Thursday, December 1, 2011

സുവര്‍ണ്ണ താരങ്ങള്‍ക്ക് അനുമോദനങ്ങള്‍

പിറവം:പത്താമത്‌ റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ കോതമംഗലം സ്കൂളുകളോട് പൊരുതി 3 സ്വര്‍ണ്ണവും 2 വെങ്കലവും കരസ്ഥമാക്കിയ  എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ കായിക പ്രതിഭകള്‍ക്ക് വമ്പിച്ച സ്വീകരണം നല്‍കി.പൂമാലയും പൂച്ചെണ്ടും നല്‍കി സ്‌കൂള്‍ ഗേറ്റില്‍ നിന്നും കുട്ടികളെ പി ടി എ ഭാരവാഹികളും അധ്യാപകരും ചേര്‍ന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ സ്വീകരിച്ചാനയിച്ചു.മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ആദ്യമായാണ് വെക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണം ലഭിക്കുന്നത്.  എം കെ എം സ്കൂളിന്റെ പോയിന്ടടിസ്ഥാനത്തില്‍ പിറവം വിദ്യാഭ്യാസ ജില്ല നാലാം സ്‌ഥാനം കരസ്ഥമാക്കി .സ്‌കൂള്‍ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ നാലാം സ്ഥാനത്താണ് എം കെ എം. ചരിത്രപരമായ ഈ നേട്ടത്തില്‍ പങ്കെടുത്ത അക്ഷയ് സോമന്‍, ക്രിസ്ത്യന്‍ തോമസ്‌ ,നീനോ ജോസ്, ആഷ്‌ലി എം എ, മെറീന ജോയി, ശ്രീലക്ഷ്മി അശോകന്‍ എന്നിവരെ ഇന്ന് സ്കൂള്‍ അസംബ്ലിയില്‍ വച്ച് പുരസ്കാരം നല്‍കി ആദരിച്ചു.മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി, പി ടി എ പ്രസിഡണ്ട്‌ എം ഒ വര്‍ഗീസ്‌, പ്രിന്‍സിപ്പാള്‍ എ എ ഒനാന്‍കുഞ്ഞു,  ഹെഡ് മാസ്റ്റര്‍ കെ വി ബാബു, മദേഴ്സ് ഫോറം പ്രസിഡണ്ട്‌ ശ്രീമതി ഐഷ മാധവ്, പി ടി എ വൈസ് പ്രസിഡണ്ട്‌  സാജു കുറ്റിവേലില്‍ എന്നിവര്‍ വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌