
നേച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഔഷധ സസ്യ പ്രദര്‍ശനം നടത്തി. ഹെഡ്മാസ്റ്റര്‍ കെ.വി ബാബു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി നിനി ജോസഫ് ആശംസയര്‍പ്പിച്ചു സംസാരിച്ചു.ക്ലബ്ബ് കണ്‍വീനര്‍ മാരായ റവ.ഫാ.ജെയ്സണ്‍ വര്‍ഗീസ്,ബിന്ദു പൗലോസ് എന്നിവര്‍ നേതൃത്ത്വം നല്‍കി സുലഭവും എന്നാല്‍ പുതുതലമുറ തിരിച്ചറിയപ്പെടത്തതുമായ ഔഷധ സസ്യങ്ങളായ ഓരില, മൂവില, ചെറുള, പൂവാങ്കുരുന്നില, മുയല്‍ച്ചെവിയന്‍, ആനയടിയന്‍, വരമ്പില്‍കൊടുവേലി, കല്ലുരുക്കി, കുടലുരുക്കി, കാട്ടുതിപ്പലി, തൊട്ടാവാടി, കയ്യുന്നി, അരുവപുല്ലാന്തി എന്നിവ പ്രദര്‍ശനം നടത്തുകയും അവയുടെ ഗുണഗണങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് വിവരിച്ചു കൊടുക്കു
കയും
ചെയ്തു.തദവസരത്തില്‍ കര്‍ക്കിടക മാസത്തില്‍ നമ്മുടെനാട്ടിലെ തനത് ആഹാരക്രമീകരണത്തില്‍ ആയുര്‍വേദം അനുശാസിക്കുന്ന കര്‍ക്കിടക ഔഷധ കഞ്ഞി പാകം ചെയ്യുന്ന വിധവുംകുട്ടികള്‍ക്ക് മനസിലാക്കികൊടുത്തു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.