പിറവം:പത്താമത് റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കോതമംഗലം സ്കൂളുകളോട് പൊരുതി 3 സ്വര്‍ണ്ണവും 2 വെങ്കലവും കരസ്ഥമാക്കിയ എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ കായിക പ്രതിഭകള്‍ക്ക് വമ്പിച്ച സ്വീകരണം നല്‍കി.പൂമാലയും പൂച്ചെണ്ടും നല്‍കി സ്‌കൂള്‍ ഗേറ്റില്‍ നിന്നും കുട്ടികളെ പി ടി എ ഭാരവാഹികളും അധ്യാപകരും ചേര്‍ന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ സ്വീകരിച്ചാനയിച്ചു.മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ആദ്യമായാണ് വെക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണം ലഭിക്കുന്നത്. എം കെ എം സ്കൂളിന്റെ പോയിന്ടടിസ്ഥാനത്തില്‍ പിറവം വിദ്യാഭ്യാസ ജില്ല നാലാം സ്‌ഥാനം കരസ്ഥമാക്കി .സ്‌കൂള്‍ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ നാലാം സ്ഥാനത്താണ് എം കെ എം. ചരിത്രപരമായ ഈ നേട്ടത്തില്‍ പങ്കെടുത്ത അക്ഷയ് സോമന്‍, ക്രിസ്ത്യന്‍ തോമസ് ,നീനോ ജോസ്, ആഷ്‌ലി എം എ, മെറീന ജോയി, ശ്രീലക്ഷ്മി അശോകന്‍ എന്നിവരെ ഇന്ന് സ്കൂള്‍ അസംബ്ലിയില്‍ വച്ച് പുരസ്കാരം നല്‍കി ആദരിച്ചു.മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി, പി ടി എ പ്രസിഡണ്ട് എം ഒ വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ എ എ ഒനാന്‍കുഞ്ഞു, ഹെഡ് മാസ്റ്റര്‍ കെ വി ബാബു, മദേഴ്സ് ഫോറം പ്രസിഡണ്ട് ശ്രീമതി ഐഷ മാധവ്, പി ടി എ വൈസ് പ്രസിഡണ്ട് സാജു കുറ്റിവേലില്‍ എന്നിവര്‍ വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Thursday, December 1, 2011
സുവര്‍ണ്ണ താരങ്ങള്‍ക്ക് അനുമോദനങ്ങള്‍
Posted by
MKM HSS PIRAVOM. Ph: 2242269
at
7:00 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
സ്‌പോര്‍ട്‌സ്
Tuesday, November 29, 2011
സേവ് മുല്ലപ്പെരിയാര്‍ റാലി നടത്തി.
പിറവം:അപകടാവസ്ഥയിലായ മുല്ലപ്പെരിയാര്‍ ഡാം പുതുക്കി നിര്‍മിക്കണ മേന്നാവശ്യപെട്ടു "സേവ് മുല്ലപ്പെരിയാര്‍" മുദ്രാവാക്യം മുഴക്കി കൊണ്ട് എം കെ എം ഹൈ സ്കൂളിലെ വിദ്യാര്‍ഥികള്‍ പിറവത്ത് വമ്പിച്ച റാലി നടത്തി. "അണ പൊട്ടുന്ന ആശങ്ക"യുമായി ഞങ്ങളുടെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ പ്ലാകാര്‍ഡുകള്‍ ഉയര്‍ത്തികൊണ്ടു വിദ്യാര്‍ഥികള്‍ മുദ്രാവാക്യത്തോടെ ടൌണില്‍ പ്രകടനം നടത്തി. സ്കൂളില്‍ നിന്നും ആരംഭിച്ച റാലിയ്ക്ക് പി.ടി.എ പ്രസിഡണ്ട് എം.ഒ.വര്‍ഗീസ് മദേഴ്സ് ഫോറം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഐഷാ മാധവ്, പ്രിന്‍സിപ്പാള്‍ എ എ ഓനാന്‍കുഞ്ഞു , ഹെഡ് മാസ്റ്റര്‍ കെ വി ബാബു, അധ്യാപകരായ ഫാ.ജെയ്സണ്‍ വര്‍ഗീസ്,പി ടി രാജു,എബിന്‍ കുര്യാക്കോസ്,ബിനു ഇ പി,ബിജു എം പോള്‍, ഷാജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
Posted by
MKM HSS PIRAVOM. Ph: 2242269
at
5:07 PM
1 നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
പലവക
റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള
നീനോ ജോസ് സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ സ്വര്‍ണ്ണം |
അക്ഷയ് സോമന്‍ ( എം കെ എം ) ജൂനിയര്‍ ബോയ്സ് ജാവലിന്‍ ത്രോ സ്വര്‍ണം |
നീനോ ജോസ് സ്വര്‍ണ്ണം നേടി.
* ജൂനിയര്‍ ബോയ്സ് ജാവലിന്‍ ത്രോ അക്ഷയ് സോമന്‍ ( എം കെ എം ) സ്വര്‍ണം നേടി.
* ജൂനിയര്‍ ഗേള്‍സ് റിലേയ്ക്കും സബ്ബ് ജൂനിയര്‍ ഗേള്‍സ് റിലേയ്ക്കും എം കെ എം ടീം വെങ്കലം നേടി.
കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം തന്നെ കോതമംഗലം ഉപജില്ലയുടെ ആധിപത്യം. ഒന്നാം ദിനം 28 ഇനങ്ങളില്‍ ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 207.5 പോയിന്‍േറാടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കോതമംഗലം കുതിക്കുന്നത്. 31.3 പോയിന്‍േറാടെ അങ്കമാലി ഉപജില്ല രണ്ടാം സ്ഥാനത്തും 23 പോയിന്‍േറാടെ എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്. 10 ഉപജില്ലകള്‍ ആദ്യ ദിനം പോയിന്റ് പട്ടികയിലിടം നേടിയപ്പോള്‍ 20 പോയിന്‍േറാടെ പിറവം ഉപജില്ല നാലാം സ്ഥാനത്തും മട്ടാഞ്ചേരി അഞ്ചാം സ്ഥാനത്തുമാണുള്ളത്.
മാര്‍ ബേസില്‍, സെന്റ് ജോര്‍ജ് സ്‌കൂളുകളുടെ മികവിലാണ് ഇക്കുറിയും കോതമംഗലം മീറ്റില്‍ ആധിപത്യം തുടരുന്നത്. സ്‌കൂള്‍ വിഭാഗത്തില്‍ 104 പോയിന്‍േറാടെ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പോയിന്റ് നിലയില്‍ മുന്നില്‍. 67.3 പോയിന്‍േറാടെ കോതമംഗലത്തിന്റെ തന്നെ സെന്റ് ജോര്‍ജ് തൊട്ടുപിന്നിലുണ്ട്. 15 പോയിന്‍േറാടെ തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. സബ് ജൂനിയര്‍ , ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെല്ലാം ഓവറോള്‍ പ്രകടനത്തില്‍ കോതമംഗലം തന്നെയാണ് ഒന്നാമതുള്ളത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ നസീമുദ്ദീനും 400 മീറ്ററില്‍ ഇതേ സ്‌കൂളിന്റെ തന്നെ അനിലാഷ് ബാലനും സ്വര്‍ണം സ്വന്തമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ നിമിന മാത്യു (സേക്രഡ് ഹാര്‍ട്ട്, തേവര) വിനാണ് ഒന്നാം സ്ഥാനം. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എസ്.സുജിതും ( പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി), ലോങ് ജമ്പില്‍ തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ ബ്രൈറ്റ് കെ. ദേവസ്യയും ഒന്നാമതെത്തി. ഇതേ വിഭാഗം ജാവലിന്‍ ത്രോയില്‍ മാര്‍ ബേസിലിന്റെ ജിബിന്‍ റെജിക്കാണ് സ്വര്‍ണം. 57.26 മീറ്റര്‍ മറികടന്നായിരുന്നു ജാവലിനില്‍ ജിബിന്റെ സ്വര്‍ണനേട്ടം. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അനില്‍ഡ തോമസും 5000 മീറ്ററില്‍ മരിയ ഷാജി (ഇരുവരും കോതമംഗലം മാര്‍ ബേസില്‍) യും ജേതാക്കളായി.
സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പിറവം എംകെഎംഎച്ച്എസിലെ നീനോ ജോസും ഷോട്ട്പുട്ടില്‍ മാര്‍ ബേസിലിന്റെ ആതിര മുരളീധരനും സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ സനിത സാജന്‍ (9.74 മീറ്റര്‍) ഒന്നാമതെത്തി. ഇതേ വിഭാഗം ലോങ് ജമ്പില്‍ സെന്റ് ജോര്‍ജിന്റെ അഞ്ജു കുര്യാക്കോസും ഡിസ്‌ക്കസ് ത്രോയില്‍ ഇതേ സ്‌കൂളിലെ എ.ആര്‍. വിഷ്ണുപ്രിയയും സ്വര്‍ണനേട്ടം സ്വന്തമാക്കി. നേരത്തെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് പവലിയനില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവാണ് കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് 14 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 4000 ത്തോളം കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ ഹൈബി ഈഡന്‍ എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി പതാക ഉയര്‍ത്തി. അന്‍വര്‍ സാദത്ത് എം.എല്‍എ, ഗെയിംസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.പി ബെന്നി, കെ.യു. അബ്ദുള്‍ റഹീം, എഇഒ ശ്രീകല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മീറ്റിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച 40 ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:53 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
സ്‌പോര്‍ട്‌സ്
Monday, November 14, 2011
ഉപജില്ല കായിക മേള -എം കെ എം നു കിരീടം
Posted by
MKM HSS PIRAVOM. Ph: 2242269
at
8:32 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
സ്‌പോര്‍ട്‌സ്
Saturday, November 12, 2011
11-11-11 - ല്‍ എം കെ എം ചരിത്രം കുറിച്ചു
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. |
പാമ്പാക്കുട എം ടി എം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പിറവം ഉപജില്ലാ കായിക മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ കായിക താരങ്ങള്‍ ട്രോഫിയുമായി.അധ്യാപകരായ മഞ്ജു ബി, മഞ്ജു കുര്യന്‍, മഞ്ജു സൈമണ്‍ പിറവം എ ഇ ഒ സാലിക്കുട്ടി ജേക്കബ് , പിറവം വലിയ പള്ളി ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ , എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ കായികാധ്യാപകന്‍ എം സി തങ്കച്ചന്‍, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉല്ലാസ് തോമസ് , പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഐഷ മാധവന്‍, ഹെഡ് മാസ്റ്റര്‍ കെ വി ബാബു,പ്രിസിപ്പാള്‍ ഓനന്‍കുഞ്ഞു, ആദ്ധ്യാപകരായ പി ടി രാജു, എബിന്‍ കുര്യാക്കോസ് ,ഷാജി ജോര്‍ജ് , സൈബി സി കുര്യന്‍, പ്രദീപ് അബ്രാഹം, ബിനു.ഇ.പി എന്നിവര്‍ എന്നിവര്‍ സമീപം.
11-11-11 ല്‍ എം കേംഎം ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ ചരിത്രം കുറിച്ചു. പാമ്പാക്കുട എം ടി എം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പിറവം ഉപജില്ലാ കായിക മത്സരത്തില്‍ പാമ്പാക്കുട എം ടി എം ന്റെ കുത്തക തകര്‍ത്ത് എം കെ എം എം കേംഎം ഹയര്‍ സെക്കന്ററി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. മൂന്നു ദിവസങ്ങളിലായി നടന്ന കായിക മേളയില്‍ 269 പോയിന്റ് നേടിയാണ് എം കെ എം ചാമ്പ്യന്‍മാരായത്. പാമ്പാക്കുട എം ടി എം സ്കൂള്‍ രണ്ടാം സ്ഥാനവും, പിറവം സെന്റ് ജോസഫ് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. എം ടി എം ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം റോയി പുത്തൂരാന്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ പാമ്പാക്കുട ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ ഉല്ലാസ് തോമസ് ചാമ്പ്യന്‍മാര്‍ക്കുള്ള "ഷെറിന്‍ മാത്യു മെമ്മോറിയല്‍" എവറോളിംഗ് ട്രോഫി സമ്മാനിച്ചു. പിറവം എ ഇ ഒ സാലിക്കുട്ടി ജേക്കബ്,പാമ്പാക്കുട ബ്ലോക്ക് മെമ്പര്‍ ശ്രീമതി ഐഷ മാധവ്, എം ടി എം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീമതി ലൌലി ജോസഫ് എന്നിവര്‍ മറ്റു പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു.
വിജയികളായ കുട്ടികള്‍ പിറവം ടൌണില്‍ ആഹ്ലാദ പ്രകടനം നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ എം ഒ വര്‍ഗീസ് , പ്രിന്‍സിപ്പാള്‍ എ എ ഓനന്‍കുഞ്ഞു, ഹെഡ് മാസ്റ്റര്‍ കെ വി ബാബു അധ്യാപകരായ എം സി തങ്കച്ചന്‍,പി ടി രാജു, എബിന്‍ കുര്യാക്കോസ്,മഞ്ജു സൈമണ്‍,മഞ്ജു കുരുവിള , കവിത എം കെ, ലേഖ പി ഐസക് ,ബിനു ഇ. പി , ഷാജി ജോര്‍ജ്, സൈബി സി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിറവം പള്ളിയില്‍ എത്തിയ കായിക താരങ്ങളെ ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ , യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സാബു കോട്ടയില്‍, എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം കായിക താരങ്ങള്‍ക്ക് സ്നേഹ വിരുന്നും നല്‍കി.
സീനിയര്‍ ഗേള്‍സ് - ആഷ്‌ലി എം എം &നീനോ ജോസ്
വിജയികളായ കുട്ടികള്‍ പിറവം ടൌണില്‍ ആഹ്ലാദ പ്രകടനം നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ എം ഒ വര്‍ഗീസ് , പ്രിന്‍സിപ്പാള്‍ എ എ ഓനന്‍കുഞ്ഞു, ഹെഡ് മാസ്റ്റര്‍ കെ വി ബാബു അധ്യാപകരായ എം സി തങ്കച്ചന്‍,പി ടി രാജു, എബിന്‍ കുര്യാക്കോസ്,മഞ്ജു സൈമണ്‍,മഞ്ജു കുരുവിള , കവിത എം കെ, ലേഖ പി ഐസക് ,ബിനു ഇ. പി , ഷാജി ജോര്‍ജ്, സൈബി സി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിറവം പള്ളിയില്‍ എത്തിയ കായിക താരങ്ങളെ ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ , യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സാബു കോട്ടയില്‍, എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം കായിക താരങ്ങള്‍ക്ക് സ്നേഹ വിരുന്നും നല്‍കി.
സീനിയര്‍ ഗേള്‍സ് - ആഷ്‌ലി എം എം &നീനോ ജോസ്
ജൂനിയര്‍ ബോയ്സ് - അക്ഷയ് സോമന്‍
സബ്ബ് ജൂനിയര്‍ ഗേള്‍സ് - ശ്രീലക്ഷ്മി അശോകന്‍
കിഡീസ് ഗേള്‍സ് - മെറിന്‍ ബിജു
സ്കൂളുകളുടെ പോയിന്റ് നിലവാരം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കൂളുകളുടെ പോയിന്റ് നിലവാരം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സീനിയര്‍ പെണ്‍കുട്ടികളുടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ് പുരസ്കാരം എം ടി എം സ്കൂള്‍ ഹെഡ് മിസ്ട്രിസ് ശ്രീമതി ലൌലി ജോസഫില്‍ നിന്നും ഏറ്റു വാങ്ങുന്നു |
സബ്ബ് ജൂനിയര്‍ ബോയ്സ് ഓവറോള്‍ ചാമ്പ്യന്‍ ഷിപ് |
സീനിയര്‍ ഗേള്‍സ് വ്യക്തിഗത ചാമ്പ്യന്‍ഷിപ് നേടിയ നീനോ ജോസിനു പാമ്പാക്കുട ബ്ലോക്ക് മെമ്പര്‍ ശ്രീമതി ഐഷ മാധവ് പുരസ്ക്കാരം നല്‍കുന്നു. |
സീനിയര്‍ ഗേള്‍സ് വ്യക്തിഗത ചാമ്പ്യന്‍ഷിപ് നേടിയ ആഷ്‌ലി എം എം നു പാമ്പാക്കുട ബ്ലോക്ക് മെമ്പര്‍ ശ്രീമതി ഐഷ മാധവ് പുരസ്ക്കാരം നല്‍കുന്നു. |
ജൂനിയര്‍ ബോയ്സ് വ്യക്തിഗത ചാമ്പ്യന്‍ഷിപ് നേടിയ അക്ഷയ് സോമന് പാമ്പാക്കുട ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ ഉല്ലാസ് തോമസ് പുരസ്ക്കാരം നല്‍കുന്നു. |
കിഡീസ് ഗേള്‍സ് വ്യക്തിഗത ചാമ്പ്യന്‍ഷിപ് നേടിയ മെറിന്‍ ബിജു വിനു പിറവം എ ഇ ഒ സാലിക്കുട്ടി ജേക്കബ് പുരസ്ക്കാരം നല്‍കുന്നു.
|
ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ കുട്ടികള്‍ പുരസ്ക്കാരവുമായി. |
പിറവം ടൌണില്‍ നടത്തിയ ആഹ്ലാദ പ്രകടനം |
പിറവം ടൌണില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് കായിക താരങ്ങളെ അനുമോദിക്കുന്നു. |
Posted by
MKM HSS PIRAVOM. Ph: 2242269
at
9:17 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
സ്‌പോര്‍ട്‌സ്
Saturday, October 29, 2011
എം കെ എം ന് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ്
Posted by
MKM HSS PIRAVOM. Ph: 2242269
at
2:13 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
യുവജനോത്സവം
എംകെഎമ്മിലെ കുട്ടികള്‍ കിണര്‍വെള്ളം പരിശോധിച്ചു; കുടിവെള്ളത്തിന് നിലവാരമില്ലെന്ന് കണ്ടെത്തല്‍
പിറവം: പിറവം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നായി 103 കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ അതില്‍ 70 കിണറുകളിലെ വെള്ളം ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തി. കോളിഫോം ബാക്ടീരിയ ഉണ്ടോ എന്നറിയാന്‍ പരിശോധിച്ച ഒമ്പതുകിണറുകളില്‍ ഏഴെണ്ണത്തിലും അതിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കയുണര്‍ത്തി.
യൂണിസെഫിന്റെ ജലായനം 2011 പദ്ധതിയുടെ ഭാഗമായാണ് എംകെഎമ്മിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ കുടിവെള്ള പരിശോധനക്കായി രംഗത്തിറങ്ങിയത്. നേരത്തെ എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ അധ്യാപകന്‍ ഷാജി വര്‍ഗീസിനും സ്‌കൂളിലെ വിദ്യാര്‍ഥികളായ റെയ്‌സണ്‍ കുര്യാക്കോസ്, ആതിരമോള്‍ എന്നിവര്‍ക്കും യൂണിസെഫ്പദ്ധതിയിന്‍കീഴില്‍, പരിശോധന നടത്താന്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. കുടിവെള്ള പരിശോധനക്കാവശ്യമായ പ്രത്യേക കിറ്റും ഉപകരണങ്ങളും യൂണിസെഫ്‌വഴി ലഭിച്ചു.
പൊതുകിണറുകളിലെ വെള്ളം സംഘം നേരിട്ട് സ്ഥലത്തെത്തി പരിശോധിച്ചു. അതേസമയം, വീടുകളില്‍നിന്നുള്ള വെള്ളം ശാസ്ത്രീയമായി സാമ്പിളെടുത്ത് സ്‌കൂള്‍ ലാബില്‍ കൊണ്ടുവന്ന് പരിശോധിക്കുകയായിരുന്നു.
പിറവത്തെ 62 കിണറുകളിലെ വെള്ളത്തിന് പി.എച്ച്.മൂല്യം കുറവാണെന്നുകണ്ടപ്പോള്‍ എട്ട് കിണറുകളില്‍ മൂല്യം കൂടുതലാണെന്നായിരുന്നു റിപ്പോര്‍ട്ട്. കക്കാട്, കളമ്പൂര്‍, പാഴൂര്‍ എന്നിവിടങ്ങളിലായി ഏഴ് കിണറുകളിലാണ് കോളിഫോം ബാക്ടീരിയ കണ്ടെത്തിയത്. വെള്ളത്തിന്റെ അമ്ല, ക്ഷാരഗുണങ്ങള്‍, ക്ലോറൈഡ്, ഫ്‌ളൂറൈഡ്, നൈട്രേറ്റ്, ഇരുമ്പിന്റെ അംശം എന്നിവയാണ് കുട്ടികള്‍ പരിശോധിച്ചത്. എടയ്ക്കാട്ടുവയല്‍, പാമ്പാക്കുട, കൂത്താട്ടുകുളം, മണീട് പഞ്ചായത്തുകളിലെ ഏതാനും കിണറുകളിലെ വെള്ളവും കുട്ടികള്‍ സാമ്പിളെടുത്ത് പരിശോധിച്ചു.
നേരത്തെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി പരിശോധന ഉദ്ഘാടനംചെയ്തു. അംഗങ്ങളായ കെ.പി. സലിം, പി.കെ. പ്രസാദ്, സാലി കുര്യാക്കോസ്, ബിന്ദു ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ്, പിടിഎ വൈസ് പ്രസിഡന്റ് സാജു കുറ്റിവേലില്‍, വലിയപള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് സ്വാഗതവും മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി വി. വര്‍ഗീസ് നന്ദിയും പറഞ്ഞു.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:49 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
പ്ലസ് ടു
Monday, September 5, 2011
എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്
തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും താഴെ കൊടുക്കുന്നു.
''എല്ലാവരും നീതിമാന്മാരല്ലെന്നും സത്യസന്ധല്ലെന്നും അവന് പഠിക്കേണ്ടിവരും,എനിക്കറിയാം. പക്ഷേ ഓരോ തെമ്മാടിക്കും പകരമൊരു നായകനുണ്ടെന്നും ഓരോ കപടരാഷ്ട്രീയക്കാരനും പകരം അര്‍പ്പണബോധമുള്ള ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം. എല്ലാ ശത്രുക്കള്‍ക്കുമപ്പുറം ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.അസൂയയില്‍ നിന്നവനെ അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍ നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന് ആദ്യമേയവന്‍ പഠിക്കട്ടെ. പുസ്തകങ്ങള്‍ കൊണ്ട് അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.പക്ഷേ അവന്റെ മാത്രമായ ലോകം അവന് നല്കണം. ശാന്തിയില്‍ മുങ്ങിയൊരു ലോകം. അവിടെയിരുന്ന് ആകാശത്തിലെ പക്ഷികളുടേയും പച്ചക്കുന്നിന്‍ ചെരിവുകളിലെ പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും അവന്‍ ചിന്തിക്കട്ടെ.സ്‌കൂളില്‍ തോല്‍ക്കുന്നതാണ് ചതിച്ച് നേടുന്നതിനേക്കാള്‍ മാന്യമാണെന്നവനെ പഠിപ്പിക്കുക. എല്ലാവരും തെറ്റാണെന്ന് തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക. മൃദുലരായ മനുഷ്യരോട് മൃദുലമാകാനും കഠിനരായവരോട് കഠിനമാകാനും പഠിപ്പിക്കുക.നാടോടുമ്പോള്‍നടുവേ ഓടാതിരിക്കാനുള്ള കരുത്ത് എന്റെ മകനേകുക.എല്ലാവരും പറയുന്നത് ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക, പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക. കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ ആട്ടിയകറ്റാനും അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക. സ്വന്തം ബുദ്ധിയും ശക്തിയും ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക., പക്ഷേ സ്വന്തം ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന് നേരെ ചെവിയടച്ച് വെച്ച് തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും അതിന് വേണ്ടി നിലകൊള്ളാനും പോരാടാനും അവനെ പഠിപ്പിക്കുക. അവനോട് മാന്യതയോടെ പെരുമാറുക, പക്ഷേ അവനെ താലോലിക്കരുത്, അഗ്നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക. തന്നെക്കുറിച്ച് വലിയ രീതിയില്‍ സ്വയംവിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍ വലുതായ വിശ്വാസമുണ്ടാവൂ.ഇത് വലിയൊരാവശ്യമാണ്,നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ കാരണം എന്റെ മകനൊരു കൊച്ചു മിടുക്കനാണ് ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.''
Posted by
MKM HSS PIRAVOM. Ph: 2242269
at
7:35 PM
1 നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
പലവക
സെപ് - 5 . അദ്ധ്യാപക ദിനം.
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. |
മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക് അവന്‍റെ അദ്ധ്യാപകര്‍ക്കാണ്. ആദ്യം അക്ഷരങ്ങള്‍ പിന്നെ വാക്കുകര്‍, വാക്യങ്ങള്‍ അങ്ങനെയങ്ങനെ അറിവിന്‍റെ പുതിയ ചക്രവാളങ്ങളിലേക്ക് മനുഷ്യന് നടന്നടുക്കണമെങ്കില്‍ നല്ല അദ്ധ്യാപകരുടെ ശിക്ഷണം കൂടിയേ തീരു.
ഒക്ടോബര്‍ അഞ്ചിനാണ് യുനെസ്കൊ ഔദ്യോഗികമായി അദ്ധ്യാപക ദിനം ആചരിക്കുന്നത്. പുതു തലമുറയെ അദ്ധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. 1994 ലാണ് യുനെസ്കൊ ഒക്ടോബര്‍ അഞ്ച് അദ്ധ്യാപക ദിനമായി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസത്തിനും അതിലൂടെയുള്ള സമൂഹ്യ പുരോഗതിക്കും അദ്ധ്യാപകര്‍ നല്‍കുന്ന സംഭാവനയെ മനസിലാക്കാനും അതിനെ അംഗീകരിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്താം. അദ്ധ്യാപകരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള അവസരം കൂടിയാണിത്.
അദ്ധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതില്‍ എഡ്യൂക്കേഷന്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ സംഘടന അദ്ധ്യാപനത്തിന്‍റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
യുനെസ്കൊ ഒക്ടോബര്‍ അഞ്ചിനാണ് അദ്ധ്യാപക ദിനം ആചരിക്കുന്നതെങ്കിലും മിക്ക രാജ്യങ്ങളിലും അദ്ധ്യാപക ദിനം വ്യത്യസ്ത ദിനങ്ങളിലാണ്. ഓരോ രാജ്യത്തിന്‍റേയും ചരിത്രപരമായ കാരണങ്ങള്‍ ഈ ദിനവുമായി ബന്ധപ്പെട്ട് കിടക്കുന്നതു കാണം.
ഭാരതത്തിന്‍റെ രണ്ടാമത്തെ പ്രസിഡന്‍റും മികച്ച അദ്ധ്യാപകനുമായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്തംബര്‍ 5 നാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിക്കുന്നത്. ഈ ദിവസം രാജ്യത്ത് പ്രവൃത്തി ദിനം തന്നെയാണ്. അന്നേ ദിവസം വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രത്യേക പരിപാടികള്‍ അദ്ധ്യാപക വിദ്ധ്യാര്‍ത്ഥി ബന്ധത്തിന് ശക്തി പകരുന്നു
‘മാതാ പിതാ ഗുരുര്‍ ദൈവം’ എന്ന ഭാരതീയ വാക്യം തന്നെ ഭാരതത്തില്‍ ഗുരുനാഥന്‍മാര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന് തെളിവാണ്. പഴയ കാലത്ത് നല്‍കി വന്നിരുന്ന ബഹുമാനം ഇന്ന് അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ് സത്യം.
സമൂഹികവും സാംസ്ക്കാരികവുമായി വന്ന മാറ്റങ്ങള്‍, അങ്ങനെ പലതുമാവാം ഈ സ്ഥിതിക്ക് കാരണം. അതുകൊണ്ട് ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം ദിനാചരണങ്ങള്‍ ആ പഴയ നന്‍മകളെ തിരിച്ചു കൊണ്ടുവരാനുള്ള അവസരങ്ങളായി നമ്മുക്ക് ഉപയോഗിക്കാം.
ഒക്ടോബര്‍ അഞ്ചിനാണ് യുനെസ്കൊ ഔദ്യോഗികമായി അദ്ധ്യാപക ദിനം ആചരിക്കുന്നത്. പുതു തലമുറയെ അദ്ധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. 1994 ലാണ് യുനെസ്കൊ ഒക്ടോബര്‍ അഞ്ച് അദ്ധ്യാപക ദിനമായി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസത്തിനും അതിലൂടെയുള്ള സമൂഹ്യ പുരോഗതിക്കും അദ്ധ്യാപകര്‍ നല്‍കുന്ന സംഭാവനയെ മനസിലാക്കാനും അതിനെ അംഗീകരിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്താം. അദ്ധ്യാപകരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള അവസരം കൂടിയാണിത്.
അദ്ധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതില്‍ എഡ്യൂക്കേഷന്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ സംഘടന അദ്ധ്യാപനത്തിന്‍റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
യുനെസ്കൊ ഒക്ടോബര്‍ അഞ്ചിനാണ് അദ്ധ്യാപക ദിനം ആചരിക്കുന്നതെങ്കിലും മിക്ക രാജ്യങ്ങളിലും അദ്ധ്യാപക ദിനം വ്യത്യസ്ത ദിനങ്ങളിലാണ്. ഓരോ രാജ്യത്തിന്‍റേയും ചരിത്രപരമായ കാരണങ്ങള്‍ ഈ ദിനവുമായി ബന്ധപ്പെട്ട് കിടക്കുന്നതു കാണം.
ഭാരതത്തിന്‍റെ രണ്ടാമത്തെ പ്രസിഡന്‍റും മികച്ച അദ്ധ്യാപകനുമായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്തംബര്‍ 5 നാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിക്കുന്നത്. ഈ ദിവസം രാജ്യത്ത് പ്രവൃത്തി ദിനം തന്നെയാണ്. അന്നേ ദിവസം വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രത്യേക പരിപാടികള്‍ അദ്ധ്യാപക വിദ്ധ്യാര്‍ത്ഥി ബന്ധത്തിന് ശക്തി പകരുന്നു
‘മാതാ പിതാ ഗുരുര്‍ ദൈവം’ എന്ന ഭാരതീയ വാക്യം തന്നെ ഭാരതത്തില്‍ ഗുരുനാഥന്‍മാര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന് തെളിവാണ്. പഴയ കാലത്ത് നല്‍കി വന്നിരുന്ന ബഹുമാനം ഇന്ന് അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ് സത്യം.
സമൂഹികവും സാംസ്ക്കാരികവുമായി വന്ന മാറ്റങ്ങള്‍, അങ്ങനെ പലതുമാവാം ഈ സ്ഥിതിക്ക് കാരണം. അതുകൊണ്ട് ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം ദിനാചരണങ്ങള്‍ ആ പഴയ നന്‍മകളെ തിരിച്ചു കൊണ്ടുവരാനുള്ള അവസരങ്ങളായി നമ്മുക്ക് ഉപയോഗിക്കാം.
Posted by
MKM HSS PIRAVOM. Ph: 2242269
at
8:03 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
പലവക
Thursday, September 1, 2011
ഓണാഘോഷം 2011
എം കെ എം ഹൈ സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ സുഗമമായി നടന്നു.രാവിലെ ആരംഭിച്ച പൂക്കളമത്സരത്തില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. 8 , 9 , 10 ക്ലാസുകള്‍ മത്സരത്തില്‍ പങ്കെടുത്തു. യു പി സ്കൂള്‍ കുട്ടികള്‍ക്കായി സൌഹൃദ മത്സരമായിരുന്നു.തുടര്‍ന്ന് ക്ലാസ്സുകളില്‍ ഓണ പാട്ട് മസരങ്ങള്‍ നടന്നു. ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ ഓഫീസിനു മുന്‍പില്‍ ആകര്‍ഷകമായ പൂക്കളമൊരുക്കി. ഉച്ചയ്ക്ക് കുട്ടികള്‍ക്കായി വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. മാനേജര്‍ പി സി ചിന്നക്കുട്ടി,ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു , പിറവം വലിയ പള്ളി ട്രസ്റ്റിമാരായ മത്തായി തെക്കുംമൂട്ടില്‍, മത്തായി മണപ്പാട്ട്, പി ടി എ ഭാരവാഹികളായ ശ്രീമതി ഐഷ മാധവ്,ശ്രീ സാബു ജി നായര്‍, മറ്റു അദ്ധ്യാപകരും അനധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Posted by
MKM HSS PIRAVOM. Ph: 2242269
at
7:25 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Sunday, August 21, 2011
"ജലായനം 2011" ഉദ്ഘാടനം ചെയ്തു.
"ജലായനം 2011 " പിറവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അന്നമ്മ ഡോമി ഉദ്ഘാടനം ചെയ്യുന്നു. |
കേരളത്തിലെ കുടിവെള്ളത്തിന്റെ ജലനിലവാരം പരിശോധിച്ച് നിലവിലുള്ള സ്ഥിതി വിലയിരുത്തുന്ന പരിപാടിയാണ് ജലായനം.കുടിവെള്ള സാമ്പിളുകള്‍ പരിശോധിച്ച് അതിന്റെ റിപ്പോര്‍ട്ട് യുണിസെഫിന് നല്‍കും.ഇതിന്റെ ഭാഗമായി എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുടിവെള്ള പരിശോധനാ പരിപാടിയായ "ജലായനം 2011 " പിറവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അന്നമ്മ ഡോമി ഉദ്ഘാടനം ചെയ്തു. പിറവം ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള കുടിവെള്ളത്തിന്‍റെ ഗുണ നിലവാരം പരിശോധിച്ച് റിപ്പോര്‍ട യുണിസെഫിന് നല്‍കും. മാലിന്യം കണ്ടെത്തുന്ന ജല സ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ കെ സി സാജു കുറ്റിവേലില്‍ അദ്ധ്യക്ഷത വഹിച്ചു.പിറവം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ശ്രീ കെ പി സലിം സദ്ഭാവന പ്രതിജ്ഞ ചൊല്ലികൊടുത്തു. പിറവം ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികളായ ശ്രീ ടി കെ പ്രസാദ്, ശ്രീമത് സാലി കുര്യാക്കോസ് ,ശ്രീമതി ബിന്ദു ബാബു, പിറവം വലിയ പള്ളി ട്രസ്റ്റി ശ്രീ മത്തായി തെക്കുംമൂട്ടില്‍, എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഒനാന്‍ കുഞ്ഞു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു . എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ ഷാജി വര്‍ഗീസ് സ്വാഗതവും ബെന്നി വി വര്‍ഗീസ് കൃതജ്ഞയും പറഞ്ഞു.
പിറവം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ശ്രീ കെ പി സലിം സദ്ഭാവന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു . |
Posted by
MKM HSS PIRAVOM. Ph: 2242269
at
10:56 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
NSS,
പ്ലസ് ടു,
ഹെല്‍ത്ത് ക്ലബ്
Friday, August 19, 2011
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് .
വോട്ടു ചെയ്യുന്ന കുട്ടി. |
കുട്ടികളില്‍ ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനായി തികച്ചും ജനാധിപത്യ രീതിയില്‍ നടത്തുന്ന സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു "സമാധാനപരമായി" നടന്നു.രണ്ടു ബൂത്തുകളില്‍ ആയി നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് ആയിരുന്നു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു ആയിരുന്നു ചീഫ് ഇലക്ഷന്‍ ഓഫീസര്‍.അധ്യാപികയായ മഞ്ജു എം കെ ആയിരുന്നു പോളിംഗ് ഓഫീസര്‍. അധ്യാപകരായ സി.കെ മിനി, പ്രീത പി ജെ, ഷീബ എം ജോണ്‍ എന്നിവര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരും പി കെ രാജു, ഷാജി ജോര്‍ജ് എന്നിവര്‍ നിരീക്ഷകരും ആയിരുന്നു.ഷിബി ടീച്ചര്‍ക്കായിരുന്നു സുരക്ഷ ചുമതല. തെരഞ്ഞെടുപ്പില്‍ കുട്ടികള്‍ ആവേശത്തോടെ വോട്ട് ചെയ്തു.അഞ്ചാക്ലാസിലെ കുട്ടികള്‍ കന്നി വോട്ട് ചെയ്ത സന്തോഷത്തിലായിരുന്നു.വിരല്‍ തുമ്പില്‍ രേഖപെടുത്തിയ ജനാധ്യപത്യത്തിന്റെ അടയാളം കൊച്ചു കുട്ടികളില്‍ കൗതുകം ഉണര്‍ത്തി.ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം ബൂത്ത് ക്രമീകരിച്ചിരുന്നു.രണ്ടു മണിക്കൂറോളം നീണ്ട വോട്ടിങ്ങിനോടുവില്‍ ബാലറ്റ് പെട്ടികള്‍ വോട്ടെണ്ണല്‍ "കേന്ദ്രത്തിലെത്തിച്ചു". അധ്യാപകരായ പി കെ രാജു, എബിന്‍ കുര്യാക്കോസ്,സൈബി കുര്യന്‍,സിജി വര്‍ഗീസ്, ദീപ്തി ഏലിയാസ്, റാണി ജോസഫ് എന്നിവര്‍ കൌണ്ടിംഗ് ഓഫീസിര്‍മാരായിരുന്നു.സ്ഥാനാര്‍ത്ഥിമാരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ ബാലറ്റ് പെട്ടി തുറന്നു വോട്ടെണ്ണല്‍ ആരംഭിച്ചു.വോട്ടെണ്ണല്‍ പുരോഗമിക്കവേ ഫലങ്ങള്‍ പലപ്പോഴും മാറിമറിഞ്ഞു.അത് സ്ഥാനാര്‍ത്ഥികളില്‍ ആകാംഷ വളര്‍ത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തിനു ചുറ്റും കുട്ടികള്‍ തടിച്ചു കൂടിയിരുന്നു.സുരക്ഷ ചുമതലയുള്ള അധ്യാപകര്‍ പലപ്പോഴും കുട്ടികളെ "വിരട്ടിയോടിച്ചു".വൈകിട്ട് ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു വിജയികളെ പ്രഖ്യാപിച്ചു.സ്കൂള്‍ ലീഡറായി മാസ്റ്റര്‍ ജിത്തു ഷാജിയും,Deputy ലീഡറായി കുമാരി ലക്ഷ്മി ലാല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെ പ്രത്യേകം അനുമോദിച്ചു.
വോട്ടു ചെയ്യുന്നതിനായി ബൂത്തിനു മുന്‍പില്‍ കാത്തു നില്‍ക്കുന്ന കുട്ടികള്‍ |
ബാലറ്റ് പേപ്പര്‍ കുട്ടികള്‍ ക്ക് കൊടുക്കുന്നതോടൊപ്പം വിരല്‍ തുമ്പില്‍ മഷി പുരട്ടുന്നു. |
സ്ഥാനാര്‍തികളും ഏജന്റുമാരും ബൂത്തില്‍ ആകാംഷപൂര്‍വ്വം ഇരിക്കുന്നു. |
വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. |
വിജയികളെ പരിജയപ്പെടുത്തുന്നതിനായി കൂടിയ പ്രത്യേക അസംബ്ലി. |
Posted by
MKM HSS PIRAVOM. Ph: 2242269
at
7:33 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
ഇലക്ഷന്‍
Wednesday, August 17, 2011
അവാര്‍ഡ് ദാനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും
പിറവം: സ്കൂള്‍ കുട്ടികളുടെ ഇടയില്‍ കാണുന്ന മൊബൈല്‍ ഫോണിന്റെ ഉപയോഗം അവരെ നാശത്തിലേയ്ക്ക് നയിക്കുമെന്നും,കുട്ടികള്‍ ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ബഹുമാനപ്പെട്ട ഭകഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ ടി.എം ജേക്കബ് ആഹ്വാനം ചെയ്തു. എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും SSLC യ്ക്ക് ഫുള്‍ എ+ നേടിയ കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു ബഹുമാനപെട്ട മന്ത്രി. അവാര്‍ഡ് ലഭിച്ച കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും അടുത്ത ബാച്ചിന് അവരുടെ വിജയം പ്രചോധനമാകട്ടെയെന്നും ആശംസിച്ചു. മാനേജര്‍ ശ്രീ പി.സി ചിന്നകുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു സ്വാഗതം പറഞ്ഞു .ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ ടി.എം ജേക്കബ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശംസകളര്‍പ്പിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അന്നമ ഡോമി,മദേഴ്സ് ഫോറം കണ്‍വീനര്‍ ആയിഷ മാധവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിജി ഗോപകുമാര്‍,പിറവം വലിയ പള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, പി.ടി.എ പ്രസിഡണ്ട് എം.ഒ.വര്‍ഗീസ് പ്രിന്‍സിപ്പാള്‍ എ എ ഓനാന്‍കുഞ്ഞു എന്നിവര്‍ സംസാരിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ കെ.എം കവിത ടീച്ചര്‍ കൃതജ്ഞത അര്‍പ്പിച്ചു.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:51 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
SSLC,
അനുമോദനങ്ങള്‍
Monday, August 15, 2011
സ്വാതന്ത്ര്യദിനാഘോഷം
പിറവം എം കെ എം ഹൈ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ചു രാവിലെ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ എം.ഒ.വര്‍ഗീസ് പതാക ഉയര്‍ത്തി.പ്രിന്‍സിപ്പാള്‍ ശ്രീ എ.എ ഓനന്‍കുഞ്ഞു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.ഹെഡ് മാസ്റര്‍ ശ്രീ കെ.വി ബാബു, മറ്റു അദ്ധ്യാപകരും കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് പിറവം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയില്‍ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. പിറവം സെന്റ് ജോസഫ് ഹൈ സ്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് പതാക ഉയര്‍ത്തി. തുടര്‍ന്ന് പഞ്ചായത്തിലെ സ്കൂളുകള്‍ അണിയിചൊരുക്കിയ വര്‍ണ്ണ ശബളമായ റാലി നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ്,വൈസ് പ്രസിഡണ്ട് ശ്രീമതി അന്നമ്മ ഡോമിയും മറ്റു മെമ്പര്‍മാരും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു.
Posted by
MKM HSS PIRAVOM. Ph: 2242269
at
4:08 PM
1 നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
സ്വാതന്ത്ര്യദിനാഘോഷം
Wednesday, August 10, 2011
ശമ്പളമില്ലാത്ത 3,000 അധ്യാപകര്‍ക്ക് അംഗീകാരം
തിരുവനന്തപുരം: ശമ്പളമില്ലാതെ ജോലിചെയ്യുന്ന 3,000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000 അധ്യാപക തസ്തികകള്‍ സ്ഥിരമാക്കും. തലയെണ്ണല്‍മൂലം ജോലി നഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കും. സ്‌കൂളുകളില്‍ ഇനിമുതല്‍ തലയെണ്ണല്‍ ഉണ്ടാവില്ലെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലും യു.പി സ്‌കൂളുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലുമാക്കും. സംരക്ഷിത അധ്യാപകര്‍ എന്ന വിഭാഗം ഇനി ഉണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക് എന്ന സംവിധാനം ഉണ്ടാക്കും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ടതാവും ഈ സംവിധാനം. മാനേജ്‌മെന്റുകള്‍ സ്വയം തസ്തികകള്‍ സൃഷ്ടിക്കുകയും പിന്നീട് അംഗീകാരം നേടിയെടുക്കുകയും ചെയ്യുന്ന നടപടി ഇനി നടപ്പാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിലെ പത്താം ഫെയര്‍സ്റ്റേജ് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കും. നിരക്ക് അഞ്ചുരൂപയില്‍നിന്ന് എട്ടുരൂപയായി ഉയര്‍ന്നത് പുന:പരിശോധിക്കും. പത്താം ഫെയര്‍സ്റ്റേജ് ഏഴു രൂപയായി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. പാമോയില്‍ കേസിലെ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല. കൊച്ചിയില്‍ അടുത്തവര്‍ഷം ആഗോള നിക്ഷേപക സമ്മേളനം നടത്തുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലും യു.പി സ്‌കൂളുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലുമാക്കും. സംരക്ഷിത അധ്യാപകര്‍ എന്ന വിഭാഗം ഇനി ഉണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക് എന്ന സംവിധാനം ഉണ്ടാക്കും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ടതാവും ഈ സംവിധാനം. മാനേജ്‌മെന്റുകള്‍ സ്വയം തസ്തികകള്‍ സൃഷ്ടിക്കുകയും പിന്നീട് അംഗീകാരം നേടിയെടുക്കുകയും ചെയ്യുന്ന നടപടി ഇനി നടപ്പാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിലെ പത്താം ഫെയര്‍സ്റ്റേജ് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കും. നിരക്ക് അഞ്ചുരൂപയില്‍നിന്ന് എട്ടുരൂപയായി ഉയര്‍ന്നത് പുന:പരിശോധിക്കും. പത്താം ഫെയര്‍സ്റ്റേജ് ഏഴു രൂപയായി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. പാമോയില്‍ കേസിലെ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല. കൊച്ചിയില്‍ അടുത്തവര്‍ഷം ആഗോള നിക്ഷേപക സമ്മേളനം നടത്തുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Posted by
MKM HSS PIRAVOM. Ph: 2242269
at
2:38 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
യുദ്ധവിരുദ്ധ റാലി
പിറവം: പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി. റാലിയായെത്തിയ കുട്ടികളെ യുദ്ധസ്മാരകത്തില്‍ വിമുക്തഭടന്മാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചനയെത്തുടര്‍ന്ന് കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. പിറവം ഗ്രേഡ് എസ്‌ഐ പി.കെ. സത്യന്‍ കുട്ടികള്‍ക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി. ബാബു, പിടിഎ പ്രസിഡന്റ് എം.ഒ. വര്‍ഗീസ്, വിമുക്തഭടന്‍ എം.സി. വര്‍ഗീസ്, എക്‌സ്-സര്‍വീസ്‌മെന്‍ യൂണിറ്റ് പ്രസിഡന്റ് പി.കെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Posted by
MKM HSS PIRAVOM. Ph: 2242269
at
8:58 AM
1 നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
പലവക
Subscribe to:
Posts (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക്...
-
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന്‍ കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
-
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്‍കിയത്. അത്രയേറെ പ...
-
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...
-
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ വാര്‍ഡ് മെമ്പര്‍ ബിജു റെജി മരം നടുന്നു.ഹെഡ് മാസ്റ്റര്‍ കെ വി ബാബു, ...