ഫാ.ജെയ്സണ്‍ വര്‍ഗീസ്
വറ്റിവരളുന്ന മണ്ണിന്റെ മാറിലെ-

ക്കിന്നു ഞാനെന്റെ കണിക്കൊന്ന നല്‍കവേ
കളിചിരി ക്കിന്നാരമോരോന്നു ചൊല്ലുന്ന
അമ്മ ഭൂമിയുടെ ആനന്ദമെത്രയോ....
ആഗോള താപനവുമതിലിന്റെ ഭൂമിയും
പേമാരി കാണാത്ത ദൈവനാടും
കൊന്നകള്‍ തേടുന്ന കുഞ്ഞിന്‍ മനസ്സിനും
കുഞ്ഞിളം തെന്നലാണെന്റെ കൊന്ന.
കാലം കൊഴിയവേ വേനല്‍ കൊഴുക്കവേ
അന്നെന്‍ കണിക്കൊന്ന തണലായ് തളിര്‍ക്കട്ടെ
ഒരു നൂറു കിളികളും പരനൂറു ശലഭവും
അന്നെന്‍ മരചാര്‍ത്തിലാനന്ദമാടട്ടെ
എല്ലാം പെറുക്കി കരിഞ്ചന്തയാക്കുന്ന
സ്വന്തമായുള്ളന്റെ സ്വപ്നവും നല്‍കവേ
മാനിഷാദകള്‍ പോലും തേങ്ങലായ് തീരവേ
എന്റെ മരമാണെന്റെ സ്വപ്നം....എന്റെ മരമാണെന്റെ ദുഖം.
അച്ചന്‍സാര്‍
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.