2010 ജൂണ്‍ മാസത്തിലെ നേച്ചര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്
സ്കൂളിലും പരിസരങ്ങളിലും ചെടികളും മരങ്ങളും വച്ച് പിടിപ്പിച്ചു ക്യാമ്പസ് ഹരിതാഭാമാക്കുന്നതിനും കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകഥ മനസിലാക്കി കൊടുക്കിന്നതിനും വേണ്ടി രൂപം കൊടുത്തതാണ് നേച്ചര്‍ ക്ലബ്.ഈ വര്‍ഷത്തെ നേച്ചര്‍ ക്ലിബിന്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു നിര്‍വഹിച്ചു.അധ്യാപകരായ റവ. ഫാ: ജെയ്സണ്‍ വര്‍ഗീസ്, ശ്രീമതി ബിന്ദു പൗലോസ് എന്നിവരെ ക്ലബ്ബിന്റെ കന്‍വീനര്‍മാരായി നിയമിച്ചു. അന്‍പതോളം കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്.ഈ വര്ക്ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍ മുറ്റം പൂച്ചട്ടികള്‍ വച്ച് അലങ്കരിച്ചു.എല്ലാ ബുധനാഴ്ചയും ക്ലബ് അംഗങ്ങള്‍ ഒത്തുകൂടി "പ്രകൃതിയെ സ്നേഹിക്കാം " എന്ന പ്രതിഞ്ഞയ്ക്ക് ശേഷം ഭാവി പരിപാടികളെകുറിച്ച് ആലോചിക്കും.ആഗോളതാപനവുമായി ബന്ധപെട്ട പ്രശനങ്ങളെ പരിഹരിക്കുന്നതിന് ഒരു ചെറിയ കൈത്താങ്ങായി പഞ്ചായത്തുമായി ആലോചിച്ചു വഴിയോരങ്ങളില്‍ തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ തീരുമാനിച്ചു.തിരുവാതിര ഞാറ്റുവേലയില്‍ ചെടികള്‍ നടന്‍ ആഹ്വാനം ചെയ്തതനുസരിച്ച് കുട്ടികള്‍ വീടിന്റെ പരിസരത്തു വൃക്ഷ തൈകള്‍ നാട്ടു.കര്‍ക്കിടക കഞ്ഞിയില്‍ അടങ്ങിയിരിക്കുന്ന ഔഷധ സസ്യങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തി.