എം കെ എം എല്‍ പി സ്കൂളിന്റെ വാര്‍ഷികാഘോഷം പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് ഉദ്ഘടാനം ചെയ്യുന്നു. ശ്രീ ബിനു ഇ പി, എല്‍ പി സ്കൂള്‍ ഡയറക്ടര്‍ ശ്രീമതി ലീലാമ്മ അബ്രാഹം, സ്കൂള്‍ മാനേജര്‍ പി സി ചിന്നക്കുട്ടി, പിറവം വലിയ പള്ളി ട്രസ്റ്റി ശ്രീ മത്തായി തെക്കുംമൂട്ടില്‍ എന്നിവര്‍ സമീപം.
പിറവം: എം.കെ.എം എല്‍.പി സ്കൂളിന്റെ ഏഴാമത് വാര്‍ഷികം പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ വി സാബു ഉദ്ഘാടനം ചെയ്തു.പിറവം വലിയ പള്ളി ട്രസ്റ്റി ശ്രീ മത്തായി തെക്കുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ ഡയറക്ടര്‍ ശ്രീമതി ലീലാമ്മ അബ്രാഹം റിപ്പോര്‍ട്ട് അവതരിപിച്ചു. മാനേജര്‍ ശ്രീ പി.സി ചിന്നക്കുട്ടി വിവിധ വിഭാഗങ്ങളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ബൈജു കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാമത്സരങ്ങള്‍ നടന്നു.