ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിന്റെ തുടര്‍ പ്രവര്‍ത്തനമായി ക്ലാസ്സിലെ കുട്ടികളെ ബോധവാന്‍മാരക്കുവാന്‍ ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങളെ സജ്ജരാക്കുക എന്നാ ഉദ്ദേശമായിരുന്നു മീറ്റിങ്ങിനു.മഴക്കാല രോഗങ്ങള്‍,ആരോഗ്യ ശീലങ്ങള്‍, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയെകുറിച്ചുള്ള ക്ലാസ്സ് അവലോകനം നടത്തി.സ്പോണ്‍സര്‍ സി കെ മിനി ടീച്ചര്‍ നേതൃത്വം കോടുത്തു.ടീച്ചര്‍മാരായ ജിന്‍സി ബിജു, ഷെബി എന്നിവര്‍ പങ്കെടുത്തു.നിയന്ത്രണ മാര്‍ഗങ്ങള്‍ വിശദീകരിച്ചു കോടുത്തു.ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഓരോക്ലാസ്സിലും ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു.മഴക്കാല രോഗങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ക്ലാസ്സുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു.