Friday, May 6, 2011

കൊയ്ത്തുത്സവം

എം കെ എം ഹയര്‍ സ്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ "കൃഷികൂട്ടം പദ്ധതിയുടെ ഭാഗമായി നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. കൊയ്ത്തു പാട്ടുമായി പാടത്തിറങ്ങിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുല്സവമാക്കി മാറ്റി. "ആഗോള ജൈവ വൈവിധ്യവര്‍ഷത്തിന്റെ ഭാഗമായി "എന്റെ ഗ്രാമം ജൈവഗ്രാമം " എന്നാ പേരില്‍ പുത്തന്‍തലമുറക്ക്‌ അന്ന്യമായികൊണ്ടിരിക്കുന്ന പരമ്പരാഗതമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഹയര്‍ സെക്കന്ററി എന്‍ എസ് എസ് ന്‍റെ പരിപാടിയാണ് "കൃഷികൂട്ടം പദ്ധതി".സ്പെഷ്യല്‍ ക്യാമ്പിന്റെ ഭാഗമായി പാടശേഖര സമിതിയുടെ സഹകരണത്തോടെ IRI 5 ഇനത്തില്‍ പെട്ട വിത്താണ് വിദ്യാര്‍ഥികള്‍ വിതച്ചത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നൂറുമേനി വിളവു തന്നെ ലഭിച്ചു. വെള്ളം തിരിക്കാനും,കലാപരിക്കാനും,വലം തൂകുവാനും വിദ്യാര്‍ഥികള്‍ തന്നെയിറങ്ങി. പാടശേഖര സമിതിയുടെയും പഞ്ചായത്തിന്റെയും പൂര്‍ണ്ണ സഹകരണം ഉണ്ടായിരുന്നു. 
നെല്‍കൃഷിയുടെ മഹത്വം സാര്‍വത്രികമാക്കുന്നതിനും പരമ്പരാഗതമായ നമ്മുടെ കാര്‍ഷിക സംസ്കാരത്തില്‍ പുതു തലമുറയ്ക്ക് താല്പര്യം ഉണ്ടാക്കുന്നതിനുമാണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിയിറക്കി മാതൃകയാക്കിയത്. കൊയ്ത്തുല്സവത്തിന്റെ ഉദ്ഘാടനം മണീട് പഞ്ചായത്ത് അംഗം ശ്യാമ വി ദേവരാജ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ എ.എ ഓനന്‍കുഞ്ഞു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ്, പാടശേഖരസമിതി ഭാരവാഹികളായ കുമാരന്‍, തോമസ്‌,മോഹനന്‍, വിദ്യാര്‍ഥി പ്രതിനിധികളായ റിതിന്‍ രാജ്, ജിന്‍സ് ജോര്‍ജ്,അക്ഷയ് കെ പി , ഐശ്വര്യ വേണുഗോപാല്‍,അഞ്ജു അശോകന്‍,എന്നിവര്‍ നേതൃത്വം നല്‍കി.

Monday, May 2, 2011

പത്താം ക്ലാസ്സിലെ പുതിയ പാഠപുസ്തകങ്ങള്‍ എല്ലാം ഓണ്‍ലൈനില്‍ ...

ഈ വര്‍ഷം പത്താം ക്ലാസ്സിലെ ഐ .ടി ഒഴികെ മറ്റെല്ലാ പാഠപുസ്തകങ്ങളും മാറുകയാണല്ലോ. അധ്യാപകര്‍ ഇന്റര്‍നെറ്റില്‍ പാഠപുസ്തകങ്ങള്‍ അന്വേഷിക്കുകയാണ്. എസ്.ഇ.ആര്‍.ടി.സൈറ്റില്‍ എല്ലാ പുസ്ത കങ്ങളും ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കയാ ണ്.ജൂണ്‍ മാസം തുടങ്ങുമ്പോഴേക്കും പുതിയ പുസ്തകങ്ങള്‍ ലഭിക്കു ന്നതില്‍ എല്ലാ അധ്യാപകരും വിദ്യാര്‍ഥികളും വളരെ ആശ്വാസ ത്തിലാ യിരിക്കും. താഴെ നിന്നുമുള്ള ലിങ്കുകള്‍ തുറന്നു പുസ്ത കങ്ങള്‍സ്വന്തമാക്കാം. ആദ്യ ഘട്ടത്തില്‍ ഭാഷാ സയന്‍സ് പുസ്തകങ്ങളുടെ മലയാളം മീഡിയത്തിലുള്ള പി .ഡി . എഫുകളാണ് ലഭിക്കുന്നത്. മറ്റു മീഡിയത്തിലുള്ള പുസ്തകങ്ങള്‍ വൈകാതെ തന്നെ എസ്സ് .ഇ . ആര്‍ ടി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം. എസ്.ഇ.ആര്‍.ടി ക്കും സി ഡിറ്റിനും അഭിനന്ദനങ്ങള്‍.
പുസ്തകത്തിനായി താഴെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. 
മലയാളം എ .ടി
മലയാളം ബി .ടി
ഇംഗ്ലീഷ് ഭാഗം 1
ഇംഗ്ലീഷ് ഭാഗം 2
ഹിന്ദി റീഡര്‍

സയന്‍സ് I മലയാളം  ആമുഖം: | 01 | 02 | 03 | 04 | 05 | 06 | 07 | 08

സയന്‍സ് II മലയാളം  ആമുഖം| 09 | 10 | 11 | 12 | 13 | 14 | 15 | 16
ബയോളജി  : ആമുഖം | 01 | 02 | 03 | 04 | 05 | 06 | 07 | 08
സോഷ്യല്‍ സയന്‍സ്  : Social Science_I_Mal | Amugham | 01 | 02 | 0304 | 05 | 06 | 07 | 08 | 09 | 10 | 11 | 12
മാക്സ്  - Part-I : Cover | Aamugam | 01 | 02 | 03 | 04 | 05 | 06
മാക്സ്  - Part-II : Glossary | Aamugam | 07 | 08_1 | 08_2 | 09 | 10 | 11

പരീക്ഷാഫലം ഇന്റര്‍നെറ്റില്‍ .

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ 5 മുതല്‍ 9 വരെ ക്ലാസ്സുകളിലെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു.

പരീക്ഷ ഫലം സ്കൂള്‍ ബ്ലോഗിലും ലഭ്യമാണ്. കേരളത്തില്‍ ആദ്യമായാവും ഒരു പക്ഷെ ഒരു പൊതു വിദ്യാലയം പരീക്ഷാ റിസള്‍ട്ട് നെറ്റിലൂടെ പുറത്ത് വിടുന്നത്.


Sunday, May 1, 2011

എസ്.എസ്.എല്‍.സി പരീക്ഷ -എം കെ എം ഹൈസ്കൂളിനു 99.29% വിജയം.

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. 
പിറവം: എം കെ എം ഹൈസ്കൂളില്‍  282 കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 280 കുട്ടികളും വിജയിച്ചു. 6 കുട്ടികള്‍ക്ക് എല്ലാവിഷയത്തിനും എ പ്ലസ്‌  ലഭിച്ചു. 5 കുട്ടികള്‍ക്ക് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ലഭിച്ചു. തുടര്‍ച്ചയായി മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിക്കുന്ന സ്കൂളാണ് എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍. 

Thursday, April 28, 2011

എസ്.എസ്.എല്‍ .സി: 91.37 ശതമാനം വിജയം

തിരുവനന്തപുരം: ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 91.37 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. യാതൊരു മോഡറേഷനും നല്‍കാതെയാണ് ഇത്രയും പേര്‍ വിജയിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ നടക്കുന്ന സേ പരീക്ഷ എഴുതാം. ജൂണ്‍ ആദ്യവാരം ഇതിന്റെ ഫലം വരും. സമചിത്തതയോടെ എസ്.എസ്.എല്‍.സി ഫലത്തെ നേരിടാന്‍ കുട്ടികളും രക്ഷിതാക്കളും സമൂഹവും തയ്യാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയം ജില്ല 97.02 ശതമാനം വിജയവുമായി ഇത്തവണ ഒന്നാം സ്ഥാനത്തെത്തി. 96.26 ശതമാനം വിജയം നേടിയ കണ്ണൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം ജില്ല 85.93 ശതമാനം വിജയവുമായി ഏറ്റവും പിന്നിലായി. കൊല്ലം ജില്ലയില്‍ വിജയശതമാനം കുറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍ 82.25 ശതമാനം ഉപരിപഠന യോഗ്യതനേടി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 80.9 4ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത ലഭിച്ചു. ഒ.ബി.സി 91.36 ശതമാനമാണ് വിജയം. 29 സ്‌കൂളുകള്‍ നൂറുശതമാനം വിജയം കൈവരിച്ചു. സംസ്ഥനത്തെ എല്ലാ സ്‌കൂളുകളും 50 ശതമാനത്തിനുമേല്‍ വിജയം നേടി.
ഹര്‍ത്താല്‍ പ്രമാണിച്ച് നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് ഒരു ദിവസംമുമ്പേ ഫലം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 2732 പരീക്ഷാകേന്ദ്രങ്ങളിലായി റഗുലര്‍ വിഭാഗത്തില്‍ 458559 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 4752 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 228561 ആണ്‍കുട്ടികളും 230138 പെണ്‍കുട്ടികളുമാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം (72556) ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് (11069) ജില്ലയിലാണ്. ഗള്‍ഫില്‍ 511 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 1055 വിദ്യാര്‍ഥികളും പരീക്ഷയെഴുതിയിരുന്നു.

Wednesday, April 27, 2011

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഇന്ന്‌

 എസ്.എസ്.എല്‍.സി റിസല്‍റ്റ് ഇന്ന്‌ വൈകീട്ട് 4.30 ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് നാലരയ്ക്കാണ് ഫലപ്രഖ്യാപനം. ഹര്‍ത്താല്‍ പ്രമാണിച്ച് നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് ഒരു ദിവസംമുമ്പേ ഫലം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. ബോര്‍ഡ് യോഗം ചേരും. തുടര്‍ന്ന് വൈകീട്ട് ഫലപ്രഖ്യാപനം നടക്കും. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 2728 പരീക്ഷാകേന്ദ്രങ്ങളിലായി റഗുലര്‍ വിഭാഗത്തില്‍ 458699 വിദ്യാര്‍ഥികളും െ്രെപവറ്റ് വിഭാഗത്തില്‍ 4752 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 228561 ആണ്‍കുട്ടികളും 230138 പെണ്‍കുട്ടികളുമാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം (72556) ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് (11069) ജില്ലയിലാണ്. ഗള്‍ഫില്‍ 511 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 1055 വിദ്യാര്‍ഥികളും പരീക്ഷയെഴുതിയിരുന്നു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌