Thursday, October 25, 2012

സ്വാതി കൃഷ്ണ 4 മാസത്തെ ഇടവേളക്കുശേഷം സ്വന്തം ക്ലാസ്സ്‌ മുറിയില്‍  

സ്വാതി കൃഷ്ണ കൂട്ടുകാരോടൊപ്പം ക്ലാസ്സ്‌ മുറിയില്‍ പ്രത്യേകം ഇരിപ്പിടത്തില്‍ 

Monday, October 22, 2012

സ്വാതിയുടെ വീട്ടില്‍ വീണ്ടും പൂക്കാലം


പിറവം . ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ പാതയില്‍ കണ്ണിമ ചിമ്മാതെ അവള്‍ക്കു കാവലിരുന്നതു മുപ്പത്തിമുക്കോടി ദൈവങ്ങളായിരുന്നു. അതേ ഈശ്വരന്മാരെ വഴിനീളെ കണ്ടുവണങ്ങി സ്വാതി കൃഷ്ണ ഇന്നലെ സ്വവസതിയില്‍ മടങ്ങിയെത്തി. കരള്‍ കവരാനെത്തിയ രോഗത്തെ നാടിന്റെ പിന്തുണയും പ്രാര്‍ഥനയും കൊണ്ടു ചെറുത്തുതോല്‍പ്പിച്ച സ്വാതി കൃഷ്ണ തിരിച്ചെത്തിയപ്പോള്‍ എടയ്ക്കാട്ടുവയല്‍ ഗ്രാമത്തിന് അത് ആത്മനിര്‍വൃതിയുടെ നിമിഷം. 
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം അമൃത ആശുപത്രിക്കു സമീപത്തെ വാടകവീട്ടില്‍ മൂന്നു മാസത്തോളമായി വിശ്രമത്തിലായിരുന്നു സ്വാതി. രാവിലെ 8.40-നു വാടക വീട്ടില്‍ നിന്ന് അച്ഛന്‍ കൃഷ്ണന്‍കുട്ടിക്കും അമ്മ രാജിക്കും ചേച്ചി ശ്രുതിക്കുമൊപ്പം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അയല്‍വാസികള്‍ യാത്രാമംഗളം നേരാനെത്തിയിരുന്നു. ഒരു തീര്‍ഥയാത്രയ്ക്കു സമാനമായിരുന്നു മടക്കം. ആദ്യമിറങ്ങിയത് കലൂരിലെ അന്തോണീസ് പുണ്യവാളന്റെ പള്ളിയില്‍. 

സ്വപ്ന ചിറകേറി എം.കെ.എം ലെ എന്‍.സി.സി കുട്ടികള്‍ ...


Wednesday, October 17, 2012

എം.കെ.എമ്മില്‍ പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി


പിറവം: വിഷവിമുക്ത പച്ചക്കറിഗ്രാമം പദ്ധതിയില്‍ കൃഷിഭവന്റെ സഹകരണത്തോടെ പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. സ്‌കൂള്‍വളപ്പില്‍ തരിശായി കിടന്നിരുന്ന സ്ഥലത്ത് മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങളും എന്‍.എസ്.എസ്. അംഗങ്ങളും ഒത്തുചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് പച്ചക്കറിത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മാനേജര്‍ പി.സി. ചിന്നക്കുട്ടി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്‍, ജമ്മര്‍ മാത്യു, പി.ടി.എ. പ്രസിഡന്റ് കെ.സി. സാജു, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ പി. പ്രിയദര്‍ശിനി സ്വാഗതവും പ്രിന്‍സിപ്പല്‍ എം.എ. ഓനാന്‍കുഞ്ഞ് നന്ദിയും പറഞ്ഞു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌