Friday, February 25, 2011

"വര്‍ണ്ണം 2011"


എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ വാര്‍ഷികം "വര്‍ണ്ണം 2011" സിനിമ സീരിയല്‍ താരം ശ്രീ ടിനി ടോം ഉദ്ഘാടനം ചെയ്യുന്നു.ശ്രീ ഷാജി ജോര്‍ജ്, പ്രിന്‍സിപ്പാള്‍ എ എ ഓനന്‍കുഞ്ഞു,മാനേജര്‍ ശ്രീ പി.സി ചിന്നക്കുട്ടി, പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌, എം എല്‍ എ ശ്രീ.എം ജെ ജേക്കബ്‌, പി ടി എ പ്രസിഡണ്ട്‌ എം ഒ വര്‍ഗീസ്‌,  ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഐഷ മാധവന്‍, ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍,ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.വി  ബാബു, ശ്രീ സൈബി എന്നിവര്‍ സമീപം.
പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. 
പെന്‍ഷന്‍ പറ്റുന്ന ശ്രീമതി കെ പി ലില്ലി ടീച്ചര്‍ക്ക്‌ ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.വി.ബാബു സ്കൂളിന്റെ ഉപഹാരം നല്‍കുന്നു. 
ശ്രീമതി കെ പി ലില്ലി ടീച്ചര്‍ക്ക്‌ പി ടി എ യുടെ  വക  ഉപഹാരം ശ്രീ എം.ഒ.വര്‍ഗീസും ശ്രീമതി ഐഷ മാധവനും  ചേര്‍ന്ന് നല്‍കുന്നു. 


പിറവം: എം കെ എം ഹയര്‍ സെക്കന്ററി  സ്കൂള്‍ വാര്‍ഷികം "വര്‍ണ്ണം 2011 "  പിറവം വലിയ പള്ളി പരിഷ് ഹാളില്‍ വച്ച്  സിനിമ സീരിയല്‍  താരം ടിനി ടോം ഉദ്ഘാടനം ചെയ്തു.   പിറവം വലിയ പള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിറവം എം എല്‍ എ  ശ്രീ.എം ജെ ജേക്കബ്‌ മുഖ്യ പ്രഭാഷണം നടത്തി.
ഈ വര്‍ഷം പെന്‍ഷന്‍ പറ്റുന്ന ശ്രീമതി കെ പി. ലില്ലി ടീച്ചര്‍ക്ക്‌ യാത്രയയപ്പും നടന്നു.പിറവം വലിയപള്ളിക്ക് വേണ്ടി ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ , സ്കൂളിനു വേണ്ടി ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു, പി ടി എ ക്ക് വേണ്ടി പ്രസിഡണ്ട്‌ എം ഒ വര്‍ഗീസ്, ഐഷ മാധവന്‍ എന്നിവര്‍      ടീച്ചര്‍ക്ക്‌  ഉപഹാരം സമര്‍പ്പിച്ചു.വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ശ്രീ മത്തായി തെക്കുംമൂട്ടില്‍,ശ്രീ  എം ഒ വര്‍ഗീസ്‌, ശ്രീമതി ഐഷ മാധവന്‍, പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി നിനി ജോസഫ്‌  എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. കുമാരി അനുഷ രാജന്‍  കൃതജഞത അര്‍പ്പിച്ചു.   തുടര്‍ന്ന് കുട്ടികള്‍ അവതരിപിച്ച വിവിധ കലാപരിപാടികള്‍ നടന്നു. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌