പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഒരാഴ്ചയായി എറണാകുളം പി വി എസ് ഹോസ്പ്പിറ്റലില്‍ ചികല്‍സയില്‍ ആയിരുന്ന സ്വാതിയെ രോഗം മൂര്ചിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇനി കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുകയുള്ളൂ.സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക്, ഇതിനായി വരുന്ന 20 ലക്ഷത്തോളം തുക കണ്ടെത്തുന്നത് അസാധ്യമാണ്. സ്കൂള്‍ അധ്യാപകരും കുട്ടികളും ചേര്‍ന്ന് 5 ലക്ഷത്തോളം രൂപ സമാഹരിച്ചു. ഇനിയും 15 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. അതിനായി സഹായമനസ്ക്കരായ ആളുകളുടെ കനിവിനായി കാത്തിരിക്കുകയാണ് മാതാപിതാക്കളും അദ്ധ്യാപകരും കൂട്ടുകാരും. ആശുപത്രികിടക്കയില്‍ അത്യാസന്നനിലയില്‍ കിടക്കുന്ന കൂട്ടുകാരിക്കുവേണ്ടി പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായ സ്വാതി കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടിയാണ്.
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.
0485-2243069
Mob: 9446866504
SBT PIRAVOM Ac No: 57025993917
എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായ സ്വാതി കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടിയാണ്.
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.
0485-2243069
Mob: 9446866504
SBT PIRAVOM Ac No: 57025993917
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.