Friday, January 14, 2011

പ്രകൃതിയെ പ്രണമിച്ചു നെല്‍കൃക്ഷിയിറക്കി എം കെ എം വിദ്യാര്‍ഥികള്‍

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ "കൃക്ഷി കൂട്ടം " പദ്ധതിയുടെ ഭാഗമായി കാരൂര്‍ പാടശേഖരത്തില്‍ നെല്‍കൃക്ഷിയിറക്കി.'ആഗോള ജൈവ വൈവിധ്യ' വര്‍ഷാചരണ പരിപാടിയുടെ ഭാഗമായി 'എന്റെ ഗ്രാമം ജൈവ ഗ്രാമം ' എന്ന പേരില്‍ പുത്തന്‍ തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന പരമ്പരാഗതമായ കാര്‍ക്ഷിക പ്രവത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഹയര്‍ സെക്കന്ററി എന്‍ എസ് എസ് - ന്‍റെ പരിപാടിയാണ് "കൃക്ഷി കൂട്ടം " പദ്ധതി.ഉഴുത പാടത്ത് വിദ്യാര്‍ഥികള്‍ പുല്ലുകള്‍ നീക്കി വരമ്പുകള്‍ വച്ച് പൂര്‍ണ്ണമായും കൃക്ഷിക്കായി ഒരുക്കിയെടുത്തു. പാടശേഖരണ സമിതിയുടെ സഹകരണത്തോടെ IRI 5 ഇനത്തില്‍പ്പെട്ട നെല്‍ വിത്താണ് വിതച്ചിരിക്കുന്നത്. കൃക്ഷിക്കായി  6 പറ പാടമാണ്‌  എന്‍ എസ് എസ് യൂണിറ്റ് പാട്ടത്തിനെടുത്തിരിക്കുന്നത്.
നെല്‍ കൃക്ഷിയുടെ മഹത്വം സാര്‍വത്രികമാക്കുന്നതിനും പരമ്പരാഗതമായ നമ്മുടെ കാര്‍ഷിക സംസ്കാരത്തില്‍ ആധുനിക സമൂഹത്തിനു താല്പര്യം ഉണ്ടാക്കുന്നതിനുമാണ് വിദ്യാര്‍ഥികള്‍ നെല്‍കൃക്ഷിയിറക്കി മാതൃകയായത്. നെല്‍കൃക്ഷിയുടെ 90 ദിവസത്തെ തുടര്‍ പരിപാലനത്തിനായി വിദ്യാര്‍ത്ഥികളെ ബോധനം നടത്തി സംഘങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. കാരൂര്‍ പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം ശ്രീമതി ശ്യാമ പി ദേവരാജ്,  പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, എന്‍ എസ് എസ് പ്രോഗ്രമം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌, പാടശേഖര സമിതി ഭാരവാഹികളായ ശ്രീ മോഹനന്‍, ശ്രീ തോമസ്‌ ശ്രീമതി കുത്താര, വിദ്യാര്‍ത്ഥി പ്രധിനിധികളായ രിനീത്‌ മോഹനന്‍, ശ്യാം കുമാര്‍,എല്‍ദോ തോമസ്‌,റിതിന്‍ രാജ്, ജില്‍സ് ജോര്‍ജ്, റിനിഷ് ഒ.ആര്‍ , എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌