Friday, May 20, 2011

വനം, വന്യജീവി പഠന ക്യാമ്പുമായി എം.കെ.എമ്മിലെ കുട്ടികള്‍ ഇടുക്കി വനാന്തരത്തില്‍


പിറവം: പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ പ്രകൃതിയെ അടുത്തറിയാന്‍ ഇടുക്കി വന്യജീവി സങ്കേതത്തില്‍ നടത്തിയ മൂന്നു ദിവസത്തെ ക്യാമ്പ്‌ പഠന ക്യാമ്പ് കുട്ടികള്‍ക്ക് പുത്തന്‍ അറിവ് പകര്‍ന്നു.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകള്‍ക്കരികിലുള്ള നിബിഡ വനപ്രദേശമാണ് വന്യ ജീവിസങ്കേതമായി സംരക്ഷിക്കുന്നത്. ആന കാട്ടുപോത്ത്, വിവിധയിനം കുരങ്ങുകള്‍ തുടങ്ങി ധാരാളം ജീവികള്‍ ഇവിടെയുണ്ട്.
കാടറിയാന്‍ കണ്ണും കാതും തുറന്നു ആകാംഷയോടെ നടന്നു നീങ്ങിയ  വിദ്യാര്‍ ത്ഥികള്‍ക്ക് മുന്നില്‍ കാടിന് കൂടുതല്‍ കനം വച്ചു.അഗാധതയില്‍ നിന്നുയര്‍ന്ന് നില്‍ക്കുന്ന വന്‍മരങ്ങളും അവയ്ക്കിടയില്‍ മലമുകളിലെ മഹാസമുദ്രം പോലെ വിസ്തൃതമായ ഇടുക്കി ഡാമിന്റെ റിസര്‍വോയറും. വന്യജീവികളുടെ ആവാസകേന്ദ്രമായ നിബിഡവനമേഖലയും കുട്ടികള്‍ മതിവരുവോളം കണ്ട് ആസ്വദിച്ചു. ആയിരക്കണക്കിന് പച്ചമരുന്നുകള്‍ ഉള്‍പ്പെടുന്ന ജൈവസമ്പത്തിന്റെ കലവറ, പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള ഇടുക്കി വന്ന്യജീവി സങ്കേതം സാഹസികതയുടെ പുതിയ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. വനാന്തരയാത്രയില്‍ നിന്നും കിട്ടിയ അറിവുകള്‍ കുട്ടികള്‍ക്ക് താങ്കളുടെ ചുറ്റുപാട് കളെക്കുറിച്ച് പുതിയ ദിശാബോധം നല്‍കി. ക്യാമ്പിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദര്‍ശനവും ക്ലാസ്സുകളും നടന്നു. ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാബി വര്‍ഗീസ്‌, റെഞ്ചര്‍ കെ.എ.വര്‍ഗീസ്‌, പ്രിന്‍സിപ്പല്‍ എ.എ.ഓനാന്‍കുഞ്ഞ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി. വര്‍ഗീസ്, അധ്യാപകനായ സിജി എബ്രഹാം, എം.ജെ.പൗലോസ്  വിദ്യാര്‍ഥിപ്രതിനിധികളായ അക്ഷയ് കെ.പി, റിതിന്‍ രാജ്, ജില്‍സ് ജോര്‍ജ്, ആനന്തു.റ്റി.ജി, ജോഷി വര്‍ഗീസ്‌, അലോക് തോമസ്, റിച്ചാര്‍ഡ്‌ രാജു എന്നിവര്‍  തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

1 comment:

  1. ചിത്രങ്ങളും സ്ഥല,കാര്യ വിവരണങ്ങളും പ്രതീക്ഷിക്കുന്നു.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌