Friday, June 8, 2012

'എന്റെ മരം'

കേരള സംസ്ഥാന വനംവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന 'എന്റെ മരം' പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷ തൈകളുടെ വിതരണം എം.കെ.എം സക്കൂളില്‍ അധ്യാപകന്‍ കൂടിയായ ഫാ.ജയ്സണ്‍ വര്‍ഗീസ്‌ നിര്‍വ്വഹിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഇളം തലമുറയെ ഭോധവല്‍ക്കരിക്കുന്നതിനായി ഒന്ന് മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു വൃക്ഷതൈ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണിത്. അധ്യാപകരായ പി.കെ.ശലോമി, സൈബി സി കുര്യന്‍, ബിനു.ഇ.പി എന്നിവര്‍ സംബന്ധിച്ചു .

Tuesday, June 5, 2012

ശുക്ര സംതരണം .

2012 ജൂണ്‍ 6 . ശുക്ര സംതരണം . വിസ്മയാവഹമായ ഒരു ആകാശ കാഴ്ചയ്ക്ക് ലോകം സാകഷ്യം വഹിക്കും. ഇത് കഴിഞ്ഞാല്‍ പിന്നെ 2117 ല്‍  മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവര്‍ക്ക് ഇനിയൊരു  ശുക്ര സംതരണം കാണുവാന്‍ സാധിക്കുകയില്ല എന്നര്‍ത്ഥം.സൂര്യനും ഭൂമിക്കും മധ്യേ സഞ്ചരിക്കുന്ന ശുക്രന്‍ സൂര്യ ബിംബത്തില്‍ ഒരു പൊട്ടുപോലെ ദൃശ്യമാകും. ശുക്രന്‍ ഭൂമിക്കും സൂര്യനും മധ്യേ വരുന്ന പ്രതിഭാസമാണ് ശുക്ര സംതരണം. പുലര്‍ച്ചെ 3.11 ന് സൂര്യനെ തൊട്ടുതുടങ്ങുന്ന ശുക്രന്‍ പതുക്കെ നീങ്ങി 9. 25 ന് അപ്രത്യക്ഷമാകും. പകുതി ദൂരം പിന്നിട്ട ശുക്രനെ സൂര്യോദയത്തില്‍ കാണാനാകും. 2004 ജൂണ്‍ 8 നായിരുന്നു ഇത്തരത്തില്‍ ശുക്ര സംതരണം നടന്നത്.  

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ മരം നട്ടു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ വാര്‍ഡ്‌ മെമ്പര്‍ ബിജു റെജി മരം നടുന്നു.ഹെഡ് മാസ്റ്റര്‍ കെ വി ബാബു, അധ്യാപകരായ ഫാ ജയ്സന്‍ വര്‍ഗീസ്‌ , ഷാജി ജോര്‍ജ് , ബിജു എം പോള്‍, സൈബി സി കുര്യന്‍, സി കെ മിനി എന്നിവര്‍ സംബന്ധിച്ചു.

താരപ്രഭയില്‍ 'സീഡി'ന് പ്രൗഢമായ തുടക്കം

   ലോക പരിസ്ഥിതിദിനത്തില്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് പിറവം മേഖലയില്‍ താരപ്പൊലിമയില്‍ പ്രൗഢമായ തുടക്കം. പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിറവത്തിന്റെ സ്വന്തം താരം ലാലു അലക്‌സ് കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സ്‌നേഹിക്കന്ന, പൂക്കളെ സ്‌നേഹിക്കുന്ന, മരണത്തലിനെ സ്‌നേഹിക്കുന്ന പ്രിയതാരം ലാലുവിന്റെ വാക്കുകള്‍ കുട്ടികള്‍ക്ക് പ്രചോദനമായി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഈ ദിനത്തില്‍മാത്രമായിപ്പോകാതെ കൃഷിയും പ്രകൃതിസംരക്ഷണ പരിപാടികളുമായി നിരന്തര പ്രവര്‍ത്തനമാക്കി മാറ്റിയ സീഡ് പദ്ധതിയെ ലാലു അലക്‌സ് ശ്ലാഘിച്ചു.
സീഡ് പദ്ധതിയിലൂടെ മാതൃഭൂമി മുന്നോട്ടുവയ്ക്കുന്ന പ്രകൃതിസംരക്ഷണമെന്ന ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ ലാലു കുട്ടികളോട് ആവശ്യപ്പെട്ടു. യോഗത്തില്‍ വലിയ പള്ളി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോഉ എപ്പിസ്‌കോപ്പ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് പരിസ്ഥിതിസന്ദേശം നല്‍കി. കൃഷിയും പരിസ്ഥിതിസംരക്ഷണവും യോജിച്ചുപോകേണ്ട മേഖലകളാണെന്നും നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത കറിവേപ്പിലയ്ക്കു വേണ്ടിപ്പോലും നാം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. സീഡ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എംകെഎം ഹയര്‍ സെക്കന്‍ഡറിയിലെ 500 കുട്ടികള്‍ക്കും ഓരോ പച്ചക്കറിച്ചെടിയും അഞ്ചിനം പച്ചക്കറിവിത്തുകളും ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കുമെന്ന് സാബു കെ. ജേക്കബ് പറഞ്ഞു. പിടിഎ പ്രസിഡന്റ് എം.ഒ. വര്‍ഗീസ്, വിദ്യാര്‍ഥി പ്രതിനിധി ബേസില്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ മാതൃഭൂമി ലേഖകന്‍ കെ.കെ. വിശ്വനാഥന്‍ സീഡ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എം.എ. ഓനാന്‍കുഞ്ഞ് സ്വാഗതവും ഷാന ഷാജി നന്ദിയും പറഞ്ഞു.

Monday, June 4, 2012

പ്രവേശനോത്സവം - 2012

എം കെ എം ഹൈ സ്കൂളിലെ പ്രവേശനോത്സവം പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ ഉദ്ഘാടനം ചെയ്യുന്നു.
ഈ വര്‍ഷം പുതിയതായി വന്ന കുട്ടികള്‍  പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നു. 
പിറവം: എം കെ എം ഹൈ സ്കൂളിലെ പ്രവേശനോത്സവം പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ ഉദ്ഘാടനം ചെയ്യുന്നു. പിറവം രാജാധി രാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ,കത്തീഡ്രല്‍ ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍,പി ടി എ പ്രസിഡണ്ട്‌ ശ്രീ എം ഒ വര്‍ഗീസ്‌ മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി, ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു. നൂറു കണക്കിന് കുട്ടികളും രക്ഷിതാക്കളും പ്രവേശനോല്സവത്തില്‍ പങ്കാളികളായി.വാദ്യ മേളങ്ങളുടെ അകമ്പടിയോടെ റാലിയായി കുട്ടികളെ നല്‍കി സ്കൂളിലേയ്ക്ക് ആനയിച്ചു. കുട്ടികള്‍ക്ക് ടീച്ചര്‍മാര്‍ മധുരം നല്‍കി സ്വീകരിച്ചു. 

Sunday, June 3, 2012

മാതൃഭൂമി സ്പെഷ്യല്‍ പേ ജിനായി ഇവിടെ ക്ലിക്ക് ചെയ്യൂ 

പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സില്‍


കൊച്ചി: പുതിയ അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ ഒമ്പതിന് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നിന്ന് ഗവ. ഗേള്‍സ് സ്‌കളിലേക്ക് നടക്കുന്ന ഘോഷയാത്രയോടെ പ്രവേശനോത്സവത്തിന് തുടക്കമാകുമെന്ന് എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം.ഡി. മുരളി പത്രസമ്മേളനത്തില്‍ പറഞ്ഞു. വാദ്യമേളങ്ങളുടെയും വര്‍ണക്കുടകളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ഫ്‌ളാഗ്ഓഫ് ചെയ്യും. 
സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എ. സമര്‍പ്പിക്കുന്ന 'പഠിക്കുക പരിരക്ഷിക്കുക' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കറിന് നല്‍കി നിര്‍വഹിക്കും. നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി അനൂപ് ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പാനല്‍ പ്രകാശനം മന്ത്രി കെ. ബാബു നിര്‍വഹിക്കും. 
പത്രസമ്മേളനത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.എം.അലിയാര്‍, ടി.ജെ.മാത്യു, കെ.കെ.പ്രദീപ്, എന്‍. എക്‌സ്. അന്‍സലാം, കെ.എം.യൂസഫ് എന്നിവര്‍ പങ്കെടുത്തു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌