്, ശ്രീമതി ഷൈനി  അബ്രാഹം എന്നിവര്‍ നേതൃത്വം നല്‍കി. വിജയികളായവരുടെ പേര് വിവരം താഴെ കൊടുക്കുന്നു.

High School
  1. വൈശാക്  പി വിജയന്‍  
  2. ആര്യ വിദ്യാധരന്‍ 
  3. അമല്‍ ചാക്കോ
U P
  1. ശ്രീലക്ഷ്മി ശിവകുമാര്‍ 
  2. അലന്‍ ജോയി 
  3. അലക്സ്‌ പൗലോസ്‌

Wednesday, October 6, 2010

റേഡിയോ എം കെ എം

പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി MKM HSS ലെ  കുട്ടികള്‍ റേഡിയോ  സംപ്രേഷണം തുടങ്ങുന്നു. കുട്ടികളുടെ റേഡിയോ നിലയത്തിന്റെ ട്രയല്‍ സംപ്രേഷണം തുടങ്ങി കഴിഞ്ഞു.റേഡിയോ എം കെ എം എന്ന പേരിലായിരിക്കും സംപ്രേഷണം തുടങ്ങുക. കുട്ടികള്‍ക്ക് സ്റ്റുഡിയോയിലെത്തി ലൈവ് പ്രോഗ്രാമുകളിലും റെക്കോര്‍ഡിംഗ് പ്രോഗ്രമ്മുകളിലും നേരിട്ട് പങ്കെടുക്കാം.

Monday, October 4, 2010

ഉപജില്ല ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായി

2010 - 2011 വര്‍ഷത്തെ പിറവം ഉപജില്ല ക്രിക്കറ്റ്  മത്സരത്തില്‍ പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികളായ ടീം അംഗങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു, കയികാദ്ധ്യപകന്‍ ശ്രീ എം സി തങ്കച്ചന്‍, അദ്ധ്യപകനായ ശ്രീ അഭിലാഷ് എന്നിവര്‍ക്കൊപ്പം.

ശുചിത്വ വാരചാരണത്തിനു തുടക്കമായി.

ഗാന്ധിജയന്തി ദിനാചരണം

 
പ്ലാസ്റ്റിക്‌
വിരുദ്ധ പ്രചാരണം നടത്തി.

പിറവം: എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം നടത്തി. സ്കൂളില്‍ നടന്ന അസംബ്ലിയില്‍ എന്‍ എസ് എസ് പതാക ഉയര്‍ത്തി പ്രതിജ്ഞ എടുത്തു.തുടര്‍ന്ന് കലാലയ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി (Camous community Involvement ) കുട്ടികള്‍ പിറവം പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു, പ്ലാസ്റ്റിക്‌ ഉല്‍പ്പനങ്ങളുടെ ദോക്ഷവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. ആഗോള പരിസ്ഥിതി പ്രശ്നങ്ങളായ കാലാവസ്ഥ വ്യതിയാനം, താപനം എന്നിവയ്ക്ക് മുഖ്യ കാരണം പ്ലാസ്റ്റിക്‌ വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗമാണ്. ഇതിനെതിരെ ഒരു പുതിയ ഉപഭോഗ സംസ്ക്കാരം രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് എന്‍ എസ് എസ് അംഗങ്ങള്‍ സാമൂഹ്യ അവബോധനം നടത്തിയത്.പരിപാടികള്‍ക്ക് പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു, എന്‍ എസ് എസ് പ്രോഗ്രാം  ഓഫീസര്‍  ശ്രീ ബെന്നി വി വര്‍ഗീസ്‌, വോളന്റിയെര്‍ സെക്രട്ടറിമാരായ റിതിന്‍ രാജ്, അലോക് തോമസ്‌, റിനീത്, ജിബു, ദിയ, അനിറ്റ എന്നിവര്‍  നേതൃത്വം നല്‍കി.

Sunday, October 3, 2010

ന്യൂഡല്‍ഹി: സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ സ്‌മരണകളുയര്‍ത്തി 19 ാമത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ഇന്നു തുടക്കമാകും. ആതിഥേയരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ തിളക്കം പ്രതിഫലിക്കുന്ന വര്‍ണാഭമായ കലാവിരുന്നിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രധാന വേദിയായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴിന്‌ ആരംഭിക്കുന്ന ഉദ്‌ഘാടനച്ചടങ്ങിന്‌ ഗെയിംസിന്റെ ഔദ്യോഗിക ഗീതമായ 'ജിയോ ഉഠോ ബഠോ ജീതോ'യുമായി ഓസ്‌കര്‍ ജേതാവ്‌ എ.ആര്‍. റഹ്‌മാന്റെ പ്രകടനം കൂടുതല്‍ മിഴിവേകും.

Saturday, October 2, 2010

ഗാന്ധിജയന്തി സ്മൃതി


Tags: K.L.Mohanavarma, Mahatma Gandhi, Economic, India  
 940കളുടെ തുടക്കത്തിലാണ്. എന്റെ ഒരു വലിയമ്മാവനുണ്ടായിരുന്നു., ഗ്രാമങ്ങളില്‍ വൈദ്യുതിയും ടാര്‍ റോഡും വരുന്നതിനു മുമ്പുള്ള കാലമാണ്. സ്ഥലത്ത് ഒരു പ്രൈമറി സ്‌ക്കൂളും ഒരു കള്ളുകുടിയനും ഒരു യക്ഷിയും ഒരു വായനശാലയും മാത്രമേ ഉള്ളു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ത്തകളും അലയടികളും വായനശാലയില്‍ വരുന്ന പത്രങ്ങളിലൂടെ ഗ്രാമത്തില്‍ സജീവമായിരുന്നു. ഗാന്ധിജിയെ പത്രം വായിക്കാത്തവര്‍ക്കും അറിയാം. വലിയമ്മാവന്‍ പറയും.ഞാനും ഗാന്ധിയും ഒരു പോലാണ്. 

Friday, October 1, 2010

സ്പോര്‍ട്സ് മീറ്റ്‌ സമാപിച്ചു.


രണ്ടു ദിവസമായി  നീണ്ടു നിന്ന  ഈ വര്‍ഷത്തെ സ്പോര്‍ട്സ് മീറ്റ്‌ പൂര്‍വ്വാധികം ഭംഗിയായി  സമാപിച്ചു. ഗ്രീന്‍ ഹൌസ് 265 പോയിന്റു നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബ്ലൂ ഹൌസ് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു വിതരണം ചെയ്തു. ഗ്രീന്‍  ഹൌസിനു വേണ്ടി അദ്ധ്യപകരായ ശ്രീ ബിജു എം പോള്‍, ശ്രീമതി മഞ്ജു സൈമണ്‍, ശ്രീമതി റാണി എ ജോസഫ്‌  എന്നിവരും കുട്ടികളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.

പെരിയാറില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു


ആലുവ: പെരിയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പെരുമ്പാവൂര്‍ മുടിക്കല്‍ ബഷീറിന്റെ മകന്‍ റിജു (16), തോട്ടക്കാട്ടുകര ഉള്ളേലിപറമ്പ് വീട്ടില്‍ രഞ്ജിത്കുമാറിന്റെ മകന്‍ ഹരികൃഷ്ണന്‍ (16), മാറമ്പിള്ളി കുരീക്കാട് വീട്ടില്‍ സോമന്റെ മകന്‍ സോണി (17) എന്നിവരാണ് മരിച്ചത്.

മൂവരും ആലുവ തോട്ടുംമുഖം ക്രെസന്‍റ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളാണ്. 

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌