Tuesday, June 5, 2012

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ മരം നട്ടു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ വാര്‍ഡ്‌ മെമ്പര്‍ ബിജു റെജി മരം നടുന്നു.ഹെഡ് മാസ്റ്റര്‍ കെ വി ബാബു, അധ്യാപകരായ ഫാ ജയ്സന്‍ വര്‍ഗീസ്‌ , ഷാജി ജോര്‍ജ് , ബിജു എം പോള്‍, സൈബി സി കുര്യന്‍, സി കെ മിനി എന്നിവര്‍ സംബന്ധിച്ചു.

താരപ്രഭയില്‍ 'സീഡി'ന് പ്രൗഢമായ തുടക്കം

   ലോക പരിസ്ഥിതിദിനത്തില്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് പിറവം മേഖലയില്‍ താരപ്പൊലിമയില്‍ പ്രൗഢമായ തുടക്കം. പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിറവത്തിന്റെ സ്വന്തം താരം ലാലു അലക്‌സ് കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സ്‌നേഹിക്കന്ന, പൂക്കളെ സ്‌നേഹിക്കുന്ന, മരണത്തലിനെ സ്‌നേഹിക്കുന്ന പ്രിയതാരം ലാലുവിന്റെ വാക്കുകള്‍ കുട്ടികള്‍ക്ക് പ്രചോദനമായി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഈ ദിനത്തില്‍മാത്രമായിപ്പോകാതെ കൃഷിയും പ്രകൃതിസംരക്ഷണ പരിപാടികളുമായി നിരന്തര പ്രവര്‍ത്തനമാക്കി മാറ്റിയ സീഡ് പദ്ധതിയെ ലാലു അലക്‌സ് ശ്ലാഘിച്ചു.
സീഡ് പദ്ധതിയിലൂടെ മാതൃഭൂമി മുന്നോട്ടുവയ്ക്കുന്ന പ്രകൃതിസംരക്ഷണമെന്ന ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ ലാലു കുട്ടികളോട് ആവശ്യപ്പെട്ടു. യോഗത്തില്‍ വലിയ പള്ളി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോഉ എപ്പിസ്‌കോപ്പ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് പരിസ്ഥിതിസന്ദേശം നല്‍കി. കൃഷിയും പരിസ്ഥിതിസംരക്ഷണവും യോജിച്ചുപോകേണ്ട മേഖലകളാണെന്നും നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത കറിവേപ്പിലയ്ക്കു വേണ്ടിപ്പോലും നാം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. സീഡ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എംകെഎം ഹയര്‍ സെക്കന്‍ഡറിയിലെ 500 കുട്ടികള്‍ക്കും ഓരോ പച്ചക്കറിച്ചെടിയും അഞ്ചിനം പച്ചക്കറിവിത്തുകളും ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കുമെന്ന് സാബു കെ. ജേക്കബ് പറഞ്ഞു. പിടിഎ പ്രസിഡന്റ് എം.ഒ. വര്‍ഗീസ്, വിദ്യാര്‍ഥി പ്രതിനിധി ബേസില്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ മാതൃഭൂമി ലേഖകന്‍ കെ.കെ. വിശ്വനാഥന്‍ സീഡ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എം.എ. ഓനാന്‍കുഞ്ഞ് സ്വാഗതവും ഷാന ഷാജി നന്ദിയും പറഞ്ഞു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌