തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സാക്കി. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എം.മാണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഇത് പ്രതിപക്ഷ ബഹളത്തിന് കാരണമായി.
അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്. ചുരുങ്ങിയകാലം കൊണ്ട് ഈ രംഗത്ത് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു.