Tuesday, October 12, 2010

ഇരുനൂറോളം 'പുതിയ' ജീവജാതികള്‍കൂടി



സിഡ്‌നി: വെളുത്ത വാലുള്ള എലിയും നീണ്ട മൂക്കുള്ള കുഞ്ഞന്‍തവളയുമുള്‍പ്പെടെ 200-ഓളം 'പുതിയ' ജീവജാലങ്ങളെ കണ്ടെത്തി. ശാന്തസമുദ്ര ദ്വീപായ പാപ്പു ന്യൂഗിനിയില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് മനുഷ്യന്‍ ഇന്നേവരെ പരിചയപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങള്‍ ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്.
ലോകത്തെ പ്രധാന മഴക്കാടുകളിലൊന്നായ പാപ്പുവ ജൈവവൈവിധ്യംകൊണ്ട് സമ്പന്നമാണ്. ഭൂമിയിലെ ഒട്ടേറെ ജീവജാലങ്ങള്‍ വംശനാശഭീഷണി നേരിടുമ്പോള്‍ മനുഷ്യന്റെ ഇടപെടല്‍ അത്ര ശക്തമല്ലാത്ത പാപ്പു ന്യൂഗിനി ഇന്നും ജീവജാലങ്ങള്‍ക്ക് സുരക്ഷിത താവളമാണ്. ന്യൂഗിനിയില്‍ എവിടെപ്പോയാലും ഒരു പുതിയ ജീവിയെ കണ്ടെത്താനാവുമെന്ന് തനിക്കുറപ്പുണ്ടെന്നാണ് പര്യവേക്ഷണ സംഘാംഗമായ സ്റ്റീവ് റിച്ചാര്‍ഡ്‌സ് പറയുന്നത്.

200-ഓളം പുതിയ ജീവജാലങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും വെളുത്ത വാലുള്ള സുന്ദരന്‍ എലിയും രണ്ടു സെന്‍റിമീറ്റര്‍ നീളത്തില്‍ മൂക്കുള്ള തവളയും പിങ്ക് കണ്ണുള്ള പുല്‍ച്ചാടിയും ബഹുവര്‍ണത്തവളയുമടക്കം നൂറു ജീവികളെക്കുറിച്ചാണ് സംഘം ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ളത്.













No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌