Sunday, August 21, 2011

"ജലായനം 2011" ഉദ്ഘാടനം ചെയ്തു.

"ജലായനം 2011 " പിറവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി അന്നമ്മ ഡോമി ഉദ്ഘാടനം ചെയ്യുന്നു.
കേരളത്തിലെ കുടിവെള്ളത്തിന്റെ ജലനിലവാരം  പരിശോധിച്ച് നിലവിലുള്ള സ്ഥിതി വിലയിരുത്തുന്ന പരിപാടിയാണ് ജലായനം.കുടിവെള്ള സാമ്പിളുകള്‍ പരിശോധിച്ച് അതിന്റെ റിപ്പോര്‍ട്ട് യുണിസെഫിന് നല്‍കും.ഇതിന്റെ ഭാഗമായി എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന  കുടിവെള്ള പരിശോധനാ പരിപാടിയായ "ജലായനം 2011 " പിറവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി അന്നമ്മ ഡോമി ഉദ്ഘാടനം ചെയ്തു. പിറവം  ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള കുടിവെള്ളത്തിന്‍റെ ഗുണ നിലവാരം പരിശോധിച്ച് റിപ്പോര്‍ട യുണിസെഫിന്  നല്‍കും. മാലിന്യം കണ്ടെത്തുന്ന ജല സ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി ടി എ വൈസ് പ്രസിഡണ്ട്‌ ശ്രീ കെ സി സാജു കുറ്റിവേലില്‍ അദ്ധ്യക്ഷത വഹിച്ചു.പിറവം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്‌ ശ്രീ കെ പി സലിം സദ്ഭാവന പ്രതിജ്ഞ ചൊല്ലികൊടുത്തു. പിറവം ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികളായ ശ്രീ ടി കെ പ്രസാദ്, ശ്രീമത് സാലി കുര്യാക്കോസ് ,ശ്രീമതി ബിന്ദു ബാബു, പിറവം വലിയ പള്ളി ട്രസ്റ്റി ശ്രീ മത്തായി തെക്കുംമൂട്ടില്‍, എം കെ എം  ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ  എ എ ഒനാന്‍ കുഞ്ഞു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു . എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ ഷാജി വര്‍ഗീസ്‌ സ്വാഗതവും ബെന്നി വി വര്‍ഗീസ്‌ കൃതജ്ഞയും പറഞ്ഞു.
പിറവം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്‌ ശ്രീ കെ പി സലിം സദ്ഭാവന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു .

Friday, August 19, 2011

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് .

 വോട്ടു ചെയ്യുന്ന കുട്ടി. 
കുട്ടികളില്‍  ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനായി തികച്ചും ജനാധിപത്യ രീതിയില്‍ നടത്തുന്ന സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു "സമാധാനപരമായി" നടന്നു.രണ്ടു  ബൂത്തുകളില്‍ ആയി നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് ആയിരുന്നു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു ആയിരുന്നു ചീഫ് ഇലക്ഷന്‍ ഓഫീസര്‍.അധ്യാപികയായ  മഞ്ജു എം കെ ആയിരുന്നു പോളിംഗ് ഓഫീസര്‍. അധ്യാപകരായ സി.കെ മിനി, പ്രീത പി ജെ, ഷീബ എം ജോണ്‍ എന്നിവര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരും പി കെ രാജു, ഷാജി ജോര്‍ജ് എന്നിവര്‍ നിരീക്ഷകരും ആയിരുന്നു.ഷിബി ടീച്ചര്‍ക്കായിരുന്നു സുരക്ഷ ചുമതല. തെരഞ്ഞെടുപ്പില്‍ കുട്ടികള്‍ ആവേശത്തോടെ വോട്ട് ചെയ്തു.അഞ്ചാക്ലാസിലെ കുട്ടികള്‍  കന്നി  വോട്ട് ചെയ്ത സന്തോഷത്തിലായിരുന്നു.വിരല്‍ തുമ്പില്‍ രേഖപെടുത്തിയ ജനാധ്യപത്യത്തിന്റെ അടയാളം  കൊച്ചു കുട്ടികളില്‍ കൗതുകം  ഉണര്‍ത്തി.ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം ബൂത്ത് ക്രമീകരിച്ചിരുന്നു.രണ്ടു മണിക്കൂറോളം നീണ്ട വോട്ടിങ്ങിനോടുവില്‍ ബാലറ്റ് പെട്ടികള്‍ വോട്ടെണ്ണല്‍ "കേന്ദ്രത്തിലെത്തിച്ചു". അധ്യാപകരായ പി കെ രാജു, എബിന്‍ കുര്യാക്കോസ്,സൈബി കുര്യന്‍,സിജി വര്‍ഗീസ്‌, ദീപ്തി ഏലിയാസ്‌, റാണി ജോസഫ്‌ എന്നിവര്‍ കൌണ്ടിംഗ് ഓഫീസിര്‍മാരായിരുന്നു.സ്ഥാനാര്‍ത്ഥിമാരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ ബാലറ്റ് പെട്ടി തുറന്നു വോട്ടെണ്ണല്‍ ആരംഭിച്ചു.വോട്ടെണ്ണല്‍ പുരോഗമിക്കവേ ഫലങ്ങള്‍ പലപ്പോഴും മാറിമറിഞ്ഞു.അത് സ്ഥാനാര്‍ത്ഥികളില്‍ ആകാംഷ വളര്‍ത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തിനു ചുറ്റും കുട്ടികള്‍ തടിച്ചു കൂടിയിരുന്നു.സുരക്ഷ ചുമതലയുള്ള അധ്യാപകര്‍ പലപ്പോഴും കുട്ടികളെ "വിരട്ടിയോടിച്ചു".വൈകിട്ട് ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു വിജയികളെ പ്രഖ്യാപിച്ചു.സ്കൂള്‍ ലീഡറായി മാസ്റ്റര്‍ ജിത്തു ഷാജിയും,Deputy ലീഡറായി കുമാരി ലക്ഷ്മി ലാല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെ പ്രത്യേകം അനുമോദിച്ചു.



 വോട്ടു  ചെയ്യുന്നതിനായി ബൂത്തിനു മുന്‍പില്‍  കാത്തു നില്‍ക്കുന്ന കുട്ടികള്‍

 ബാലറ്റ് പേപ്പര്‍ കുട്ടികള്‍ ക്ക് കൊടുക്കുന്നതോടൊപ്പം വിരല്‍ തുമ്പില്‍ മഷി പുരട്ടുന്നു.
സ്ഥാനാര്‍തികളും ഏജന്റുമാരും ബൂത്തില്‍ ആകാംഷപൂര്‍വ്വം ഇരിക്കുന്നു. 
വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 
വിജയികളെ പരിജയപ്പെടുത്തുന്നതിനായി കൂടിയ പ്രത്യേക അസംബ്ലി. 

Wednesday, August 17, 2011

അവാര്‍ഡ് ദാനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

പിറവം: സ്കൂള്‍ കുട്ടികളുടെ ഇടയില്‍ കാണുന്ന  മൊബൈല്‍  ഫോണിന്റെ ഉപയോഗം അവരെ നാശത്തിലേയ്ക്ക് നയിക്കുമെന്നും,കുട്ടികള്‍ ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ബഹുമാനപ്പെട്ട ഭകഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ ടി.എം ജേക്കബ്‌ ആഹ്വാനം ചെയ്തു. എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും SSLC യ്ക്ക് ഫുള്‍ എ+ നേടിയ കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു ബഹുമാനപെട്ട മന്ത്രി. അവാര്‍ഡ് ലഭിച്ച കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും അടുത്ത ബാച്ചിന് അവരുടെ വിജയം പ്രചോധനമാകട്ടെയെന്നും ആശംസിച്ചു. മാനേജര്‍ ശ്രീ പി.സി ചിന്നകുട്ടി അധ്യക്ഷത  വഹിച്ച യോഗത്തില്‍ ഹെഡ്  മാസ്റ്റര്‍ ശ്രീ കെ വി ബാബു സ്വാഗതം പറഞ്ഞു .ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ ടി.എം ജേക്കബ്‌ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌  ശ്രീ സാബു കെ ജേക്കബ്‌ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശംസകളര്‍പ്പിച്ചു  കൊണ്ട് ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌ ശ്രീമതി അന്നമ ഡോമി,മദേഴ്സ് ഫോറം കണ്‍വീനര്‍  ആയിഷ മാധവ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ഷിജി ഗോപകുമാര്‍,പിറവം വലിയ പള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, പി.ടി.എ  പ്രസിഡണ്ട്‌ എം.ഒ.വര്‍ഗീസ്‌ പ്രിന്‍സിപ്പാള്‍ എ എ ഓനാന്‍കുഞ്ഞു എന്നിവര്‍ സംസാരിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ കെ.എം കവിത ടീച്ചര്‍ കൃതജ്ഞത അര്‍പ്പിച്ചു.


അവാര്‍ഡ് ലഭിച്ച കുട്ടികള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ.വി ബാബു സാറിനോടൊപ്പം.ഇടത്ത് നിന്ന് കുമാരി സോഫിയ തമ്പി,കുമാരി ജെറിന്‍ സജി,കുമാരി അനുഷ രാജന്‍,കുമാരി അര്‍ച്ചന എസ് മുരളി,കുമാരി അഷിത റെജി,കുമാരി ചിപ്പിമോള്‍.പി.ആര്‍.

Monday, August 15, 2011

സ്വാതന്ത്ര്യദിനാഘോഷം

പിറവം എം കെ എം  ഹൈ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ചു രാവിലെ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട്‌ ശ്രീ എം.ഒ.വര്‍ഗീസ്‌ പതാക ഉയര്‍ത്തി.പ്രിന്‍സിപ്പാള്‍ ശ്രീ എ.എ ഓനന്‍കുഞ്ഞു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.ഹെഡ് മാസ്റര്‍ ശ്രീ കെ.വി ബാബു, മറ്റു അദ്ധ്യാപകരും കുട്ടികളും  ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് പിറവം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയില്‍ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. പിറവം സെന്റ്‌ ജോസഫ്‌ ഹൈ സ്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌  പതാക ഉയര്‍ത്തി. തുടര്‍ന്ന് പഞ്ചായത്തിലെ സ്കൂളുകള്‍ അണിയിചൊരുക്കിയ വര്‍ണ്ണ  ശബളമായ  റാലി  നടന്നു. പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌,വൈസ്  പ്രസിഡണ്ട്‌ ശ്രീമതി അന്നമ്മ ഡോമിയും മറ്റു മെമ്പര്‍മാരും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു. 

Wednesday, August 10, 2011

ശമ്പളമില്ലാത്ത 3,000 അധ്യാപകര്‍ക്ക് അംഗീകാരം

തിരുവനന്തപുരം: ശമ്പളമില്ലാതെ ജോലിചെയ്യുന്ന 3,000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000 അധ്യാപക തസ്തികകള്‍ സ്ഥിരമാക്കും. തലയെണ്ണല്‍മൂലം ജോലി നഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കും. സ്‌കൂളുകളില്‍ ഇനിമുതല്‍ തലയെണ്ണല്‍ ഉണ്ടാവില്ലെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലും യു.പി സ്‌കൂളുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലുമാക്കും. സംരക്ഷിത അധ്യാപകര്‍ എന്ന വിഭാഗം ഇനി ഉണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക് എന്ന സംവിധാനം ഉണ്ടാക്കും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ടതാവും ഈ സംവിധാനം. മാനേജ്‌മെന്റുകള്‍ സ്വയം തസ്തികകള്‍ സൃഷ്ടിക്കുകയും പിന്നീട് അംഗീകാരം നേടിയെടുക്കുകയും ചെയ്യുന്ന നടപടി ഇനി നടപ്പാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിലെ പത്താം ഫെയര്‍‌സ്റ്റേജ് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കും. നിരക്ക് അഞ്ചുരൂപയില്‍നിന്ന് എട്ടുരൂപയായി ഉയര്‍ന്നത് പുന:പരിശോധിക്കും. പത്താം ഫെയര്‍‌സ്റ്റേജ് ഏഴു രൂപയായി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. പാമോയില്‍ കേസിലെ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല. കൊച്ചിയില്‍ അടുത്തവര്‍ഷം ആഗോള നിക്ഷേപക സമ്മേളനം നടത്തുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യുദ്ധവിരുദ്ധ റാലി

പിറവം: പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി. റാലിയായെത്തിയ കുട്ടികളെ യുദ്ധസ്മാരകത്തില്‍ വിമുക്തഭടന്മാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചനയെത്തുടര്‍ന്ന് കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. പിറവം ഗ്രേഡ് എസ്‌ഐ പി.കെ. സത്യന്‍ കുട്ടികള്‍ക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി. ബാബു, പിടിഎ പ്രസിഡന്റ് എം.ഒ. വര്‍ഗീസ്, വിമുക്തഭടന്‍ എം.സി. വര്‍ഗീസ്, എക്‌സ്-സര്‍വീസ്‌മെന്‍ യൂണിറ്റ് പ്രസിഡന്റ് പി.കെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Monday, August 8, 2011

യുദ്ധ വിരുദ്ധ റാലി

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്തിലേയ്ക്ക് യുദ്ധ വിരുദ്ധറാലി നടത്തുന്നു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌