Showing posts with label നേച്ചര്‍ ക്ലബ്ബ്. Show all posts
Showing posts with label നേച്ചര്‍ ക്ലബ്ബ്. Show all posts

Sunday, June 5, 2011

പരിസ്ഥിതിയും ഭാരതവും

World Environment Dayലോക പരിസ്ഥിതി ദിനം - ജൂണ്‍ 5
പത്തു പുത്രന്മാര്‍ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്കിയത്. അത്രയേറെ പ്രകൃതിയെ അറിഞ്ഞും ആദരിച്ചും ജീവിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഭാരതത്തിലുണ്ടായ സാഹിത്യകൃതികള്‍ ഇതിന് തെളിവു നല്കുന്നു. ലോകത്തിലെ തന്നെ ആദ്യകാല സാഹിത്യമായ വേദങ്ങളില്‍ പ്രകൃതിക്ക് അതുല്യമായ സ്ഥാനമാണ് കല്പിച്ചിരുന്നത്. പ്രകൃതിശക്തികള്‍ ദേവതകളായി പരിണമിച്ചു. പ്രകൃതിപൂജയിലൂടെ ഭാരതീയര്‍ പരിസ്ഥിതി സംരക്ഷണം നടപ്പാക്കുകയായിരുന്നു. ഭൂമിക്കും ആകാശത്തിനും അന്തരീക്ഷത്തിനും വൃക്ഷങ്ങള്‍ക്കും മംഗളം ഭവിക്കാനുള്ള ഒരു പ്രാര്‍ഥന ശുക്ലയജുര്‍വേദത്തില്‍ കാണാം. ജലത്തെ ദേവിയായും (ദേവിഃ ആപഃ) ജലം, വൃക്ഷം എന്നിവയെ മിത്രങ്ങളായും വ്യത്യസ്ത ഭാവങ്ങളില്‍ ഭാരതീയര്‍ കണക്കാക്കിയിരുന്നു. അവര്‍ ഓഷധികള്‍ക്ക് ദൈവികസ്ഥാനം നല്കി. ഋഗ്വേദവും അഥര്‍വവേദവും ജലത്തെ ഔഷധമായി പരിഗണിച്ചിരുന്നു.
വേദങ്ങളുടെ ഭാഗമായി വരുന്ന ആരണ്യകങ്ങളും ഇതിഹാസങ്ങളും അവയുടെ 'വന'സ്വാധീനം വ്യക്തമാക്കുന്നു. മഹാഭാരതത്തിലെ മൂന്നാമത്തെ പര്‍വം 'വനപര്‍വം' എന്നറിയപ്പെടുന്നു. വാല്മീകി രാമായണത്തിലെ മൂന്നാമത്തെ കാണ്ഡത്തിന് 'ആരണ്യകാണ്ഡം' എന്നാണ് പേര്‍. ഭാരതീയരുടെ ഇഷ്ടദേവതയായ ശ്രീകൃഷ്ണന്റെ ഒരു പര്യായനാമം തന്നെ 'വനമാലി' എന്നാണല്ലോ.
ഇതിഹാസ പുരാണാദികളില്‍ വിവരിക്കുന്ന കഥകളില്‍ പക്ഷിമൃഗാദികള്‍ കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. വൃക്ഷപരിപാലനത്തെക്കുറിച്ചുള്ള സംസ്‌കൃതഗ്രന്ഥമാണ് വൃക്ഷായുര്‍വേദം. മത്സ്യപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, അഗ്‌നിപുരാണം എന്നിവയില്‍ സസ്യലതാദികളെ സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. വൃക്ഷൈര്‍ ജീവതി ജീവലോകഃ (വൃക്ഷങ്ങളുടെ സഹായത്താല്‍ ജീവലോകം ജീവിക്കുന്നു) എന്ന സ്‌കന്ദപുരാണത്തിലെ ശ്ലോകം പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഭാരതീയരുടെ അവബോധം വ്യക്തമാക്കുന്നതാണ്.

സംസ്‌കൃത സാഹിത്യം പ്രകൃതിവര്‍ണനകളാല്‍ സമൃദ്ധമാണ്. കാളിദാസനും ബാണഭട്ടനും പ്രകൃതിഭാവങ്ങളെ തങ്ങളുടെ കൃതികളില്‍ സമന്വയിപ്പിച്ചു.

ഭാരതീയ സംസ്‌കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്‌കാരത്തിലും പരിസ്ഥിതിബോധം കാണാം. 'കാവുതീണ്ടല്ലേ, കുളം വറ്റും' എന്ന പഴമൊഴിയില്‍ തെളിയുന്നത് പരിസ്ഥിതി സന്തുലനത്തെക്കുറിച്ച് കേരളീയര്‍ക്കുണ്ടായിരുന്ന അവബോധമാണ്. കേരളത്തിലെ സര്‍പ്പക്കാവുകള്‍ ജൈവ വൈവിധ്യത്തിന്റെ തുരുത്തുകളായിരുന്നു. പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും ഭാരതീയര്‍ക്ക് അന്യമായിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. 
കടപ്പാട്: മാതൃഭൂമി
 

Friday, July 30, 2010

ഔഷധ സസ്യ പ്രദര്‍ശനം



നേച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഔഷധ സസ്യ പ്രദര്‍ശനം നടത്തി. ഹെഡ്മാസ്റ്റര്‍ കെ.വി ബാബു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.സ്റ്റാഫ്‌ സെക്രട്ടറി നിനി ജോസഫ്‌ ആശംസയര്‍പ്പിച്ചു സംസാരിച്ചു.ക്ലബ്ബ് കണ്‍വീനര്‍ മാരായ റവ.ഫാ.ജെയ്സണ്‍ വര്‍ഗീസ്‌,ബിന്ദു പൗലോസ്‌ എന്നിവര്‍ നേതൃത്ത്വം നല്‍കി സുലഭവും എന്നാല്‍ പുതുതലമുറ തിരിച്ചറിയപ്പെടത്തതുമായ ഔഷധ സസ്യങ്ങളായ ഓരില, മൂവില, ചെറുള, പൂവാങ്കുരുന്നില, മുയല്‍ച്ചെവിയന്‍, ആനയടിയന്‍, വരമ്പില്‍കൊടുവേലി, കല്ലുരുക്കി, കുടലുരുക്കി, കാട്ടുതിപ്പലി, തൊട്ടാവാടി, കയ്യുന്നി, അരുവപുല്ലാന്തി എന്നിവ പ്രദര്‍ശനം നടത്തുകയും അവയുടെ ഗുണഗണങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്തു.തദവസരത്തില്‍ കര്‍ക്കിടക മാസത്തില്‍ നമ്മുടെനാട്ടിലെ തനത് ആഹാരക്രമീകരണത്തില്‍ ആയുര്‍വേദം അനുശാസിക്കുന്ന കര്‍ക്കിടക ഔഷധ കഞ്ഞി പാകം ചെയ്യുന്ന വിധവുംകുട്ടികള്‍ക്ക് മനസിലാക്കികൊടുത്തു.

Saturday, June 5, 2010

ലോക പരിസ്ഥിതി ദിനം






ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5നു എം കെ എം സ്കൂളില്‍ നടന്ന വൃക്ഷ തൈ നടീലും വിതരണവും ബ. പിറവം എം എല്‍ എ ശ്രീ എം ജെ ജേക്കബ്‌ നിര്‍വഹിച്ചു .സ്കൂളില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ ശ്രീ പി സി ചിന്നകുട്ടി അദ്ധ്യക്ഷത വഹിച്ചു. പിറവം ഗ്രാമമ പഞ്ചായത്ത് മെമ്പര്‍ ശ്രീ എം കെ ജയന്‍,ശ്രീ ഷാജി ജോര്‍ജ് ,സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി നിനി ജോസഫ്‌,മാസ്റ്റര്‍ അജിന്‍ ജോയ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജഞ എടുത്തു. പ്രിന്‍സിപ്പല്‍ ശ്രീ എ എ ഒനാന്കുഞ്ഞു സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു നന്ദി പറഞ്ഞു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌